എടത്തിരുത്തി കർമ്മലനാഥ ഫൊറോന ഇടവക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചരിത്രം[തിരുത്തുക]

ഇരിഞ്ഞാലക്കുട നഗരത്തിൽ നിന്നും 10 കി. മി വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് എടത്തിരുത്തി.പുരാതന കാർഷിക മേഖലയായിരുന്ന എടത്തിരുത്തി പതിനാറാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ആഗമനശേഷം ഒരു വാണിജ്യ കേന്ദ്രമായിത്തീർന്നു.ക്രൈസ്തവർ വാണിജ്യരംഗത്ത് വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇവിടത്തെ പുരാതന ക്രൈസ്തവർ ആദ്യകാലങ്ങളിൽ ഏറമ്മാവ് പള്ളിയിലും അനന്തരം പഴുവിൽ പള്ളിയിലും ആണ് ഇടവകക്കാരായിരുന്നത്.[1]

കുരിശുപള്ളി[തിരുത്തുക]

തിരുക്കർമ്മങ്ങൾക്കും മറ്റുമായി ദൂരെയുള്ള ഇടവകപള്ളിയിൽ പോകേണ്ടിവരുന്ന യാത്രക്ലേശം പരിഹരിക്കുന്നതിന് 1680-ൽ വരാപ്പുഴ രൂപതാദ്ധ്യക്ഷനിൽ നിന്ന് അനുവാദം വാങ്ങി അന്നത്തെ പശ്ചിമതീര വാണിജ്യ കേന്ദ്രമായിരുന്ന ഇവിടെ കനോലി കനാലിനരികെ ഒരു കുരിശുപള്ളി സ്ഥാപിച്ചു .മരിയ ഭക്തരായിരുന്ന എടത്തിരുത്തി നിവാസികൾ ഈ കുരിശുപള്ളിക്ക് തങ്ങളുടെ മുൻ ഇടവകപള്ളിയായിരുന്ന ഏനമ്മാവ് പള്ളിയുടെ മധ്യസ്ഥയായിരുന്ന പരി. കർമ്മലമാതാവിന്റെ നാമധേയം തന്നെ നല്കി.ഓലമേഞ്ഞ പ്രസ്തുത പള്ളി 1690-ൽ അഗ്നിക്കിരയായി. എന്നാൽ വിശ്വാസികളുടെ അശ്രാന്ത പരിശ്രമഫലമായി ഒരു ദശവർഷത്തിനുശേഷം 1700-ൽ ഉറപ്പേറിയ ആദ്യത്തെ പള്ളിയുടെ പണി പൂർത്തിയാക്കി വെഞ്ജരിചു.

ഇടവക[തിരുത്തുക]

എടത്തിരുത്തി പരി.കർമ്മലമാതാ ദേവാലയത്തെ ഇടവകയായി ഉയർത്തിയത് 1760-ലാണ്. വളരെ വിസ്തൃതമായ ഒരിടവകയായിരുന്നു ഇത് . ഇതിൽ നിന്ന് കാലാകാലങ്ങളിൽ വേർപിരിഞ്ഞു പോയ ഇടവകകളാണ് കാട്ടൂർ,കരാഞ്ചിറ ,കൈപ്പമംഗലം,ചെന്ത്രാപ്പിന്നി ,പെരുമ്പടപ്പ്‌,എടമുട്ടം എന്നിവ. ഈ പുരാതന ദേവാലയം 1883-ൽ നവീകരിച്ചു പണിതു. പ്രസ്തുത ദേവാലയത്തിനോട് ചേർന്ന് പരമ്പരാഗത രീതിയിൽ പരിശുദ്ധ കുർബാന ഏഴുന്നെള്ളിച്ചുവെയ്ക്കാൻ സക്രാരിയോടുകൂടിയ കപ്പേള 1893-ൽ നിർമ്മിതമായി.1976-ൽ സിമിത്തേരി പടിഞ്ഞാറോട്ട് നീക്കി പുതുക്കിപ്പണിതു.പത്തൊൻപതാം നൂറ്റാണ്ടിൽ തൃശൂർ ജില്ലയിൽ ഏറെ സ്വാധീനം ചെലുത്തിയ റോക്കോസ്-മേലുസ് ശീശ്മകളുടെ വലയത്തിൽ പെടാതെ അന്ജ്ജലമായി നിന്ന വിശ്വാസ പാരമ്പര്യമാണ് ഇവിടെയുള്ളത് .

അവലംബം[തിരുത്തുക]

  1. "എടത്തിരുത്തി കർമ്മലനാഥ ഫൊറോന ഇടവക". മൂലതാളിൽ നിന്നും 2015-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 മാർച്ച് 2016.