Jump to content

എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ
ചുരുക്കപ്പേര്AAI
ആപ്തവാക്യം"For a Secular World"
രൂപീകരണം1991
തരംNon-profit
ലക്ഷ്യംPromotion of atheism and secularism
ആസ്ഥാനംWashington, D.C.,
United States
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
ഔദ്യോഗിക ഭാഷ
English, Spanish
വെബ്സൈറ്റ്atheistalliance.org
Generic atheist symbol, the result of a 2007 AAI contest, created by Diane Reed.[1][2]

എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ Atheist Alliance International (AAI) പൊതുജനങ്ങളെ എതീസത്തെപ്പറ്റിയും മതേതരത്വത്തെപ്പറ്റിയും ബോധവത്കരിക്കുവാൻ രൂപീകരിച്ച എതീസ്റ്റ് സംഘടനകളുടെ ഒരു ആഗോള സംഘടനയാണ്. 1991ലാണ് എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ സ്ഥാപിച്ചത്.

ചരിത്രം

[തിരുത്തുക]

എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ 1991ൽ എതീസ്‌റ്റ് അലയൻസ് എന്ന പേരിലാണ് ആദ്യമായി രൂപീകൃതമായത്. നാല് അമേരിക്കൻ ഗ്രൂപ്പുകൾ ചേർന്നാണിത് തുടങ്ങിയത്. തുടർന്ന് യു എസിലേയും മറ്റു സ്ഥലങ്ങളിലേയും സമാനസംഘടനകൾ ഒന്നിക്കുകയും അങ്ങനെ അന്താരാഷ്ട്രീയമായി എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ 2001ൽ രൂപംകൊള്ളുകയുംചെയ്തു. 2010 മുതൽ 2011 വരെ യു എസ് ഗ്രൂപ്പുകളും അന്താരാഷ്ട്ര സംഘടനയുമായി തരംതിരിക്കപ്പെട്ടു. അങ്ങനെ വ്യത്യസ്തമായ പ്രശ്നങ്ങളിൽ ആഗോള കാഴ്ചപ്പാട് സ്ഥാപിക്കുകയും ചെയ്തു. യു എസിലെ ഗ്രൂപ്പ് എതീസ്‌റ്റ് അലയൻസ് ഓഫ് അമേരിക്ക എന്ന പുതിയ പേരു സ്വീകരിച്ചു. അന്താരാഷ്ട്രീയ ഗ്രൂപ്പ് എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ എന്ന പേരു നിലനിർത്തി, പുതിയ നിയമാവലിയും പുതിയ രൂപഘടനയും സ്വീകരിച്ചു. 2011 ജൂൺ 3നു അയർലന്റിലെ ഡബ്ലിനിൽ നടന്ന ലോക എതീസ്റ്റ് സമ്മേളനത്തിൽവച്ച് പുതിയ പുനഃസംഘടിപ്പിച്ച എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ തുടങ്ങി.[3]

2013ൽ എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണലിനു ഐക്യരാഷ്ട്ര സഭ പ്രത്യേക നിരീക്ഷണപദവി നൽകി. ഈ പദവിയിൽ എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണലിനു ചില ഗവൺമെന്റുകൾ വേട്ടയാടുന്ന എതീസ്റ്റുകളെ സഹായിക്കാനാകുന്നു.[4][5]

സംഘടനാക്രമം

[തിരുത്തുക]

എതീസ്‌റ്റ് അലയൻസ് ഇന്റർനാഷണൽ ബോർഡിൽ 4 മുതൽ 13 വരെ ഡയറക്ടറുകൾ കാനും. ഇവരെ രണ്ടുവർഷത്തെ കാലാവധിക്കാണ് തിരഞ്ഞെടുക്കുന്നത്. ഒരു രാജ്യത്തിൽനിന്നും മൂന്നു ഡയറക്ടർമാരിൽക്കൂടുതൽ പാടില്ല. ഒരു ഡയറക്റ്റർക്ക് ഒരു അംഗത്തെ മാത്രമേ ഒരു സമയം നാമനിർദ്ദേശംചെയ്യാനാകൂ. [6]

സമ്മേളനങ്ങൾ

[തിരുത്തുക]

മറ്റു പ്രൊജക്ടുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Diane Reed response on Think Atheist website to a question regarding copyright status of the symbol".
  2. "PDF of the Secular Nation article "A Conventioneer's Delight! Pt 5 of 5"" (PDF). Archived from the original (PDF) on 2008-11-21.
  3. "New Atheist Alliance International Launched in Dublin, Ireland 3 June 2011". Atheist Alliance International. June 3, 2011. Archived from the original on 2016-03-30. Retrieved November 15, 2012.
  4. "Atheist Alliance International obtains UN Special consultative status" (Press release). AAI. 18 August 2013. Archived from the original on 2016-03-31. Retrieved 5 September 2013.
  5. "Committee on Non-Governmental Organizations Recommends Special Status" (Press release). United Nations Committee on NGOs. 30 January 2013. Retrieved 5 September 2013.
  6. "Directors". Atheist Alliance International. Retrieved November 14, 2012.