എഡ്മൺഡ് ഡ്യൂലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എഡ്മൺഡ് ഡ്യൂലാക്ക്
പ്രമാണം:Edmund Dulac.jpg
എഡ്മൺഡ് ഡ്യൂലാക്ക്
ജനനം1882 ഒക്ടോബർ 22
മരണം1953 മേയ് 25
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്ചിത്രകാരനും സ്റ്റാമ്പ് രൂപകല്പനാവിദഗ്ദ്ധനും
എഡ്മൺഡ് ഡ്യൂലാക്ക് സൃഷ്ടിച്ച സ്റ്റാമ്പ്

എഡ്മൺഡ് ഡ്യൂലാക്ക് ഒരു ഫ്രഞ്ച് ചിത്രകാരനായിരുന്നു. 1882 ഒക്ടോബർ 22-ന് ഫ്രാൻസിൽ ജനിച്ചു. ഇദ്ദേഹം പിൽക്കാലത്ത് ബ്രിട്ടനിൽ സ്ഥിരതാമസമാക്കുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. പുസ്തകങ്ങൾക്കുവേണ്ടി ചിത്രം വരച്ചാണ് ഡ്യൂലാക്ക് പ്രശസ്തിയിലേക്കുയർന്നത്. യക്ഷിക്കഥകൾക്കും മറ്റും ചിത്രം വരയ്ക്കുന്നതിൽ ഇദ്ദേഹം അതീവ വൈദഗ്ദ്ധ്യം കാട്ടിയിരുന്നു. ഭാവനാസമ്പന്നവും വർണോജ്വലവു മായ അനേകം ചിത്രങ്ങൾ വിവിധ ഗ്രന്ഥങ്ങളിലൂടെ പുറത്തുവന്നു. മധ്യപൂർവേഷ്യൻ ചിത്രകല ഡ്യൂലാക്കിനെ വളരെയധികം സ്വാധീനിച്ചിരുന്നു. വ്യക്തികളുടെ ചിത്രങ്ങളും തൂലികാചിത്രങ്ങളുമാണ് ഇദ്ദേഹത്തിന്റെ മറ്റു സംഭാവനകൾ. നാടകവേദികളുടെയും മറ്റും രൂപരേഖ തയ്യാറാക്കുന്നതിലും ഡ്യൂലാക്ക് വിദഗ്ദ്ധനായിരുന്നു. 1953-ൽ എലിസബത്ത് II-ന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ഡിസൈൻ ചെയ്യുന്ന ചുമതല ഇദ്ദേഹത്തെയാണ് ഏല്പിച്ചിരുന്നത്. ഇദ്ദേഹം 1953 മേയ് 25-ന് ലണ്ടനിൽ നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്യൂലാക്ക്, എഡ്മൺഡ് (1882 - 1953) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എഡ്മൺഡ്_ഡ്യൂലാക്ക്&oldid=3626125" എന്ന താളിൽനിന്ന് ശേഖരിച്ചത്