എത്യോപ്പിയൻ ഹൈലാൻഡ്സ്
Ethiopian Highlands | |
---|---|
![]() The Semien Mountains with the tallest peak Ras Dashen in the Ethiopian Highlands are a World Heritage Site and include the Semien Mountains National Park | |
Elevation | 4,550 മീ (14,930 അടി) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Ethiopia |
ഭൂവിജ്ഞാനീയം | |
Age of rock | 75 million years |
Mountain type | Mountain range |
വടക്കുകിഴക്കൻ ആഫ്രിക്കയിലെ എത്യോപ്യയിലെ പർവതനിരയാണ് അബിസീനിയൻ ഹൈലാൻഡ്സ് എന്നും അറിയപ്പെടുന്ന എത്യോപ്പിയൻ ഹൈലാൻഡ്സ്(Ethiopian Highlands, Abyssinian Highlands)[1][2]. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ തുടർച്ചയായ ഉയരമുള്ള പ്രദേശമായ ഇതിന്റെ വളരെ കുറച്ച് ഭാഗം മാത്രമേ 1,500 മീറ്ററിൽ (4,900 അടി)താഴെയായി സ്ഥിതി ചെയ്യുന്നുള്ളൂ, അതേസമയം കൊടുമുടികൾ 4,550 മീറ്റർ (14,930 അടി) വരെ ഉയരത്തിൽ എത്തുന്നു. ഉയരവും വലിയ വിസ്തൃതിയും കാരണം ഇതിനെ ചിലപ്പോൾ "ആഫ്രിക്കയുടെ മേൽക്കൂര" എന്ന് വിളിക്കാറുണ്ട്.[3] ഇത്രയും ഉയർന്ന ഉപരിതലമുള്ള ഈ മേഖലയിലെ ഏക രാജ്യമാണിത്. ഈ ഉയർന്ന ഉപരിതലത്തെ ഗ്രേറ്റ് ഈസ്റ്റ് ആഫ്രിക്കൻ റിഫ്റ്റ് സിസ്റ്റം വികർണ്ണമായി വിഭജിച്ചിരിക്കുന്നു, ഇത് സിറിയ മുതൽ മൊസാംബിക് വരെ കിഴക്കൻ ആഫ്രിക്കൻ തടാകങ്ങൾക്ക് കുറുകെ വ്യാപിക്കുന്നു. എത്യോപ്യൻ ഹൈലാൻഡ്സ് പ്രദേശങ്ങളിൽ ഭൂരിഭാഗവും മധ്യ, വടക്കൻ എത്യോപ്യയുടെ ഭാഗമാണ്, അതിന്റെ വടക്കേയറ്റത്തുള്ള ഭാഗം എരിട്രിയ വരെ (എരിട്രിയൻ ഹൈലാൻഡ്സ്) വ്യാപിച്ചുകിടക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]എത്യോപ്പിയൻ ഹൈലാൻഡ്സിനെ എത്യോപ്യൻ റിഫ്റ്റ്, വടക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ എന്നീ ഭാഗങ്ങളായി വിഭജിച്ചിക്കുന്നു, ഇതിൽ നിരവധി ലവണജല തടാകങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. അബിസീനിയൻ മാസിഫ്[4] എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറൻ ഭാഗത്ത് സെമിയൻ പർവതനിരകൾ നിലകൊള്ളുന്നു, സിമിയൻ മൌണ്ടൻസ് ദേശീയോദ്യാനം ഇവിടെ സ്ഥിതിചെയ്യുന്നു. ഏറ്റവും ഉയർന്ന പ്രദേശമായ റാസ് ദാഷെൻ (4,550 മീറ്റർ) എത്യോപ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. നീല നൈലിന്റെ ഉറവിടമായ ടാന തടാകവും എത്യോപ്യൻ ഹൈലാൻഡ്സിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
തെക്കുകിഴക്കൻ ഭാഗം ഹാരാർ മാസിഫ് എന്നറിയപ്പെടുന്നു[4]. പടിഞ്ഞാറ്, റിഫ്റ്റ് വാലിയുടെ ഫോൾട്ട് ലൈൻ, കിഴക്ക് ഒഗാഡെൻ ലോലാൻഡ്സ് തെക്ക് എൽകെറി, ബോറെന ലോലാൻഡ്സ് എന്നിവയാൽ ഇത് അതിരിടുന്നു. എത്യോപ്യയിലെ ഒറോമിയ മേഖലയിലെ ബെയ്ൽ സോണിലാണ് ഇതിന്റെ ഏറ്റവും ഉയർന്ന കൊടുമുടികൾ സ്ഥിതി ചെയ്യുന്നത്. ഒരു ദേശീയ ഉദ്യാനം എന്നും അറിയപ്പെടുന്ന ബെയ്ൽ പർവതനിരകൾ സെമിയന്റെ അത്രയും ഉയരത്തിലാണ്. വാബിഷെബെല്ലെയുടെയും ജെനല്ലെയുടെയും (ജൂബ) പ്രധാന ഉറവിടമാണിത്. ഈ ശ്രേണിയിൽ 4,000 മീറ്ററിലധികം ഉയരമുള്ള കൊടുമുടികൾ ഉൾപ്പെടുന്നു. എത്യോപ്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പ്രധാന പർവതമായ മൗണ്ട് ടുല്ലു ഡെംതു (4,337 മീറ്റർ), മൗണ്ട് ബട്ടു (4,307 മീറ്റർ) എന്നിവ ആദ്യത്തേതിൽ ഉൾപ്പെടുന്നു.
എത്യോപ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ അഡിസ് അബാബ, ഗോണ്ടാർ, ആക്സം പോലുള്ള ചരിത്ര തലസ്ഥാനങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000–2,500 മീറ്റർ (6,600–8,200 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഭൂഗർഭശാസ്ത്രം
[തിരുത്തുക]
ഏഴര കോടി വർഷങ്ങൾക്ക് മുമ്പ് മാന്റിലിൽ നിന്നുമുള്ള മാഗ്മ അറേബ്യൻ-നൂബിയൻ ഷീൽഡിലെ പുരാതനമായ പാറക്കെട്ടുകളെ ഉയർത്താൻ തുടങ്ങിയതോടെയാണ് എത്യോപ്പിയൻ ഹൈലാൻഡ്സിന്റെ ഉന്നതി വർദ്ധിക്കുവാൻ തുടങ്ങിയത് [5]എത്യോപ്യൻ ഭ്രംശതാഴ്‌വര പിളരാൻ തുടങ്ങിയത് ഈ പ്രദേശത്തെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചു.
കാലാവസ്ഥ
[തിരുത്തുക]ഉഷ്ണമേഖലാ പ്രദേശത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിൽനിന്നും ഉയരത്തിലായി നിലകൊള്ളുന്നതിനാൽ ഇവിടെയുള്ള മിക്കവാറും പ്രദേശങ്ങളിലെ അനുഭവപ്പെടുന്നത് ആൽപൈൻ കാലാവസ്ഥയാണ്. ഇവിടെയുള്ള മലനിരകൾ [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വീശുന്ന മൺസൂൺ കാറ്റുകളെ തടഞ്ഞ് നിർത്തി മഴ പെയ്യിക്കുന്നതിനാൽ ജൂൺ മുതൽ സെപ്തംബർ മദ്ധ്യകാലം വരെ ഇവിടെ മഴക്കാലമായിരിക്കും[6], ഇത് നൈൽ നദിയിൽ ഉഷ്ണകാലത്ത് വെള്ളപ്പൊക്കത്തിനു കാരണമാകുന്നു.
അവലംബം
[തിരുത്തുക]- ↑ "Overview About Ethiopia". Embassy of Ethiopia in the UK (in അമേരിക്കൻ ഇംഗ്ലീഷ്). 2019-01-25. Retrieved 2023-03-11.
- ↑ Cheesman, R. E. (1936-01-01). "The highlands of Abyssinia". Scottish Geographical Magazine. 52 (1): 1–12. doi:10.1080/00369223608735002. ISSN 0036-9225.
- ↑ Paul B. Henze, Layers of Time (New York: Palgrave, 2000), p. 2.
- ↑ 4.0 4.1 Mairal, M., Sanmartín, I., Herrero, A. et al. Geographic barriers and Pleistocene climate change shaped patterns of genetic variation in the Eastern Afromontane biodiversity hotspot. Sci Rep 7, 45749 (2017). https://doi.org/10.1038/srep45749
- ↑ "Africa: Physical Geography | National Geographic Society". www.nationalgeographic.org. Archived from the original on 2022-03-24. Retrieved 2021-06-16.
- ↑ An explanation of this unusual rain pattern can be found at Ethiopia: Drought intensifies during corn and sorghum harvest (ReliefWeb)