എഡിത് റൂസ്വെൽറ്റ്
എഡിത് റൂസ്‍വെൽറ്റ് | |
---|---|
![]() | |
First Lady of the United States | |
ഓഫീസിൽ September 14, 1901 – March 4, 1909 | |
പ്രസിഡന്റ് | Theodore Roosevelt |
മുൻഗാമി | Ida McKinley |
പിൻഗാമി | Helen Taft |
Second Lady of the United States | |
In role March 4, 1901 – September 14, 1901 | |
പ്രസിഡന്റ് | William McKinley |
മുൻഗാമി | Jennie Hobart (1899) |
പിൻഗാമി | Cornelia Fairbanks (1905) |
First Lady of New York | |
In role January 1, 1899 – December 31, 1900 | |
ഗവർണ്ണർ | Theodore Roosevelt |
മുൻഗാമി | Lois Black |
പിൻഗാമി | Linda Odell |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Edith Kermit Carow ഓഗസ്റ്റ് 6, 1861 Norwich, Connecticut, U.S. |
മരണം | സെപ്റ്റംബർ 30, 1948 Oyster Bay, New York, U.S. | (പ്രായം 87)
പങ്കാളി(കൾ) | Theodore Roosevelt (1886–1919) |
കുട്ടികൾ | Theodore Kermit Ethel Archibald Quentin |
ഒപ്പ് | ![]() |
എഡിത് കെർമിറ്റ് കരോ റൂസ്‍വെൽറ്റ് (ജീവിതകാലം-ആഗസ്റ്റ് 6, 1861 – സെപ്റ്റംബർ 30, 1948) അമേരിക്കൻ ഐക്യനാടുകളടെ പ്രസിഡൻറായിരുന്ന തിയൊഡോർ റൂസ്‍വെൽറ്റിൻറെ രണ്ടാംഭാര്യയും അദ്ദേഹം പ്രസിഡന്റ് പദവി വഹിച്ചിരുന്ന 1901 മുതൽ 1909 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. പ്രഥമവനിതയായിരിക്കെ ശമ്പളത്തോടുകൂടിയുള്ള ഒരു മുഴുവൻസമയ സോഷ്യൽ സെക്രട്ടറിയായും അവർ പ്രവർത്തിച്ചു. അവരുടെ കാലത്ത് ഓഫിസ് സ്റ്റാഫുകളെ നിയമിക്കുകയും അവർ നടത്തിയിരുന്ന ഔപചാരിക പാർട്ടികളും മറ്റും പ്രഥമവനിതയെന്ന സ്ഥാനത്തിന്റെ യശസ് ഉയർത്തുകയും ചെയ്തു.
ആദ്യകാലജീവിതം[തിരുത്തുക]
ചാൾസ് കരോ (1825-1883) എന്ന വ്യവസായിയുടെയും ജെർട്രൂഡ് എലിസബത്ത് ടെയ്‍ലരുടെേ (1836-1895) മകളായി കണക്റ്റിക്കട്ടിലെ നോർവിച്ചിലാണ് എഡിത് ജനിച്ചത്. ജെർട്രൂഡിൻറെ പിതാവ് ഡാനിയേൽ ടെയ്‍ലർ (1799–1882) അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് യൂണിയൻ ജനറൽ ആയി പ്രവർത്തിച്ചിരുന്നു. എഡിത്തിന്റെ ഇളയ സഹോദരി എമിലി ടെയ്‍ലർ കരോയെക്കൂടാതെ അവർക്ക് കെർമിറ്റ് ((February 1860 – August 1860) എന്ന പേരിൽ ഒരു സഹോദരൻകൂടിയുണ്ടായിരുന്നു. എഡിത് ജനിക്കുന്നതിന് ഏകദേശം ഒരു വർഷം മുമ്പ് സഹോദരൻ മരണമടഞ്ഞിരുന്നു. ചെറുപ്പകാലത്ത് എഡിത അറിയപ്പെട്ടിരുന്നത് “സ്പോട്ട്‍ലെസ് എഡി” എന്നായിരുന്നു.
ന്യൂയോർക്ക് നഗരത്തിലെ യൂണിയൻ സ്ക്വയറിലുള്ള ബ്രൌൺസ്റ്റോണിലാണ് എഡിത് വളർന്നത്. തൊട്ടടുത്തു തന്നെ തിയോഡോർ റൂസ്‍വെൽറ്റിന്റെ കുടുംബം (1858–1919) താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇളയ സഹോദരിയായ കോറിന്നെയുമായി (1861–1933) എഡിത് അടുത്ത സൌഹൃദത്തിലായിരുന്നു.
എഡിത്, കോറിന്നെ, ടെഡ്ഡി (തിയൊഡോർ റൂസ്‍വെൽറ്റ്) എന്നിവർ ആദ്യകാല സ്കൂൾജീവിതം ഒന്നിച്ചാണ് നടത്തിയിരുന്നത്. എഡിത് പിന്നീട് “മിസ് കോംസ്റ്റോക്സ് ഫിനിഷിംഗ് സ്കൂളിൽ” ചേർന്നു പഠിച്ചിരുന്നു. എഡിത്തും ടെഡ്ഡിയും കൌമാരകാലത്ത് തമ്മിൽ പ്രണയിച്ചിരുന്നുവെങ്കിലും തിയോഡോർ റൂസ്‍വെൽറ്റ് ഹാർഡ്‍വാർഡ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനു ചേർന്നതോടെ പ്രണയത്തിനു മങ്ങൽ സംഭവിച്ചു. ഹാർഡ്‍വാർഡിൽ പഠിച്ചുകൊണ്ടിരിക്കെ അദ്ദേഹം ആലീസ് ലീ എന്ന പെൺകുട്ടിയെ കണ്ടുമുട്ടുകയും 1880 ൽ അവർ വിവാഹിതരാകുകയും ചെയ്തിരുന്നു. ഈ വിവാഹത്തിൽ എഡിത്തും പങ്കെടുത്തിരുന്നു.
വിവാഹം[തിരുത്തുക]
തിയോഡോർ റൂസ്‍വെൽറ്റിൻറെ ഭാര്യ ആലിസ് ലീ 1884 ൽ, ആലിസ് എന്നു പേരുള്ള ഒരു പെൺകുഞ്ഞിനെ ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട് മരണമടഞ്ഞു. 1885 കളിൽ എഡിത്തും ടെഡ്ഡിയും തങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം വിളക്കിച്ചേർക്കുകയും 1886 ഡിസംബർ 2 ന് ലണ്ടനിൽവച്ച് വിവാഹിതരാകുകയും ചെയ്തു. ടെഡിയ്ക്ക് അക്കാലത്ത് സെസിൽ സ്പ്രിംഗ് റൈസ് എന്ന പേരിൽ ഒരു ചിരകാലസുഹൃത്തുണ്ടായിരുന്നു. ഇദ്ദേഹം പിന്നീട് ഒന്നാം ലോകമഹായുദ്ധകാലത്ത് ഐക്യനാടുകളുടെ ബ്രിട്ടീഷ് അംബാസഡറായി ജോലി ചെയ്തിരുന്നു. ദമ്പദികളുമായി ജീവിതകാലം മുഴുവൻ ഈ സുഹൃത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഹണിമൂണിനുശേഷം ദമ്പദികൾ ന്യൂയോർക്കിലെ ലോംഗ് ഐലൻറിലുള്ള സഗാമോർ ഹില്ലിൽ താമസുറപ്പിച്ചു. ദമ്പദികളൊരുമിച്ച് ടെഡ്ഡിയുടെ ആദ്യ വിവാഹത്തിലെ മകളായ ആലീസിനെയും അവരുടെ മക്കളായ തിയോഡോർ (1887), കെർമിറ്റ് (1889), ഇതൽ (1891), ആർച്ചിബാൾഡ് (1894), ക്വെൻറിൻ (1897) എന്നിവരേയും വളർത്തി.
1888 ൽ തിയൊഡോർ റൂസ്‍വെൽറ്റ്, യൂണൈറ്റഡ് സ്റ്റേറ്റ്സ് സിവിൽ സർവ്വീസ് കമ്മീഷനിലേയ്ക്കു നിയമിതനായി. 1895 വരെ ഈ ജോലിയിൽ തുടരുകയും ചെയ്തു. 1889 ഒക്ടോബർ 10 ന് കെർമിറ്റ് റൂസ്‍വെൽറ്റ് ജനിച്ചതിനു മൂന്നു മാസങ്ങൾക്കു ശേഷം എഡിത് കുട്ടികളുമായി വാഷിങ്ടണിലേക്കു യാത്രയായി.
എഡിത്തിൻറെ നിർബന്ധത്തിനു വഴങ്ങി 1894 ൽ നടന്ന ന്യൂയോർക്ക് മേയറുടെ തെരഞ്ഞെടുപ്പിൽ തിയൊഡോർ പങ്കെടുത്തില്ല. എഡിത് വാഷിങ്ടണ് ടി.സിയിൽ തുടരാനിഷ്ടപ്പെടുകയും തിയൊഡോറിൻറെ യു.എസ്. സിവിൽ സർവ്വീസ് കമ്മീഷണറായുള്ള ജോലി തുടരുകയും ചെയ്യുകയെന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിലുള്ള ചേതോവികാരം.
1895 ൽ തിയൊഡോർ ന്യൂയോർക്ക് സിറ്റി പോലീസ് കമ്മീഷണറായി ചാർജ്ജെടുത്തപ്പോൾ കുടുംബം ന്യൂയോർക്ക് നഗരത്തിലേയ്ക്കു താമസം മാറി. 1897 ൽ ടെഡ്ഡി നാവികസേനയുടെ അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിതനായപ്പോൾ കുടുംബം വീണ്ടും വാഷിങ്ടണിലേയ്ക്കു തിരിച്ചുപോയി. 1898 ൽ ഭർത്താവിനെ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് യാത്രയാക്കുവാൻ എഡിത്ത്, ഫ്ലോറിഡയിലെ തമ്പയിലേയ്ക് ട്രെയിൻമാർഗ്ഗം യാത്രയായി. അദ്ദേഹം ക്യൂബയിൽ നിന്നു തിരിച്ചുവന്നപ്പോൾ ന്യൂയോർക്കിലെ മൊണ്ടൌക്കിൽ ചെന്നു കാണുവാൻ അവർ വിസമ്മതം പ്രകടിപ്പിച്ചു. അക്കാലത്ത് അവർ ആശുപത്രികളിൽ പട്ടാളക്കാരെ പരിചരിക്കുന്നതിൽ വ്യാപൃതയായിരുന്നു. 1898 ഒക്ടോബറിൽ റൂസ്‍വെൽറ്റിനെ ഗവർണ്ണർ പദവിയിലേയ്ക്കു നോമിനേറ്റ് ചെയ്യുന്നതിനുള്ള പ്രചരണപരിപാടികളിൽനിന്നു വിട്ടുനിന്നുവെങ്കിലും അദ്ദേഹത്തിന്റെ എഴുത്തുകുത്തുകൾക്ക് മറുപടി അയക്കുന്നതിൽ സഹായിച്ചിരുന്നു.