എഡ്വാർഡ് പി. ജോൺസ്
എഡ്വാർഡ് പി. ജോൺസ് (ജനനം : ഒക്ടോബർ 5, 1950) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. അദ്ദേഹത്തിൻറെ 2003 ലെ “The Known World” ഫിക്ഷൻ നോവലുകൾക്കുള്ള പുലിറ്റസർ പുരസ്കാരവും ഇൻറർനാഷണൽ IMPAC ഡബ്ലിൻ ലിറ്റററി അവാർഡും നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]എഡ്വാർഡ് പോൾ ജോൺസ് വാഷിങ്ടൺ ടി.സി.യിലാണ് ജനിച്ചതും വളർന്നതും. കോളജ് ഓഫ് ദ ഹോളി ക്രോസ്, യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്തു.
അദ്ദേഹത്തിൻറെ ആദ്യ ഗ്രന്ഥമായ “Lost in the City”, ചെറുകഥാ സമാഹാരമാണ്. ഇത് ഇരുപതാം നൂറ്റാണ്ടിൽ വാഷിങ്ടൺ ടി.സി.യിൽ ജീവിച്ചിരുന്ന ആഫ്രിക്കൻ-അമേരിക്കൻ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചുള്ള കഥകളാണ്. ആദ്യകഥകൾ “ഗ്രേറ്റ് മൈഗ്രേഷൻ” കാലത്തെ തെക്കുനിന്നുള്ള ആദ്യകാല കുടിയേറ്റക്കാരുടെ തലമുറയെക്കുറിച്ചാണ്. അദ്ദേഹത്തിൻറെ രണ്ടാമത്തെ പുസ്തകമായ “The Known World” ൽ സാങ്കൽപ്പിക വിർജീനിയ കൌണ്ടിയിലെ മിശ്രജാതിയിലുള്ളവനും അടിമകളുടെ ഉടമയുമായി ഒരു കറുത്തവനായ തോട്ടം ഉടമയാണ് പ്രധാന കഥാപാത്രം. ഇത് 2004 ലെ ഫിക്ഷൻ നോവലുകൾക്കുള്ള പുലിറ്റ്സർ പുരസ്കാരം നേടിയിരുന്നു. എഡ്വാർഡ് പി. ജോൺസിൻറെ മൂന്നാമത്തെ പുസ്തകം All Aunt Hagar's Children” 2006 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. “ലോസ്റ്റ് ഇൻ ദ സിറ്റി” പോലെ ഇതും വാഷിങ്ടൺ ടി.സി.യിൽ അധിവസിച്ചിരുന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജരെക്കുറിച്ചുള്ള കഥകളുടെ സമാഹാരമാണ്. ഇതിലെ കഥകളിൽ പലതും മുമ്പ് “ദ ന്യൂയോർക്കർ” മാഗസിനിൽ അച്ചടിച്ചുവന്നതായിരുന്നു. “ലോസ്റ്റ് ഇൻ ദ സിറ്റി” എന്ന നോവലിലെ കഥാപാത്രങ്ങളിൽ പലരെക്കുറിച്ചും ഈ നോവലിലും പരാമർശിക്കുന്നു.