എടത്തോള പൈതൃക ഭവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എടത്തോള പൈതൃക ഭവനം

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് കുറ്റൂരിലുള്ള അമൂല്യ ഗ്രന്ഥങ്ങളുടേയും കൈയെഴുത്തുപ്രതികളുടേയും വൻശേഖരം സൂക്ഷിച്ചിരിക്കുന്ന ഒരു മുസ്ലിം ഭവനമാണ് എടത്തോള പൈതൃക ഭവനം. 1862- ലെ താളിയോലയിലെഴുതിയ ആധാരങ്ങൾ,ബ്രിട്ടീഷ് ഗസറ്റുകൾ, 1700 മുതൽ 1900 വരെയുള്ള അറബി-മലയാളം, തമിഴ്-അറബി ഗ്രന്ഥങ്ങളുടെ ശേഖരം എന്നിവ ഈ പൈതൃക ഭവനത്തിലുണ്ട് .[1][2][3] 1869 ൽ കൂളിപ്പുലാക്കൽ കുഞ്ഞുമൊയ്തു അധികാരിയാണ് ഈ ഭവനം നിർമ്മിച്ചത്. ഈ ഭവനത്തിൽ സൂക്ഷിക്കപ്പെട്ട, 1925 ൽ മലബാർ കലാപകാലത്ത് സേലം ജയിലിലടക്കപ്പെട്ടിരുന്ന അരീക്കാൻ മൊയ്തീൻ എന്നയാൾ എടത്തോള കുഞ്ഞാലിക്കെഴുതിയ ഒരു കത്ത് അടുത്തിടെ ചരിത്രകുതുകികളുടെ ശ്രദ്ധയെ ആകർഷിച്ചിരുന്നു[4].1869 ൽ മായൻകുട്ടി എളയ എഴുതിയ മലയാളത്തിലെ ആദ്യത്തെ ഖുർആൻ പരിഭാഷയുടെ പ്രതിയും ഇവിടെ സൂക്ഷിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. മഹാകവി മോയിൻകുട്ടി വൈദ്യരുടെ അപ്രകാശിത രചനകളും ഈ ഗ്രന്ഥശേഖരത്തിലുണ്ട്.[5] എടത്തോള അബദുൽ ഗഫൂർ ആണ് ഈ ഭവനത്തിന്റെ ഇപ്പോഴത്തെ അവകാശി.

അവലംബം[തിരുത്തുക]

  1. എക്സ്പ്രസ് ബസ്
  2. മാതൃഭൂമി, മലപ്പുറം ഓൺലൈൻ എഡിഷൻ
  3. വായനശാലകൾ, എന്റെ ഗ്രാമം.കോം
  4. ഐ.ബി.എൻ. ലൈവ്
  5. "അമൂല്യ ഗ്രന്ഥങ്ങൾക്ക് കാവലിരിക്കുന്ന എടത്തോള പൈതൃക ഭവനം"-ശൈഖ് മുഹമ്മദ് കാരകുന്ന്, ഗൾഫ് മാധ്യമം -ചെപ്പ്, വാരന്തപ്പതിപ്പ് , പുറം:10,2011 ജൂൺ 3 വെള്ളി
"https://ml.wikipedia.org/w/index.php?title=എടത്തോള_പൈതൃക_ഭവനം&oldid=1806175" എന്ന താളിൽനിന്ന് ശേഖരിച്ചത്