എതിരൻ കതിരവൻ
എതിരൻ കതിരവൻ | |
---|---|
![]() | |
ജനനം | |
തൊഴിൽ(s) | ശാസ്ത്രസാഹിത്യകാരൻ , പ്രൊഫസ്സർ, ശാസ്ത്രജ്ഞൻ |
മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമാണ് എതിരൻ കതിരവൻ.[1]2018 ലെ കേരളസാഹിത്യഅക്കാദമിയുടെ സി.ബി. കുമാർ അവാർഡ് പാട്ടും നൃത്തവും എന്ന ഉപന്യാസസമാഹാരത്തിന് ലഭിച്ചിട്ടുണ്ട്.[2].. എതിരൻ കതിരവൻ അദ്ദേഹത്തിന്റെ തൂലിക നാമമാണ്.
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ മീനച്ചിൽ സ്വദേശിയാണ്. [3] പാലാ സെന്റ് തോമസ് സ്‌കൂളിലും കോളേജിലും പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവെഴ്‌സിറ്റി കോളെജിൽ നിന്ന് എം. എസ് സി. റാങ്കോടെ പാസ്സായി. പിന്നീട് ജെ. എൻ. യു ഇൽ നിന്നും സെൽ ബയോളജിയിൽ പി. എച്ച്. ഡി. നേടി. 1978-ൽ അമേരിക്കയിലേക്ക് കുടിയേറി. സെയ്ന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടൊറൽ ഗവേഷണത്തിനു ശേഷം ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ ജനറ്റിക്‌സ് പഠനങ്ങൾ നടത്തി. തുടർന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിൽ ഗവേഷകനായി ഫാക്കൽറ്റി അംഗമായി. 26 വർഷം ഷിക്കാഗോ സർവകലാശാലയിൽ അധ്യാപകനും ശാസ്ത്രജ്ഞനുമായിരുന്നു. [4]
നിരവധി ശാസ്ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില ഗവേഷണഫലങ്ങൾക്ക് പേറ്റന്റ് എടുത്തിട്ടുണ്ട്. ശാസ്ത്രവിഷയങ്ങൾ കൂടാതെ കഥ, സിനിമ/സംഗീതം/നൃത്തം എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങൾ, സാമൂഹികവിഷയങ്ങളെ അനുബന്ധിച്ചുള്ള പംക്തികൾ എന്നിവയൊക്കെ പ്രിന്റ്/ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
പേരിന് പിന്നിൽ
[തിരുത്തുക]എതിരൻ കതിരവൻ എന്നത് പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഒരു തമിഴ് പാരമ്പര്യ നായകനായിരുന്നു. ഇളംകുളം കുഞ്ഞൻ പിള്ളയുൾപ്പടെയുള്ളവരുടെ പുസ്തകങ്ങളിൽ ഈ പേര് പരാമർശിച്ചിട്ടുണ്.
കൃതികൾ
[തിരുത്തുക]- 'മലയാളിയുടെ ജനിതകം' (ഡി. സി. ബുക്ക്‌സ്)
- 'സുന്ദരഗാനങ്ങൾ-അകവും പൊരുളും' (പൂർണ്ണ പബ്ലിക്കേഷൻസ്)
- പാട്ടും നൃത്തവും-ഉൾക്കാഴ്ച്ചകൾ, വിചാരണകൾ (കൈരളി ബുക്സ്, കണ്ണൂർ)
- സിനിമയുടെ സാമൂഹിക വെളിപാടുകൾ (ഡി സി ബുക്ക്സ്)
- ബിഗ് ഫിഷ്, സ്മാൾ ഫിഷ്-ലോഗോസ് പബ്ലിക്കേഷൻസ്)
- എതിരൻ ചിന്തകൾ (ഡ് സി ബുക്ക്സ്)
- മലയാളസിനിമ- ആശയവും ആഖ്യാനവും (ചിന്ത പബ്ളിക്കേഷൻസ്)
- മസ്തിഷ്ക്കം-വികാരം, വേദന, വിശ്വാസം (മാതൃഭൂമി പബ്ളിക്കേഷൻസ്)
- മനുഷ്യൻ, പരിണാമം, രോഗം ഇന്നും നാളെയും (ഗ്രീൻ ബുക്സ് പ്രസിദ്ധീകരണം 2024)
അവലംബം
[തിരുത്തുക]- ↑ "https://www.mathrubhumi.com/gulf/uae/article-1.4". Archived from the original on 2019-12-24. Retrieved 2019-12-24.
{{cite web}}
: External link in
(help)|title=
- ↑ https://www.manoramaonline.com/literature/interviews/2018/01/19/interview-with-ethiran-kathiravan.html?fbclid=IwAR04F37GLh_eeOfbESKxpmlrcSL-XXeSomURU7iBkK2cEYWICwAKpKvm5fs#l3yul5pjksndjlx94fs
- ↑ https://www.manoramaonline.com/news/sunday/2019/02/16/interview-with-ethiran-kathiravan.amp.html
- ↑ http://www.pravasi.com/varthaFull.php?newsId=153640