എച്ച്.ഐ.വി./എയ്ഡ്സിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
False-color scanning electron micrograph of HIV-1, in green, budding from cultured lymphocyte

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) മൂലമാണ് എയ്ഡ്സ് ഉണ്ടാകുന്നത്. മധ്യ, പശ്ചിമാഫ്രിക്കയിലെ മനുഷ്യേതര പ്രൈമേറ്റുകളിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. വൈറസിന്റെ വിവിധ ഉപഗ്രൂപ്പുകൾ വ്യത്യസ്ത സമയങ്ങളിൽ മനുഷ്യർക്ക് ആഗോളമായി പാൻഡെമിക് പോലുള്ള പകർച്ചവ്യാധികൾക്ക് കാരണമായി. അതിലൊന്നാണ് 1920-കളിൽ ബെൽജിയൻ കോംഗോയിലെ ലിയോപോൾഡ്‌വില്ലിൽ (ഇപ്പോൾ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ കിൻഷാസ) ഉത്ഭവിച്ച എച്ച്ഐവി -1 ഉപഗ്രൂപ്പ് എം [1]

എച്ച് ഐ വിയിൽ രണ്ട് തരം ഉണ്ട്
എച്ച്ഐവി -1, എച്ച്ഐവി -2.

എച്ച്ഐവി -1 കൂടുതൽ ജീവഹാനിവരുത്തുന്നതാണ്. വളരെവേഗത്തിൽ പകരുന്ന ഈ രോഗം ആഗോളതലത്തിൽ ബഹുഭൂരിപക്ഷം എച്ച്ഐവി അണുബാധകൾക്കും കാരണമാകുന്നു.[2] ഒരു പാൻഡെമിക് സ്വഭാവവുള്ള എച്ച് ഐ വി -1, മധ്യ ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, ഇക്വറ്റോറിയൽ ഗ്വിനിയ, ഗാബൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ (അല്ലെങ്കിൽ കോംഗോ-ബ്രാസാവിൽ), മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നീ ഭൂപ്രദേശങ്ങളിലെ വനങ്ങളിൽ വസിക്കുന്ന പാൻ ട്രോഗ്ലോഡൈറ്റ്സ് ട്രോഗ്ലോഡൈറ്റ്സ് എന്ന ചിമ്പാൻസിയുടെ സബ്സ്പീഷീസിൽ നിന്നും കണ്ടെത്തിയ വൈറസുമായി അടുത്ത ബന്ധം കാണിക്കുന്നു.

എച്ച് ഐ വി -2 പകരുന്നത് കുറവാണ്. ഇത് പ്രധാനമായും പശ്ചിമാഫ്രിക്കയിൽ മാത്രം ഒതുങ്ങുന്നു. തെക്കൻ സെനഗൽ, ഗിനി-ബിസൗ, ഗ്വിനിയ, സിയറ ലിയോൺ, ലൈബീരിയ, പടിഞ്ഞാറൻ ഐവറി കോസ്റ്റ് എന്നീ ഭൂപ്രദേശങ്ങളിൽ വസിക്കുന്ന സൂട്ടി മംഗബെ (Cercocebus atys atys) എന്ന പഴയ ലോക കുരങ്ങിൽ നിന്നും കണ്ടെത്തിയ വൈറസുമായി അടുത്ത ബന്ധം കാണിക്കുന്നു.[2][3]

മനുഷ്യരല്ലാത്തവരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്[തിരുത്തുക]

സിമിയൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസിന്റെ (എസ്‌ഐവി) തൊട്ടടുത്ത് ബന്ധമുള്ള എച്ച്‌ഐവിയിൽ നിന്ന് ഒരു ഘട്ടത്തിൽ പരിണമിച്ചതെന്നും എസ്‌ഐവി അല്ലെങ്കിൽ എച്ച്ഐവി (പോസ്റ്റ് മ്യൂട്ടേഷൻ) മനുഷ്യേതര പ്രൈമേറ്റുകളിൽ നിന്ന് മനുഷ്യരിലേക്ക് സമീപകാലത്ത് കൈമാറ്റം ചെയ്യപ്പെട്ടുവെന്നും ഭൂരിഭാഗം എച്ച്ഐവി ഗവേഷകരും സമ്മതിക്കുന്നു (ഒരു തരം സൂനോസിസ്). ഈ മേഖലയിലെ ഗവേഷണങ്ങൾ മോളിക്യുലർ ഫൈലോജെനെറ്റിക്സ് ഉപയോഗിച്ചാണ് നടത്തുന്നത്. ഈ രണ്ടു വൈറസുകൾ തമ്മിലുള്ള താരതമ്യം നിർണ്ണയിക്കാൻ വൈറൽ ജീനോമിക് സീക്വൻസുകൾ നടത്തുന്നു.

ചിമ്പാൻസികളിൽ നിന്നും ഗോറില്ലകളിൽ നിന്നും മനുഷ്യരിലേക്ക് എച്ച്ഐവി -1[തിരുത്തുക]

പശ്ചിമ മദ്ധ്യ ആഫ്രിക്കൻ വനങ്ങളിലെ കാട്ടു കുരങ്ങുകളിൽ കാണപ്പെടുന്ന സിമിയൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസുകളുമായി (എസ്‌ഐവി) ഏറ്റവും അടുത്ത ബന്ധമുള്ള എച്ച് ഐ വി -1 ന്റെ അറിയപ്പെടുന്ന സ്ട്രയിൻസ് (അല്ലെങ്കിൽ ഗ്രൂപ്പുകൾ) ശാസ്ത്രജ്ഞർ പൊതുവെ അംഗീകരിക്കുന്നു. പ്രത്യേകിച്ചും, അറിയപ്പെടുന്ന ഓരോ എച്ച്ഐവി -1 സ്ട്രയിൻസ് എസ്‌ഐവിയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. പാൻ ട്രോഗ്ലോഡൈറ്റ്സ് ട്രോഗ്ലോഡൈറ്റ്സ് എന്ന ചിമ്പാൻസിയുടെ സബ്സ്പീഷീസിൽ നിന്നും കണ്ടെത്തിയ വൈറസുമായി എച്ച് ഐ വി -1, അടുത്ത ബന്ധം കാണിക്കുന്നു. എസ്‌ഐ‌വി‌ഗോർ എന്നുവിളിക്കുന്ന പടിഞ്ഞാറൻ താഴ്ന്ന പ്രദേശത്തെ ഗോറില്ലകളെ (ഗോറില്ല ഗോറില്ല ഗോറില്ല) ബാധിക്കുന്ന വൈറസുകൾ എസ്‌ഐവിയുമായി അടുത്ത ബന്ധം കാണിക്കുന്നു.[4][5][6][7][8][9]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. James Gallagher (October 2, 2014). "Aids: Origin of pandemic 'was 1920s. Kinshasa'". BBC. ശേഖരിച്ചത് October 5, 2014.
  2. 2.0 2.1 Reeves JD, Doms RW (2002). "Human immunodeficiency virus type 2". The Journal of General Virology. 83 (Pt 6): 1253–65. doi:10.1099/0022-1317-83-6-1253. PMID 12029140.
  3. Santiago ML, Range F, Keele BF, Li Y, Bailes E, Bibollet-Ruche F, Fruteau C, Noë R, Peeters M, Brookfield JF, Shaw GM, Sharp PM, Hahn BH (2005). "Simian Immunodeficiency Virus Infection in Free-Ranging Sooty Mangabeys (Cercocebus atys atys) from the Tai Forest, Cote d'Ivoire: Implications for the Origin of Epidemic Human Immunodeficiency Virus Type 2". Journal of Virology. 79 (19): 12515–27. doi:10.1128/JVI.79.19.12515-12527.2005. PMC 1211554. PMID 16160179.
  4. Keele BF, Van Heuverswyn F, Li Y, Bailes E, Takehisa J, Santiago ML, Bibollet-Ruche F, Chen Y, Wain LV, Liegeois F, Loul S, Ngole EM, Bienvenue Y, Delaporte E, Brookfield JF, Sharp PM, Shaw GM, Peeters M, Hahn BH (2006). "Chimpanzee Reservoirs of Pandemic and Nonpandemic HIV-1". Science. 313 (5786): 523–26. Bibcode:2006Sci...313..523K. doi:10.1126/science.1126531. PMC 2442710. PMID 16728595.
  5. "HIV's ancestry traced to wild chimps in Cameroon". USA Today. 2006-05-25. ശേഖരിച്ചത് 2010-05-20.
  6. Van Heuverswyn F, Li Y, Neel C, Bailes E, Keele BF, Liu W, Loul S, Butel C, Liegeois F, Bienvenue Y, Ngolle EM, Sharp PM, Shaw GM, Delaporte E, Hahn BH, Peeters M (2006). "Human immunodeficiency viruses: SIV infection in wild gorillas". Nature. 444 (7116): 164. Bibcode:2006Natur.444..164V. doi:10.1038/444164a. PMID 17093443.
  7. Plantier JC, Leoz M, Dickerson JE, De Oliveira F, Cordonnier F, Lemée V, Damond F, Robertson DL, Simon F (2009). "A new human immunodeficiency virus derived from gorillas". Nature Medicine. 15 (8): 871–72. doi:10.1038/nm.2016. PMID 19648927.
  8. Sharp PM, Bailes E, Chaudhuri RR, Rodenburg CM, Santiago MO, Hahn BH (2001). "The origins of acquired immune deficiency syndrome viruses: where and when?". Philosophical Transactions of the Royal Society B: Biological Sciences. 356 (1410): 867–76. doi:10.1098/rstb.2001.0863. PMC 1088480. PMID 11405934.
  9. Takebe, Y; Uenishi, R; Li, X (2008). "Global Molecular Epidemiology of HIV: Understanding the Genesis of AIDS Pandemic". എന്നതിൽ Jeang, Kuan-Teh (ed.). HIV-1: Molecular Biology and Pathogenesis. Advances in Pharmacology (San Diego, Calif.). Advances in Pharmacology. 56. pp. 1–25. doi:10.1016/S1054-3589(07)56001-1. ISBN 978-0123736017. PMID 18086407.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Shilts, Randy (1987). And the band played on : politics, people, and the AIDS epidemic. New York: St. Martin's Press. ISBN 978-0312009946. OCLC 16130075.