എഡ്വേർഡ് തോൺഡൈക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വേർഡ് തോൺഡൈക്
പ്രമാണം:Edward Thorndike.jpg
ജനനം
Edward Lee Thorndike

(1874-08-31)ഓഗസ്റ്റ് 31, 1874
മരണംഓഗസ്റ്റ് 9, 1949(1949-08-09) (പ്രായം 74)
ദേശീയതAmerican
വിദ്യാഭ്യാസംRoxbury Latin, Wesleyan, Harvard, Columbia
തൊഴിൽPsychologist
തൊഴിലുടമTeachers College, Columbia University
അറിയപ്പെടുന്നത്Father of modern educational psychology
സ്ഥാനപ്പേര്Professor
ജീവിതപങ്കാളി(കൾ)Elizabeth Moulton (married August 29, 1900)

അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്നു എഡ്വേർഡ് തോൺഡൈക്. 1874 ഓഗസ്റ്റ് 31-ന് മസാച്യുസെറ്റ്സിലെ വില്യംസ്ബർഗിൽ ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

കണക്റ്റികട്ടിലെ വെസ്ലെയൻ, ഹാർവാഡ്, കൊളംബിയ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1898-99 കാലയളവിൽ ഇദ്ദേഹം ക്ലീവ്ലൻഡിലെ വെസ്റ്റേൺ റിസർവ് സർവ്വകലാശാലയിൽ സേവനമനുഷ്ഠിച്ചു. 1899 മുതൽ 1940 വരെ കൊളംബിയ സർവകലാശാലയിലെ ടീച്ചേഴ്സ് കോളജുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.

ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം[തിരുത്തുക]

വിദ്യാഭ്യാസ മനഃശാസ്ത്രത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്. മൃഗങ്ങളിൽ, പ്രത്യേകിച്ച് പൂച്ചകളിൽ നടത്തിയ ഗവേഷണത്തിൽനിന്ന് ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം (Trial and Error Learning Theory) അവതരിപ്പിച്ചു. ശ്രമ-പുനഃശ്രമങ്ങളിലൂടെയാണ് പഠനം നടക്കുന്നത് എന്ന് ഇദ്ദേഹം വാദിക്കുന്നു. ഉദ്ദേശിച്ച ഫലം നൽകുന്ന പ്രതികരണങ്ങൾ മാത്രം സ്വായത്തമാക്കപ്പെടുന്നു; മറ്റുള്ളവ സ്വായത്തമാക്കപ്പെടുന്നില്ല. തോൺഡൈക്കിന്റെ മനഃശാസ്ത്രവീക്ഷണങ്ങൾ ചോദന-പ്രതികരണ മനഃശാസ്ത്രം (Stimulus-response Psychology) അഥവാ സംബന്ധവാദം (Connection) എന്ന പേരിലാണ് അറിയപ്പെടുന്നത്. മാനസിക കഴിവുകളും വിദ്യാഭ്യാസപരമായ നേട്ടങ്ങളും മാപനം ചെയ്യുന്നതിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു.

പ്രധാനകൃതികൾ[തിരുത്തുക]

  • ദി ഒറിജിനൽ നേച്ചർ ഒഫ് മാൻ
  • ദ് സൈക്കോളജി ഒഫ് ലേണിങ്
  • മെന്റൽ വർക്ക് ആൻഡ് ഫറ്റീഗ് ആൻഡ് ഇൻഡിവിജ്വൽ ഡിഫറൻസസ് ആൻഡ് ദെയ് ർ കോസസ്
  • ദ് സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്
  • ദ് മെഷർമെന്റ് ഒഫ് ഇന്റലിജൻസ്
  • അഡൾറ്റ് ലേണിങ്
  • ദ് ഫണ്ടമെന്റൽസ് ഒഫ് ലേണിങ്
  • എ ടീച്ചേഴ്സ് വേർഡ്ബുക്ക് ഒഫ് 20,000 വേർഡ്സ്
  • തോൺഡൈക് സെൻച്വറി ജൂനിയർ ഡിക്ഷ്ണറി

എന്നിവയാണ് പ്രധാന കൃതികൾ.

1949 ഓഗസ്റ്റ് 9-ന് ന്യൂയോർക്കിലെ മോൺട്രോസിൽ ഇദ്ദേഹം നിര്യാതനായി.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോൺഡൈക്, എഡ്വേർഡ് ലീ (1874 - 1949) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikisource
Wikisource
എഡ്വേർഡ് തോൺഡൈക് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_തോൺഡൈക്&oldid=3802076" എന്ന താളിൽനിന്ന് ശേഖരിച്ചത്