Jump to content

എക്സാം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എക്സാം
സംവിധാനംസ്റ്റുവർട്ട് ഹേസെൽഡൈൻ
നിർമ്മാണംസ്റ്റുവർട്ട് ഹേസെൽഡൈൻ
ഗ്യാരത് അൺവിൻ
രചനസ്റ്റുവർട്ട് ഹേസെൽഡൈൻ
Simon Garrity
അഭിനേതാക്കൾഅഡാർ ബെക്ക്
ക്രിസ് ക്യാരി
ജെമ്മ ചാൻ
നതാലീ കോക്സ്
John Lloyd Fillingham
Chuk Iwuji
Luke Mably
Pollyanna McIntosh
Jimi Mistry
Colin Salmon
സംഗീതംStephen Barton
Matthew Cracknell
ഛായാഗ്രഹണംTim Wooster
ചിത്രസംയോജനംMark Talbot-Butler
സ്റ്റുഡിയോBedlam Productions
Hazeldine Films
വിതരണംIndependent[1]
റിലീസിങ് തീയതി
  • ജൂൺ 2009 (2009-06) (EIFF)[2]
  • 8 ജനുവരി 2010 (2010-01-08) (United Kingdom)[3]
രാജ്യംUnited Kingdom
ഭാഷEnglish
സമയദൈർഘ്യം101 minutes

2009ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് മനഃശ്ശാസ്ത്ര ത്രില്ലർ ചലച്ചിത്രം ആണ് എക്സാം. സൈമൺ ഗാരിറ്റിയും സ്റ്റുവർട്ട് ഹേസെൽഡൈനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സ്റ്റുവർട്ട് ഹേസെൽഡൈൻ തന്നെയാണ്. കോളിൻ സാൽമൺ, ക്രിസ് ക്യാരീ, ജിമി മിസ്ട്രി, ലൂക്ക് മാബ്ലി, ചക്ക് ഇവുജി മുതലായവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

ഇതിവൃത്തം

[തിരുത്തുക]

എട്ടു വ്യത്യസ്തരായ ആളുകൾ ഒരു ജോലിക്കായുള്ള പരീക്ഷയ്ക്കായി തയ്യറെടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ചലചിത്രം ആരംഭിക്കുന്നത്. അവർ പരീക്ഷ നടക്കുന്ന മുറിയിലെത്തുന്നു, എട്ടു കസേരകളിലായി ഇരിക്കുന്നു. ഓരോ മേശയിലും "പരീക്ഷാർത്ഥി" എന്നെഴുതി ഒന്നു മുതൽ എട്ടു വരെ നമ്പറിട്ട് ഉത്തരക്കടലാസുകൾ ഉണ്ട്. പരീക്ഷ നടത്തിപ്പുകാരൻ അഥവാ ജോലി നൽകുന്ന കമ്പനിയുടെ പ്രതിനിധി പ്രത്യക്ഷപ്പെട്ട് പരീക്ഷ 80 മിനിറ്റ് ആണെന്നും ഒരു ചോദ്യമേ ഉള്ളു എന്നും പറയുന്നു. പരീക്ഷയുടെ മൂന്നു നിയമങ്ങൾ രസകരമാണ്: നടത്തിപ്പുകാരനുമായോ വാതിൽക്കൽ നിൽക്കുന്ന പാറാവുകാരനുമായോ യാതൊരു ആശയവിനിമയവും പാടില്ല, ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പാടില്ല, മുറിയിൽ നിന്നും പുറത്തു കടക്കാൻ പാടില്ല. ഇതിലേതെങ്കിലും ഒരു നിയമം ലംഘിച്ചാൽ പരീക്ഷാർത്ഥിയുടെ അവസരം നഷ്ടമാവും.

പരീക്ഷയ്ക്കായുള്ള സമയം തുടങ്ങിയ ശേഷമാണ് ചോദ്യപ്പേപ്പറുകൾ ശൂന്യമാണെന്ന് പരീക്ഷാർത്ഥികൾ തിരിച്ചറിയുന്നത്. അവരിൽ ഒരാൾ ഉത്തരക്കടലാസിൽ എഴുതാൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ടാമത്തെ നിയമം ലംഘിച്ചതിന് പുറത്താക്കപ്പെട്ടു. ശേഷിക്കുന്ന ഏഴുപേർ പരസ്പരം സംസാരിക്കാനും ഒന്നിച്ച് പ്രവർത്തിക്കാനും നിയമങ്ങൾ തടസമല്ലെന്നു മനസ്സിലാക്കുന്നു. ഏഴു പേർക്കും ഏഴു സവിശേഷതകളുണ്ട്. കൂട്ടത്തിലുള്ള "വെള്ളക്കാരൻ" ഓരോരുത്തരുടെയും ബാഹ്യപ്രകൃതിക്കനുസരിച്ച് അവർക്ക് വിളിപ്പേരു നൽകുന്നു. കറുത്ത വർഗ്ഗക്കാരനായ "കറുമ്പൻ"(Black), ഇരു നിറക്കാരനായ "ബ്രൗൺ"(Brown), "വെളുത്ത മുടിക്കാരി"(Blonde), "ഇരുണ്ടമുടിക്കാരി"(Brunette), "ഇരുട്ട്" (dark) എന്നിവയാണ് ആ പേരുകൾ. മറ്റുള്ളവരോട് പ്രതികരിക്കാത്ത പരീക്ഷാർത്ഥിയെ അയാൾ "മൂകൻ"(Deaf) എന്നും വിളിച്ചു.ചോദ്യം കണ്ടെത്താൻ അവർ പല മാർഗ്ഗങ്ങളും പരീക്ഷിക്കുന്നു-വ്യത്യസ്ത നിറങ്ങളിലുള്ള പ്രകാശത്തിൽ വച്ചു നോക്കുന്നു, പല ദ്രാവകങ്ങൾ ഒഴിച്ചു നോക്കുന്നു, കത്തിച്ചു നോക്കുന്നു - പക്ഷേ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. കൂട്ടത്തിലെ വെള്ളക്കാരൻ അവരുടെ തലവനായി സ്വയം പ്രഘ്യാപിക്കുന്നു. അയാൾ കൂട്ടത്തിലെ "ഇരുണ്ടമുടിക്കാരി"യെയും, "മൂക"നെയും സൂത്രത്തിൽ മുറിയിൽ നിന്നും പുറത്താക്കുന്നു. ചോദ്യമെന്താണെന്ന് തനിക്കറിയാമെന്നും പക്ഷേ പറയില്ലെന്നും അവകാശപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Exam". British Council. Retrieved 2013-08-25.
  2. Macnab, Geoffrey (2009-11-06). "Exam gets UK deal with Sony Pictures Home Entertainment". Screen Daily. Retrieved 2013-08-25.
  3. Barton, Steve (2009-12-04). "Official Quad One-Sheet: Exam". Dread Central. Retrieved 2013-08-25.
"https://ml.wikipedia.org/w/index.php?title=എക്സാം_(ചലച്ചിത്രം)&oldid=2332039" എന്ന താളിൽനിന്ന് ശേഖരിച്ചത്