എച്ചുമുക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ബ്ലോഗറും കഥാകാരിയുമാണ്[1][2][3] എച്ചുമുക്കുട്ടി. എച്ചുമുക്കുട്ടി എന്നത് തൂലികാനാമം ആണ്. യഥാർത്ഥ പേര് സി. കല. ചില തുറന്നു പറച്ചിലുകളിലൂടെ കേരളത്തിലെ സാഹിത്യ സാംസ്കാരിക പെണ്ണെഴുത്ത് രംഗത്ത് അവർ ഏറെ ചർച്ച ചെയ്യപ്പെട്ടു[4]. എച്ചുമുക്കുട്ടിയുടെ ജീവിതത്തിന്റെ നല്ല നാളുകളിൽ തന്റെ ആദ്യ പങ്കാളിയുടെ സുഹൃത്തുക്കളായ കവി എ. അയ്യപ്പൻ, ഡി. വിനയചന്ദ്രൻ തുടങ്ങിയവരിൽ നിന്ന് അനുഭവിച്ച പീഢന വിവരങ്ങൾ അവർ ഫെയ്സ്ബുക് പേജിലൂടെയും ബ്ലോഗിലൂടെയും തുറന്നെഴുതുകയുണ്ടായി.[5][6][7]. 2022 ആഗസ്റ്റ് 20 ന് എഴുതിയ ഒരു ഫെയ്സ്ബുക് പോസ്റ്റിൽ എച്ചുമു തന്റെ ആദ്യ പങ്കാളിയുടെ പേര് വെളിപ്പെടുത്തുകയുണ്ടായി[8]. കവിയും കേരളവർമ്മ കോളേജിലെ മുൻ മലയാളം അദ്ധ്യാപകനുമായ വി.ജി തമ്പിയാണ് ജോസഫ് എന്ന് മുമ്പ് പലകുറിപ്പിലും അഭിമുഖങ്ങളിലും പരാമർശിക്കപ്പെട്ട ഈ വ്യക്‌തി എന്നാണ് എച്ചുമു വെളിപ്പെടുത്തിയത്.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരത്ത് ജനനം. ഇപ്പോൾ താമസിക്കുന്നതും അവിടെത്തന്നെ. എം. എ. വരെ പഠിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്യുകയും ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തു. വായന, എഴുത്ത്, യാത്ര, വിവിധ തരം ജോലികൾ, കുറച്ചു സുഹൃത്തുക്കൾ, ജീവിതം പകർന്ന അനുഭവപാഠങ്ങളാണ് എഴുത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം. ആർക്കിടെക്റ്റായ ആർ ഡി പത്മകുമാർ ആണ് ജീവിതപങ്കാളി. അധ്യാപികയായ ഗീതാഞ്ജലി കുമാർ ഏക മകളാണ്.

എഴുത്തിന്റെ ലോകം

'എച്മുവോട് ഉലകം' എന്ന ബ്ലോഗിലും ഫേസ്ബുക്കിലും ജ്യോതിസ്, തർജ്ജനി, മലയാളം ന്യൂസ്, നാലാമിടം, അഴിമുഖം, നവമലയാളി, മലയാള നാട്, ബിലാത്തി മലയാളം, പ്രതിലിപി, ജനനി, ഏഷ്യാനെറ്റ്, ദേശാഭിമാനി, മംഗളം,മാതൃഭൂമി തുടങ്ങിയ ഓൺലൈൻ പോർട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതിയിട്ടുണ്ട്. മാധ്യമം ദിനപ്പത്രത്തിന്റെ കുടുംബ മാധ്യമം പേജിൽ 'സ്വകാര്യ' മെന്ന കോളം രണ്ടര വർഷക്കാലം എഴുതീരുന്നു. സിറാജ് ഫ്രൈഡേ, വർത്തമാനം പത്രം, മാതൃഭൂമി പത്രം, കേരള കൗമുദി ഓണപ്പതിപ്പ്, കുങ്കുമം വാരിക, മാതൃഭൂമി വാരിക, മലയാളം വാരിക, മാധ്യമം വാരിക, മാധ്യമം വാരികയുടെ ഗൃഹം പതിപ്പ്, എക്‌സ്‌ക്ലൂസീവ് വാരിക, ഗാഫ് മാസിക, സ്ത്രീശബ്ദം മാസിക, പുടവ മാസിക, പ്രസക്തി മാസിക, അസ്സീസ്സി മാസിക, സംഘടിത മാസിക, കുടുംബമാധ്യമം മാസിക, പച്ചക്കുതിര മാസിക, അക്ഷരകൈരളി മാസിക എന്നിവയിൽ കഥകളും നോവലും യാത്രക്കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

.കൃതികൾ

ബ്ലോഗ് രചനകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക്, ബ്ലോഗ് സുവനീർ, നേരുറവകൾ, ഭാവാന്തരങ്ങൾ, ഗ്രീഷ്മ ജ്വാലകൾ കഥാമിനാരങ്ങൾ, എന്റെ പുരുഷൻ, ഒറ്റ നിറത്തിൽ മറഞ്ഞിരിക്കുന്നവർ, കഥ പറയും കടലുകൾ,മറക്കാൻ മറന്നത്, റെഡ് ചെറിയുടെ  മുപ്പത്തിമൂന്നു കഥകൾ എന്നീ പുസ്തകങ്ങളിൽ പങ്കാളി. പ്രസാധകൻ മാസികയിൽ  കള്ളിമുള്ളുകൾ പൂവിടുമ്പോൾ എന്നൊരു കോളം 2020 മുതൽ എഴുതിവരുന്നു.

കൃതികൾ

 • അമ്മീമക്കഥകൾ[9]
 • വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ
 • വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്
 • എച്ചുമുക്കുട്ടിയുടെ കഥകൾ
 • ഇതെന്റെ രക്തമാണിതെന്റെ മാംസമാണിതെടുത്തുകൊള്ളുക.[10][11]
 • പുടവത്തുമ്പിൽ ഒളിപ്പിച്ചുവെച്ച വിപ്ലവങ്ങൾ
 • എച്ച്‌മുവിന്റെ യാത്രകൾ
 • അമ്മീമസ്പർശങ്ങൾ
 • കമ്മോൺ ട്രാ മങ്കിണീസ്
 • അമ്മച്ചീന്തുകൾ
 • ജീവിതമാണ്

നുറുങ്ങ്[തിരുത്തുക]

സതീഷ്ബാബു പയ്യന്നൂർ എഴുതിയ മനസ്സ് എന്ന കഥ എച്ചുമുവും അവരുടെ മുൻ പങ്കാളിയുയുമൊക്കെ കഥാപാത്രങ്ങളായി വരുന്ന കഥയാണെന്ന് വിലയിരുത്തപ്പെടുന്നു.[12][ക]

‘ഇതെന്റെ രക്തമാണീതെന്റെ മാംസമാണിതെടുത്തുകൊള്ളുക’ എന്ന പുസ്തകം എച്ച്‌മുക്കുട്ടിയുടെ ആത്മകഥ ആണ്. ഇതിൽ പരാമർശിക്കുന്ന ജോസഫ് എന്ന പേര് ആ ആളുടെ മാമ്മോദീസാപ്പേരാണ്. യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് 2017ൽ ജോസഫ് എന്ന് എച്മുക്കുട്ടി പറയുന്ന ആൾക്കാണ് കിട്ടിയത്. തച്ചനറിയാത്ത മരം, ഹവ്വ മുലപ്പാൽ കുടിക്കുന്നു, നഗ്നൻ എന്നിവ പ്രസ്തുത ജോസഫിൻറെ കവിതാസമാഹാരങ്ങളാണ്. തൃശ്ശൂർ കേരളവർമ്മകോളേജിലെ അദ്ധ്യാപകൻ ആയിരുന്നു ജോസഫ്.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

 • എച്ചുമുവിന്റെ ബ്ലോഗ് ഇവിടെ
 • എച്ചുമുകുട്ടിയുമായി പത്രപ്രവർത്തകൻ ഗോപീകൃഷ്ണൻ നടത്തിയ അഭിമുഖം ഭാഗം ഒന്ന് 24 ന്യൂസിൽ & ഭാഗം 2

അവലംബം[തിരുത്തുക]

 1. "KLF -SPEAKER-2023- ECHMUKUTTY". keralaliteraturefestival. മൂലതാളിൽ നിന്നും 2022-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-08-20.
 2. ഉഷാകുമാരി, ജി. "തിളച്ചു തൂവുന്ന മുലപ്പാൽ". malayalamvaarika.com. The New Indian Express. ശേഖരിച്ചത് 25 സെപ്റ്റംബർ 2020.
 3. ., മൈത്രേയി (22 May 2010). "എച്ചുമുവോട് ഉലകം". കേരളകൗമുദി ആഴ്ചപതിപ്പ്: 22.{{cite journal}}: CS1 maint: numeric names: authors list (link)
 4. ഷബിത. "എച്ചുമുക്കുട്ടി എന്നത് ഒരോളത്തിനിട്ട പേരല്ല!" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2021-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-02.
 5. Mohandas, Vandana (2019-05-20). "Blatant truths". ശേഖരിച്ചത് 2022-08-20.
 6. Binoy, Resmi (4 ജൂലൈ 2019). "Of angst and hope". Thehindu.com (ഭാഷ: ഇംഗ്ലീഷ്). The Hindu. മൂലതാളിൽ നിന്നും 16 സെപ്റ്റംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 സെപ്റ്റംബർ 2020.
 7. ആർ നായർ, രജി. "നാളികേരം ചിരകിവെച്ച പാത്രം എടുത്ത് എന്റെ തലയ്ക്കടിച്ചത് അന്നാണ്'; എച്ച്മുക്കുട്ടി എന്ന ഞാൻ". മാതൃഭൂമി ഓൺലൈൻ. മാതൃഭൂമി. മൂലതാളിൽ നിന്നും 16 സെപ്റ്റംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 സെപ്റ്റംബർ 2020.
 8. "ആ 'ജോസഫ്' എഴുത്തുകാരൻ വി ജി തമ്പി; വെളിപ്പെടുത്തി എച്ച്മുക്കുട്ടി". ശേഖരിച്ചത് 2022-08-20.
 9. ഇന്ദുലേഖ. "എച്ചുമുകുട്ടി". indulekha.com. ശേഖരിച്ചത് 16 സെപ്റ്റംബർ 2020.
 10. ഡിസിബി ന്യൂസ്, ഡിസിബുക്സ്. "രക്തവും മാംസവും എച്ച്മുക്കുട്ടിയും". dcbooks.com. ഡിസിബുക്സ്. മൂലതാളിൽ നിന്നും 16 സെപ്റ്റംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 സെപ്റ്റംബർ 2020.
 11. Jan 22, TNN /; 2019; Ist, 00:00. "When a writer bares her flesh, blood and soul | Kochi News - Times of India" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-08-20.{{cite web}}: CS1 maint: numeric names: authors list (link)
 12. https://www.manoramaonline.com/literature/literaryworld/2021/07/31/pusthakakkazhcha-column-by-ravivarma-thampuran-on-satheesh-babu-payyannur.html

കുറിപ്പുകൾ[തിരുത്തുക]

.^ ‘മനസ്സ്’ എന്ന കഥയ്ക്കും പേരമരത്തെപ്പോലെ ഒരു അനുഭവത്തിന്റെ ആകസ്മികതയുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടുമൊത്തുള്ള സൗഹൃദത്തിന്റെ ഒരു സായംസന്ധ്യയിൽ ബാലൻ പറഞ്ഞ ഒരു സുഹൃത് കവിയുടെ ജീവിതകഥയാണത്. കോളജിൽ പഠിപ്പിച്ചിരുന്ന ഒരു പെൺകുട്ടിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും മാറ്റിമറിക്കപ്പെട്ട ജീവിതവുമൊക്കെ ബാലൻ പറഞ്ഞുകൊണ്ടിരുന്നു. അതങ്ങനെ മനസ്സിൽ കിടന്നു... 1990 മേയ് 20 ന് പുറത്തിറങ്ങിയ കലാകൗമുദിയിൽ ‘മനസ്സ്’ അച്ചടിച്ചു വന്നു. കഥയിലെ ശമുവേൽ മാഷും സുബ്ബലക്ഷ്മിയും ശാരദയുമൊക്കെ ഇന്നും വേറെ പേരുകളിൽ ജീവിച്ചിരിക്കുന്നവർ തന്നെ. സുബ്ബലക്ഷ്മി ആത്മകഥ എഴുതി വിവാദമുയർത്തുക പോലും ചെയ്തു!(നിലംപതിക്കാത്ത ഓർമകളുടെ പേരമരം.-സതീഷ്ബാബു പയ്യന്നൂരുമായി രവിവർമ്മ തമ്പുരാൻ നടത്തിയ അഭിമുഖം- മനോരമ ഓൺലൈൻ ജൂലൈ 31 , 2021)

"https://ml.wikipedia.org/w/index.php?title=എച്ചുമുക്കുട്ടി&oldid=3802053" എന്ന താളിൽനിന്ന് ശേഖരിച്ചത്