എഗ്ഗ് (തുർക്കിഷ് ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


എഗ്ഗ് (Yumurta)
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം സെമിഹ് കാപ്ലനൊഗ്ലു
നിർമ്മാണം സെമിഹ് കാപ്ലനൊഗ്ലു
Lilette Botassi
രചന സെമിഹ് കാപ്ലനൊഗ്ലു
Orçun Köksal
അഭിനേതാക്കൾ Nejat İşler
Saadet Işıl Aksoy
Ufuk Bayraktar
Tülin Özen
Gülçin Santırcıoğlu
Kaan Karabacak
Semra Kaplanoglu
റിലീസിങ് തീയതി നവംബർ 9, 2007
സമയദൈർഘ്യം 97 മിനിറ്റ്
രാജ്യം തുർക്കി
ഭാഷ തുർക്കിഷ്

സെമിഹ് കാപ്ലനൊഗ്ലു തിരക്കഥയൊരുക്കി, സംവിധാനം നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു തുർക്കിഷ് ചലച്ചിത്രമാണ് എഗ്ഗ് (തുർക്കിഷ്: Yumurta). മാതാവിന്റെ മരണത്തെ തുടർന്ന് വർഷങ്ങൾക്കു ശേഷം ജന്മ നഗരത്തിൽ തിരിച്ചെത്തുന്ന യുവ കവിയുടെ കഥ പറയുന്ന ചിത്രം കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ പ്രഥമ ചലച്ചിത്രമാണ്. മറ്റ് കാപ്ലനൊഗ്ലു ചിത്രങ്ങളെ പോലെതന്നെ നീളമേറിയ ഷോട്ടുകളും മനോഹരമായ തുർക്കിഷ് ഭൂപ്രകൃതിയും ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട് . ചിത്രം അറുപതാമത് കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിച്ചു.[1][2][3] 2008-ലെ ഇസ്താംബുൾ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൽഡൻ ടുളിപ് പുരസ്ക്കാരത്തിന് അർഹമായി.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

ഇതുകൂടികാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Turkish winds at Cannes Film Festival". Hürriyet Daily News. 2007-05-11. ശേഖരിച്ചത് 2010-08-15. 
  2. "Turkish films on screen at Cannes Film Festival". Hürriyet Daily News. 2007-05-17. ശേഖരിച്ചത് 2010-08-15. 
  3. "Egg". Press Kit. Kaplan Film Production. 7 May 2007. ശേഖരിച്ചത് 2008-04-30. 
  4. http://www.imdb.com/Sections/Awards/Istanbul_International_Film_Festival/2008

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]