എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ, മഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എച്ച്.എം.എസ്.എ. യു.പി. സ്കൂൾ മഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ മഞ്ചേരി തുറക്കൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എച്ച്.എം.എസ്.എ. യു.പി. സ്കൂൾ തുറക്കൽ മഞ്ചേരി .1945-ലാണ് സ്കൂൾ സ്ഥാപിച്ചത്. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന യു.പി സ്കൂളാണ്.

പ്രമാണം:Hmsaup school thurakkal picture.jpg
എച്ച് എം എസ് എ യു പി എസ് തുറക്കൽ മഞ്ചേരി


എച്ച് എം എസ് എ യു പി സ്കൂൾ തുറക്കൽ മഞ്ചേരി
സ്ഥാപിതം 1945
സ്ഥലം തുറക്കൽ, മഞ്ചേരി
സ്ഥാപകർ ഹിദായത്തുൾ മുസ്ലിമീൻ

സംഘം

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
ഭരണ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ എൽ.പി , യു.പി
മീഡിയം മലയാളം‌, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകൻ അഹമ്മദ് സലീം KM
പി.ടി.ഏ. പ്രസിഡണ്ട് വലാഞ്ചിറ അബ്ദുൽ മജീദ്‌
സ്കൂൾ വിലാസം തുറക്കൽ, മഞ്ചേരി പി.ഒ.

മലപ്പുറം ജില്ല പിൻ കോഡ് 676121

സ്കൂൾ കോഡ് 18581
സ്കൂൾ ഫോൺ 0483 2763832
സ്കൂൾ ഇമെയിൽ hmsaups@gmail.com
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മഞ്ചേരി
കുട്ടികളുടെ എണ്ണം 2600
അദ്ധ്യാപകരുടെ എണ്ണം 75
പ്രമാണം:Logo of hmsaup school thurakkal.jpg
hmsaup school logo


ചരിത്രം[തിരുത്തുക]

1944 ജൂലൈ 30ന് മഞ്ചേരി ഹിദായത്തുൽ മുസ്ലീമീൻ സഭാനേതാക്കളുടെ സാന്നിദ്ധ്യത്തിൽ തുറക്കൽ ഹിദായത്തുൽ മുസ്ലീമീൻ സംഘം രൂപീകരിച്ചു . സംഘം രൂപീകരണത്തിന് ഒരു വർഷം മുമ്പു തന്നെ തലയൂർ ബാലകൃഷ്ണൻ മൂസ്സതിൽ നിന്നും വാങ്ങിയ സ്ഥലത്ത് പള്ളിയും മദ്റസയും സ്ഥാപിച്ചരുന്നു. രണ്ടു മദ്രസ ക്ലാസ് മുറികളിൽ 1945 ജൂണിൽ ലോവർ പ്രൈമറി സ്കൂൾ തുടങ്ങി. സ്കൂളിന്റെ ആരംഭം മുതൽ ദീർഘകാലം മാനേജറായിരുന്ന മൊയ്തീൻ കുരിക്കൾ എന്ന കുരിക്കൾ മാസ്റ്റർ , ഉണ്ണി മുഹമ്മദ് കുരിക്കൾ തുടങ്ങിയവർ സ്ഥാപനങ്ങളുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചു.

161 കുട്ടികളും മൂന്ന് അധ്യാപകരുമായി തുടങ്ങിയ എൽ.പി സ്കൂൾ 1976 ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1975 ൽ സ്കൂളിന്റെ വികസനത്തിനായി കാഞ്ഞിരാട്ടുകുന്നിലെ 3.85 ഏക്കർ സ്ഥലം വിലക്കെടുത്തു. ഗവൺമെന്റിൽ നിന്ന് ചെറിയ ഗ്രാന്റല്ലാതെ മറ്റൊരു സഹായവും ലഭിക്കാതിരുന്ന കാലത്ത് രണ്ട് മുറി മദ്രസക്കുപുറമെ 4 മുറികളുള്ള ആദ്യകെട്ടിടം പണിത് സ്കൂൾ വിപുലപ്പെടുത്തി.

യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്ത ശേഷം പുതിയ കെട്ടിടങ്ങളും ഗ്രൗണ്ടും ഒരുക്കി. ടി. മൊയ്തീൻ മാസ്റ്റർ, പൂളക്കുന്നൻ ഉണ്ണി മൊയ്തീൻ മാസ്റ്റർ, പാമ്പാടി അലവിക്കുട്ടി, കുട്ടി എന്ന മുഹമ്മദ് കുരിക്കൾ, എം.പി അബ്ദു റഹ്മാൻ കുരിക്കൾ, മേച്ചേരി മൊയ്തീൻ തുടങ്ങിയവർ വിവിധ കാലങ്ങളിൽ മാനേജർ മാരായി പ്രവർത്തിച്ചു .

45 വർഷത്തോളം പള്ളി ഖാസി സ്ഥാനം വഹിച്ച് സ്കൂളിൽ അറബി അധ്യാപകനായി ജോലി ചെയ്ത കപ്പകുന്നൻ മുഹമ്മദ് മുസ്‌ലിയാർ, പിലാത്തോടൻ മൊയ്തീൻ മൊല്ല, ഹസൻ കുട്ടി മൊല്ല എന്നിവർ പ്രദേശത്തെ കുട്ടികളെ ഭൗതിക വിദ്യാഭ്യാസം നേടുന്നതിന് പ്രേരിപ്പിച്ചു. എം അബ്ദുൽ അസീസ് എന്ന തുറക്കൽ ബാപ്പുട്ടി ഉൾപ്പെടെയുള്ള പ്രദേശത്തെ പ്രമുഖരുടെ സഹായവും പിന്തുണയും നാട്ടുകാരുടെ പങ്കാളിത്തവും വിപുലമായ വിദ്യാഭ്യാസ സമുച്ചയമായി മാറുന്നതിന് സഹായിച്ചു.

എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടും സ്വന്തം ഫണ്ടും ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളും ഭൗതിക സാഹചര്യങ്ങളും ഏർപ്പെടുത്തി. 2315നടുത്ത് വിദ്യാർത്ഥികളും 75 അധ്യാപകരുമാണ് സ്കൂളിൽ ഉള്ളത് . 2012 ൽ സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൗട്ട് ആന്റ് ഗൈഡ് ക്യാമ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.

2002 ൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ  8 ആം  ക്ലാസിലേക്ക് കുട്ടിയെ ചേർത്ത് ഉദ്ഘാടനം ചെയ്തതും ഹയർ സെക്കണ്ടറി സ്കൂളായി സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്നതുമായ എച്ച്.എം.എസ്.എച്ച്.എസ് എസും 2008-ൽ സ്ഥാപിതമായ എൻ.സി.വി.ടി അംഗീകൃത എച്ച്.ഐ.എം.എസ് ഐ ടി ഐ യും ഇതേ മാനേജ്മെന്റിന് കീഴിലാണ്.

പഠന മികവിനൊപ്പം നാഷണൽ സർവീസ് സ്കീം, ജൂനിയർ റെഡ്ക്രോസ് തുടങ്ങിയവയുടെ പ്രവർത്തന പരിപാടികൾ ഹയർ സെക്കണ്ടറി സ്കൂളിലും സജീവമാണ്. മികച്ച ഭൗതിക സാഹചര്യങ്ങളും നിലവിലുണ്ട് . 600 ലധികം സ്കൗട്ട് രാജ്യപുരസ്കാർ ജേതാക്കളെയും അനേകം രാഷ്ട്രപതി അവാർഡ് ജേതാക്കളെയും സൃഷ്ടിച്ച മികച്ച സ്കൗട്ട് ആന്റ് ഗൈഡ്‌ യൂണിറ്റും ഇവിടെയുണ്ട് 1500ഓളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയത്തിന്റെ നിർമ്മാണവും പൂർത്തിയായി.

സ്കൂളിലെ മികച്ച സൗകര്യങ്ങൾ[തിരുത്തുക]

♥ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ സ്കൂൾ ബസ് സൗകര്യം

♥ ഒന്നാം ക്ലാസ്സിൽ ലാംഗ്വേജ് ലാബോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ്  റൂം

♥ പ്രത്യേകം സജ്ജീകരിച്ച സയൻസ് ലാബ്

♥ LKG മുതൽ +2 വരെ പഠന സൗകര്യം

♥ കേരളത്തിലെ തന്നെ മികച്ച സ്കൗട്ട് & ഗൈഡ് വിദ്യാലയം

♥ 1 മുതൽ 7 വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം ലഭ്യമാക്കുന്ന ഹൈടെക് കമ്പ്യൂട്ടർ ലാബ്

♥ ആസ്വാദ്യമായ പഠനത്തിനുതകുന്ന സി.ഡി ലൈബ്രററിയോടു കൂടിയ വൈഫൈ സ്മാർട്ട് ക്ലാസ്സ് റൂമുകൾ

♥ മികച്ച ലൈബ്രറി എല്ലാ ക്ലാസ്സുകളിലും ഒരു ദിനപത്രം പദ്ധതി

♥ കേന്ദ്ര NRHM സ്കീമിൽ ഹെൽത്ത് നഴ്സിന്റെ സേവനം ലഭ്യമായ എക യു.പി സ്കൂൾ

♥ തബല, കീബോഡ്, ഗിത്താർ, വായ്പാട്ട് തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം

♥ ഫിറ്റ്നസിന്റെ ഭാഗമായി കളരി, കരാട്ടേ, കുങ്ഫു ,പരിശീലനം

♥ കാരുണ്യ പ്രവർത്തിനായി സുകൃതം റിലീഫ് സെൽ

♥ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് സ്കോളർഷിപ്പ്

♥ സ്കൂൾ ബാന്റ് സെറ്റ്

♥ ധാർമിക പഠന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

സ്കൗട്ട് & ഗൈഡ്സ്[തിരുത്തുക]

♥ 2003 ൽ യൂണിറ്റ് ആരംഭിച്ചു

♥ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം

♥ പരിശീലനം ലഭിച്ച 18 സ്കൗട്ട്സ് & ഗൈഡ്സ് അധ്യാപകരും 600 ൽ അധികം വിദ്യാർത്ഥികളും

♥ മലപ്പുറം ജില്ലയിൽ സ്കൗട്ട്സ് & ഗൈഡ്സ്  ബാന്റ് സെറ്റുള്ള ഏക വിദ്യാലയം

♥ തുടർച്ചയായി ആറാം വർഷവും മഞ്ചേരി ഉപജില്ല സ്കൗട്ട്സ് & ഗൈഡ്സ് ചാമ്പ്യൻഷിപ്പ് നേടി

♥ എല്ലാ വർഷവും സ്കൗട്ട് & ഗൈഡ്സ് സ്നേഹ ഭവനം പദ്ധതി

♥ 600 ലധികം രാജ്യ പുരസ്ക്കാർ ജേതാക്കളെ സൃഷ്ടിച്ചു

♥ എൽ പി വിഭാഗത്തിന് ബുൾ ബുൾ ടീം

♥ മൈസൂരിൽ വെച്ച് നടന്ന ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ദേശീയ ജാംബോരിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് അഡ്വഞ്ചർ അവാർഡ് കരസ്ഥമാക്കി.

പ്രമാണം:BULBUL UNIT OF HMSAUP SCHOOL THURAKKAL.jpg
hmsaup school bul bul unit


പ്രമാണം:HMSAUP SCHOOL SCOUT AND GUIDES FULL TEAM.jpg
hmsaup school thurakkal scout and guides team


പ്രമാണം:Rajya puraskar winnig news of hmsaup school thurakkal.jpg
hms aup school scout achievement


പ്രമാണം:Hmsaup school thurakkal scout and guides winnig the rajyapuraskar award news.jpg
hms aup school rajya puraskar news


പ്രമാണം:Scout and guides teachers of hmsaup school thurakkal .jpg
hms aup school scout and guides teachers team


ജൂനിയർ റെഡ് ക്രോസ്[തിരുത്തുക]

♥ 2016 ൽ യൂണിറ്റ് ആരംഭിച്ചു

♥ ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു

♥ വ്യക്തിത്വ വികസന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു

♥ സാമൂഹ്യ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു

♥ സുകൃതം ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു

പ്രമാണം:Jrc basic exam winners of hmsaup school thurakkal.jpg
hms aup school jrc basic exam winners


കൺവീനർമാർ : മുജീബ് , റുബീന

പ്രമാണം:Jrc help programme of hmsaup school thurakkal.jpg
HMSAUPSCHOOL JRC HELP PROGRAMME


സുകൃതം ജീവകാരുണ്യ പദ്ധതി[തിരുത്തുക]

♥ 2014 ൽ പദ്ധതി ആരംഭിച്ചു

♥ എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാർത്ഥികൾ സ്വരൂപിക്കുന്ന ഒരു രൂപ നാണയ തുട്ടുകൾ കൊണ്ടാണ് വിദ്യാർത്ഥികൾ വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്

♥ അധ്യാപകർ ,വിദ്യാർത്ഥികൾ , രക്ഷിതാക്കൾ ,പി.ടി.എ , എം.ടി.എ , അഭ്യുദയകാംക്ഷികൾ എന്നിവർ ഇതിന്റെ ഭാഗമാണ്


കൺവീനർമാർ : അലി, റുബീന

സ്റ്റുഡൻസ് ഫിറ്റ്നസ് എൻസ്വുർ പ്രോഗ്രാം[തിരുത്തുക]

♥ കുട്ടികളുടെ കായിക ക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച പദ്ധതി

♥ കുങ്ഫു , കരാട്ടെ ,ആയോധന കലയിൽ പ്രത്യേക പരിശീലനം നടത്തുന്നു


കൺവീനർമാർ : നസറുദ്ദീൻ മൊയ്തു , മുനീർ

പ്രമാണം:S F E PROGRAMME FROM HMSAUP SCHOOL THURAKKAL.jpg
Hms aup school s f e programme


ക്ലബ്ബുകൾ[തിരുത്തുക]

പരിസ്ഥിതി ക്ലബ്ബ്[തിരുത്തുക]

കെ എം ഹൈദ്രസ് മാസ്റ്റർ കൺവീനറും മേച്ചേരി സഫ്വാന ടീച്ചർ ജോയിന്റ് കൺവീനറും 20 കുട്ടികൾ അംഗങ്ങളുമായി സ്കൂൾ പരിസ്ഥിതി ക്ലബ് നിലവിൽ വന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടന്നു.

ക്ലബ്ബും സ്കൗട്ട് & ഗൈഡും സംയുക്തമായി സ്കൂളിൽ കപ്പ കൃഷി ആരംഭിച്ചു.

♥ റംസാൻ പ്രമാണിച്ച് പത്തിരി പരത്തൽ മത്സരം നടത്തി, മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വി.എം സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു

♥ ജൈവ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ചീര വിത്ത് 200 കുടുംബങ്ങൾക്ക് വിതരണം നടത്തി.മഞ്ചേരി BRC യിൽ നിന്നും

ലഭിച്ച 20 ഗ്രോ ബാഗ്, തൈകൾ, വളം, എന്നിവക്ക് പുറമേ ആനക്കയം കൃഷിഭവനിൽ നിന്നും ലഭിച്ച തൈകളും ഉപയോഗിച്ച് സ്കൂളിൽ ഗ്രോ ബാഗ് കൃഷി നടത്തി വരുന്നു.

പ്രമാണം:Bio diversity park of hmsaup school thurakkal.jpg
Hms aup school bio diversity park


പ്രമാണം:Banana farming of hmsaup school thurakkal.jpg
Hms aupschool banana farming


സയൻസ് ക്ലബ്ബ്[തിരുത്തുക]

കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ് സയൻഷ്യ 2016 ജൂൺ പത്താം തിയ്യതി പ്രധാനാധ്യാപിക കെ രാജേശ്വരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം

2016 അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പയറു വർഗ്ഗങ്ങളുടെ ശേഖരണവും പ്രദർശനവും സംഘടിപ്പിച്ചതും ക്ലബ്ബിന്റെ വിജ്ഞാന പ്രദമായ മറ്റൊരു പ്രവർത്തനമായിരുന്നു. യുറീക്ക വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സൂക്ഷ്മ ജീവികളും പകർച്ച വ്യാധികളുമായി ബന്ധപ്പെട്ടു ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന വൈവിധ്യങ്ങളായ പരിപാടികളും നടന്നു. വിജ്ഞാനോത്സവം മേഖലാ തല മത്സരത്തിൽ സ്ക്കൂളിലെ ഹിന കെ.കെ. ഒന്നാം സ്ഥാനവും നേടി.


കൺവീനർമാർ : രമ്യ ,ഷബീർ

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്[തിരുത്തുക]

ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുന്നതിന് ഈ 2016 അധ്യായന വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടത്തിയത്‌. സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിക്കുകയും എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്നവരാണ് ശുചീകരണ തൊഴിലാളികൾ. ഇവർ ചെയ്യുന്ന മഹത്തായ സേവനം പുതു തലമുറയെ ബോധ്യപ്പെടുത്തുന്നതിനും അവരുടെ പ്രാധാന്യം സമൂഹത്തെ അറിയിക്കുന്നതിനും വേണ്ടി ചരിത്രത്തിലാദ്യമായി മുൻസിപ്പൽ ശുചീകരണ തൊഴിലാളികളെ ആദരിച്ച് വിദ്യാലയം മാതൃകയായി.


♥ ജനാധിപത്യ രീതിയിൽ പാർലമെന്റ് ഇലക്ഷന് മോഡലിൽ സ്കൂൾ ലീഡ്ർ തെരെഞ്ഞെടുപ്പ് നടത്തി. ഓഗസ്റ്റ് 15 പ്രസംഗ മത്സരം സംഘടിപ്പിച്ചു .വിഷയം ഇൻഡിപെൻഡൻസ് ഇന്ത്യ LP UP കുട്ടികൾക്ക് വേണ്ടി ഇൻഡിപെൻഡൻസ് ക്വിസ് ss ക്ലബ്ബ് നടത്തി . ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട ഒരു അനുസ്മരണ പരിപാടി വിവിധ ക്ലാസ്സുകളിൽ സംഘടിപ്പിച്ചു .

♥ സബ്ജില്ല ശാസ്ത്ര മേളക്ക് വേണ്ടിയുള്ള ഒരു workshop സംഘടിപ്പിച്ചു.മികച്ച കുട്ടികളെ തെരെഞ്ഞെടുത്തു .ചരിത്രത്തിലാദ്യമായി സ്കൂൾ സബ്ജില്ല സാമൂഹ്യ ശാസ്ത്ര മേള ചാംപ്യൻ മാർ ആയി.ജില്ലയിൽ മത്സരിക്കുകയും 4ം സ്ഥാനത്ത് എത്തുവാനും സാധിച്ചു.

♥ സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

♥ Dec 10 നു മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് കൊളാഷ് പോസ്റ്റർ മത്സരം പത്രിക മത്സരം സംഘടിപ്പിച്ചു.


കൺവീനർമാർ : അഷ്റഫ് എം.,സാലിഹ് എം


സ്പോർട്സ് ക്ലബ്ബ്[തിരുത്തുക]

സ്കൂൾ ടീം നിലവിലുള്ള കായിക വിഭാഗങ്ങൾ

♥ ഫുട്മ്പോൾ

♥ ഹോക്കി

♥ കബഡി

♥ ബോൾ ബാഡ്മിന്റൻ

♥ ഷട്ടിൽ ബാഡ്മിന്റൻ

♥ നെറ്റ് മ്പോൾ

♥ ഹാൻഡ്ബോൾ

♥ വോളി മ്പോൾ

♥ അമ്പെയ്ത്ത്

♥ കരാട്ടെ

♥ കുങ്ഫു

♥ ചെസ്സ്

പ്രമാണം:Archery team of hmsaup school thurakkal.jpg
hms aup school 2017-18 Archery Team


പ്രമാണം:Hms aup school district level tug of war winners.jpg
hms aup school district level  tug of war winner


പ്രമാണം:Hms aup school thurakkal tug of war boys team winners.jpg
hmsaup school team  district level winners


ഗണിത ക്ലബ്ബ്[തിരുത്തുക]

  • 2017 ൽ ജില്ലാതല ഗണിത മാഗസിൻ 1 - സ്ഥാനം
  • ഗണിതത്തിലെ മെട്രിക് അളവുകൾ പരിചയപ്പെടുത്തുന്നതിനായി 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി മെട്രിക് മേളകൾ സംഘടിപ്പിക്കുന്നു.
  • ഗണിതോത്സവം സംഘടിപ്പിക്കുന്നു.
പ്രമാണം:Maths club inaguration of hmsaup school thurakkal school.jpg
maths club inaguration of Hmsaup school


കൺവീനർമാർ : താജുദ്ദീൻ, ഷഫീന. സി

ഇംഗ്ലീഷ് ക്ലബ്ബ്[തിരുത്തുക]

പ്രമാണം:English club bloom fest 2016 Hmsaup school.jpg
english club bloom fest 2016 Hmsaup school

ഇംഗ്ലീഷ് ക്ലബ്" വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. LP,UP വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷസ്നേഹം വളർത്തുന്നതിന് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.


കൺവീനർമാർ : ആസിഫ് ,റുബീന

അറബിക് ക്ലബ്ബ്[തിരുത്തുക]

പ്രമാണം:Alif arabic club hmsaup school thurakkal.jpg
alif arabic club hmsaup school thurakkal
പ്രമാണം:Hms aups arabic club magazine inaguration.jpg
hms aups arabic club magazine inaguration

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബ്ബിനു കീഴിൽ സജീവമായി നടന്നു വരുന്നു. വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള മത്സരങ്ങൾ ക്ലബ്ബിനു കീഴിൽ നടന്നു വരുന്നു.

കൺവീനർമാർ : സലീന, ടി.ടി, അലി

ഉറുദു ക്ലബ്ബ്[തിരുത്തുക]

പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചു വരുകയാണ് സ്കൂളിലെ ഉറുദു ക്ലബ്ബ് . സബ്ജില്ല കലാമേളകളിൽ ഉറുദു വിഭാഗത്തിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ സാധിച്ചു. ക്ലബ്ബിന്റെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.

പ്രമാണം:Hms aup school urdu club.jpg
hms aups urdu club
പ്രമാണം:School praveshnolsavam of hmsaup school thurakkal.jpg
school preveshanolsavam of hmsaup school thurakkal


മലയാളം ക്ലബ്ബ്[തിരുത്തുക]

  • വായനദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
  • വയനാവാരത്തിൽ പുസ്തക പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു
  • പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
  • ബഷീർ ദിനാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിക്കുന്നു

മ്യൂസിക് ക്ലബ്ബ്[തിരുത്തുക]

സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തബല, കീബോർഡ് ,ഗിറ്റാർ ,വായ്പ്പാട്ട് തുടങ്ങിയവയിൽ സംഗീതാഭിരുചിയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പ്രത്യേകം പരിശീലിപ്പിക്കുന്നു. സബ് ജില്ല ,ജില്ല കലാമേളകളിൽ സ്കൂളിന്റെ നേട്ടങ്ങളിൽ മുഖ്യപങ്ക് വഹിക്കാൻ മ്യൂസിക്‌ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.


കൺവീനർമാർ : ഹിദായത്ത്, അഷ്റഫ് എ .പി, ഷിജിന, ദീപ

വിദ്യാരംഗം[തിരുത്തുക]

കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.

സ്കൂളിന്റെ മറ്റു മികവുകൾ[തിരുത്തുക]

പ്രമാണം:Manjeri sub district arts fest champions hmsaup school thurakkal.jpg
manjeri sub district arts fest champions hmsaup school thurakkal
പ്രമാണം:Parantolsavam programme of hmsaup school thurakkal .jpg
parantolsavam programme
  • നൂറിലധികം വിദ്യാർത്ഥികൾ LSS,USS മത്സര പരീക്ഷകൾ വിജയിച്ചിട്ടുണ്ട്.
  • 2017-2018 മുൻസിപ്പൽ കലാമേള ഫസ്റ്റ് റണ്ണർ അപ്പ്.
  • 2017-2018 മുൻസിപ്പൽ കലാമേള അറബിക്  ഓവറോൾ
  • 2016 ൽ അണ്ടർ 14 ജില്ലാ ബാസ്കറ്റ് ബോൾ മൂന്നാം സ്ഥാനം.
  • ഉപജില്ലാ തലത്തിൽ ഉറുദു ക്ലച്ചിന്റെ SM സർവർ സ്മാരക ട്രോഫിക്ക് വേണ്ടി നടന്ന ഫുട്ബോൾ ടൂർണമെന്റ് റണ്ണേഴ്സ് ടീം
  • 2017-2018 ൽ അറബിക് കലാമേള യു.പി ഫസ്റ്റ് റണ്ണർ അപ്പ്
  • ഉപജില്ലയിലെ ഏറ്റവും മികച്ച സാമൂഹ്യ ശാസ്ത്ര സ്കൂൾ
  • 2015 -16 ലെ മികച്ച സ്കൂളിനുള്ള  മലയാള മനോരമ നല്ലപാഠം GKSF അവാർഡ് ലഭിച്ചു.
  • 2016 ൽ മലപ്പുറം ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂളിനുള്ള മാതൃഭൂമി സീഡ് അവാർഡ് ലഭിച്ചു.
  • സംസ്ഥാനതല ടീച്ചിംഗ് എയ്ഡ്‌ മത്സരത്തിൽ സ്കൂളിലെ മലയാളം അധ്യാപിക ലളിത ടീച്ചർ നാലാസ്ഥാനം നേടി
  • 2016 ൽ ജില്ലാതല അറബിക് കാലിഗ്രാഫി 2 - സ്ഥാനം
  • 2017 ൽ ജില്ലാതല ഗണിത മാഗസിൻ 1 - സ്ഥാനം
  • 2016 ൽ മഞ്ചേരി സബ്ജില്ല IT മേളയിൽ ഓവറോൾ റണ്ണറപ്പ്
  • ശിശുദിനത്തോട് അനുബന്ധിച്ച് പൂക്കൾ നിർമ്മാണ ശിൽപശാല സംഘടിപ്പിക്കുന്നു
  • ഭിന്നശേഷി ദിനാചരണത്തിൽ അർഹരായ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം നടത്തി
  • സായാഹ്ന പി.ടി.എ സംഘടിപ്പിച്ചു.
  • സ്നേഹഭവനം പദ്ധതിയുടെ കീഴിൽ അർഹരായ വിദ്യാർത്ഥികൾക്ക് വീട് വെച്ചു കൊടുക്കുന്നു.
  • വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടെയും പൊതു വിജ്ഞാന നൈപുണി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ജൂനിയർ ജീനിയസ് , സീനിയർ ജീനിയസ് എന്ന പരിപാടി സംഘടിപ്പിക്കുന്നു.
  • മൈസൂരിൽ വെച്ച് നടന്ന ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ദേശീയ ജാംബോരിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് അഡ്വഞ്ചർ അവാർഡ് കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

പേജ് നിർമ്മാണം : റിജീഷ് .പി (9744448377)