Jump to content

എഡ്ന പർവിയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്ന പർവിയൻസ്
പർവിയൻസ് 1923ൽ
ജനനം
ഓൾഗ എഡ്ന പർവിയൻസ്

(1895-10-21)ഒക്ടോബർ 21, 1895
മരണംജനുവരി 13, 1958(1958-01-13) (പ്രായം 62)
അന്ത്യ വിശ്രമംഗ്രാന്റ് വ്യൂ മെമ്മോറിയൽ പാർക്ക് സെമിത്തേരി
സജീവ കാലം1915–1927
ജീവിതപങ്കാളി(കൾ)
John Squire
(m. 1938; died 1945)

ഓൾഗ എഡ്ന പർവിയൻസ് (/ˈɛdnə pərˈvəns/; ഒക്ടോബർ 21, 1895 - ജനുവരി 13, 1958) നിശബ്ദ ചലച്ചിത്ര കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ചാർലി ചാപ്ലിന്റെ പല ആദ്യകാല ചലച്ചിത്രങ്ങളിലും ഒരു മുൻനിര നടിയായിരുന്ന അവർ തന്റെ എട്ട് വർഷത്തോളം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ 30 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

ജീവിതരേഖ

[തിരുത്തുക]

1895-1913: ആദ്യകാല ജീവിതം

[തിരുത്തുക]

നെവാഡയിലെ പാരഡൈസ് വാലിയിൽ ഇംഗ്ലീഷ് കുടിയേറ്റക്കാരിയായ ലൂയിസ റൈറ്റ് ഡേവിയുടെയും പടിഞ്ഞാറൻ ഖനന ക്യാമ്പുകളിലെ അമേരിക്കൻ വീഞ്ഞുവില്പനക്കാരനായിരുന്ന മാഡിസൺ (മാറ്റ്) ഗേറ്റ്സ് പർവിയൻസിന്റേയും പുത്രിയായി എഡ്ന പർവിയൻസ് ജനിച്ചു.[1] അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ, കുടുംബം നെവാഡയിലെ ലവ്‌ലോക്കിലേക്ക് താമസം മാറുകയും അവിടെ അവർ ഒരു ഹോട്ടലിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്തു.[2][3] 1902-ൽ മാതാപിതാക്കൾ വിവാഹമോചനം നേടുകയും പിന്നീട് മാതാവ് ജർമ്മൻ പ്ലംബറായ റോബർട്ട് നൺബെർഗറിനെ വിവാഹം കഴിക്കുകയും ചെയ്തു. കഴിവുള്ള ഒരു പിയാനിസ്റ്റായാണ് എഡ്ന വളർന്നുവന്നത്. 1913 ൽ ലവ്‌ലോക്ക് വിട്ട എഡ്ന, വിവാഹിതയായ അവരുടെ സഹോദരി ബെസ്സിക്കൊപ്പം താമസിക്കുകയും സാൻ ഫ്രാൻസിസ്കോയിലെ ബിസിനസ് കോളേജിൽ വിദ്യാഭ്യാസം നിർവ്വഹിക്കുകയും ചെയ്തു.[4]

1914-1927: ചലച്ചിത്ര ജീവിതം

[തിരുത്തുക]
1915 ലെ ഫോട്ടോപ്ലേ മാസികയിലെ പർവിയൻസിന്റെ ചിത്രം.

1915-ൽ പർവിയൻസ് സാൻ ഫ്രാൻസിസ്കോയിൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന കാലത്ത് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ എസ്സനേ സ്റ്റുഡിയോയുമായി സഹകരിച്ചുള്ള തന്റെ രണ്ടാമത്തെ ചിത്രത്തിനായി സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 28 മൈൽ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കാലിഫോർണിയയിലെ തെക്കൻ അലമേഡ കൗണ്ടിയിലെ നൈൽസിൽ പ്രവർത്തിക്കുകയായിരുന്നു. എ നൈറ്റ് ഔട്ട് എന്ന ചിത്രത്തിലെ വേഷത്തിനായി ഒരു പുതുമുഖത്തെ തിരയുകയായിരുന്നു അക്കാലത്ത് അദ്ദേഹം. അദ്ദേഹത്തിന്റെ സഹപ്രവർത്തകരിലൊരാൾ സാൻ ഫ്രാൻസിസ്കോയിലെ ഒരു ടേറ്റ്സ് കഫേയിൽ പർവിയൻസിനെ ശ്രദ്ധിക്കുകയും ഈ വേഷത്തിൽ അവരെ അഭിനയിപ്പിക്കാമെന്ന് കരുതുകയും ചെയ്തു. അവളുമായി ഒരു കൂടിക്കാഴ്ച്ച സംഘടിപ്പിച്ച ചാപ്ലിൻ, ഹാസ്യ വേഷങ്ങളിൽ അവൾ വളരെ ഗൗരവക്കാരിയാകുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും പർവിയൻസ് ഈ വേഷം അവതരിപ്പിക്കുന്നതിൽ വിജയിച്ചു.[5]

1915 മുതൽ 1917 വരെയുള്ള കാലത്ത് അദ്ദേഹത്തിന്റെ എസ്സാനെയ്, മ്യൂച്വൽ, ഫസ്റ്റ് നാഷണൽ എന്നീ കമ്പനികളുമായി സഹകരിച്ച് സിനിമകൾ നിർമ്മിക്കുന്നതിനിടെ ചാപ്ലിനും പർവിയൻസും പ്രണയബന്ധത്തിൽ ഏർപ്പെട്ടു.[6] 1921 ലെ ക്ലാസിക് സിനിമയായിരുന്ന ദി കിഡ് ഉൾപ്പെടെ ചാപ്ലിന്റെ 33 ചലച്ചിത്ര നിർമ്മാണങ്ങളിൽ പർവിയൻസ് പ്രത്യക്ഷപ്പെട്ടു. എ വുമൺ ഓഫ് പാരീസ് എന്ന ചാപ്ലിൻ സിനിമയിലായിരുന്നു എഡ്ന അവസാനമായി അഭിനയിച്ചത്. എഡ്നയുടെ ആദ്യത്തെ പ്രധാന വേഷമായിരുന്ന ഈ ചിത്രം വിജയിക്കാതിരുന്നതിന്റ ഫലമായി അവരുടെ സിനിമാജീവിതം ഏതാണ്ട് അവസാനിച്ചു. എ വുമൺ ഓഫ് ദി സീ എന്നുകൂടി അറിയപ്പെടുന്ന സീ ഗൾസ് (ചാപ്ലിൻ ഒരിക്കലും പുറത്തിറക്കിയിട്ടില്ല), അഭിനയത്തിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പായി 1927 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രമായ എഡ്യൂക്കേഷൻ ഡി പ്രിൻസ് എന്നീ രണ്ട് ചിത്രങ്ങളിൽക്കൂടി അവർ ഇതിനിടെ അഭിനയിച്ചിരുന്നു.[7]

1927–1958: വിരമിക്കലും പിൽക്കാലവും

[തിരുത്തുക]

വർഷങ്ങളോളം ചാർലി ചാപ്ലിനുമായി പ്രണയത്തിലായിരുന്ന പർവിയൻസ് ഒടുവിൽ പാൻ-അമേരിക്കൻ എയർലൈൻസ് പൈലറ്റായിരുന്ന ജോൺ സ്ക്വയറിനെ 1938-ൽ വിവാഹം കഴിച്ചു. 1945-ൽ അദ്ദേഹത്തിന്റെ മരണംവരെ അവർ ഈ ബന്ധം തുടർന്നു.

1958 ജനുവരി 13 ന് ഹോളിവുഡിലെ മോഷൻ പിക്ചർ കൺട്രി ഹോസ്പിറ്റലിൽ തൊണ്ടയിലെ ക്യാൻസർ ബാധയാൽ എഡ്ന പർവിയൻസ് മരണമടഞ്ഞു.[8][9] കാലിഫോർണിയയിലെ ഗ്ലെൻഡേലിലുള്ള ഗ്രാൻഡ് വ്യൂ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ അവരുടെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിക്കപ്പെട്ടു.[10]

അവലംബം

[തിരുത്തുക]
  1. "Madison Gates Purviance – Edna Purviance's father". www.ednapurviance.org. Archived from the original on 2022-06-26. Retrieved 2020-05-16.
  2. Toll, David W. (2002). The Complete Nevada Traveler: The Affectionate and Intimately Detailed Guidebook to the Most Interesting State in America. University of Nevada Press. p. 12. ISBN 0-940936-12-7.
  3. Monush, Barry, ed. (2003). Screen World Presents the Encyclopedia of Hollywood Film Actors: From the silent era to 1965, Volume 1. Hal Leonard Corporation. p. 612. ISBN 1-55783-551-9.
  4. "Charlie Chaplin and Edna Purviance Dates and Events". www.ednapurviance.org. Archived from the original on 2022-08-10. Retrieved December 1, 2018.
  5. This is not the way Purviance met Chaplin, according to Gerith von Ulm's Charlie Chaplin – King of Tragedy, pp. 90–91.
  6. Robinson, David (1986). Chaplin : his life and art. Collins. p. 141, 219. ISBN 978-0-586-08544-8. Retrieved December 1, 2018.
  7. Powrie 2005, പുറം. 95.
  8. "Edna Purviance". The Montreal Gazette. January 16, 1958. p. 35. Retrieved July 21, 2014.
  9. Ellenberger, Allan R. (2001). Celebrities in Los Angeles Cemeteries: A Directory. McFarland & Company Incorporated Pub. p. 104. ISBN 0-7864-0983-5.
  10. Ellenberger, Allan R. (2001). Celebrities in Los Angeles Cemeteries: A Directory. McFarland & Company Incorporated Pub. p. 104. ISBN 0-7864-0983-5.
"https://ml.wikipedia.org/w/index.php?title=എഡ്ന_പർവിയൻസ്&oldid=4090566" എന്ന താളിൽനിന്ന് ശേഖരിച്ചത്