എക്സാംപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര വെബ്സെർവർ ആണ് എക്സാംപ് (XAMPP). പ്രധാനമായും അപാച്ചി എച്‌.ടി.ടി.പി. സെർവർ, മൈഎസ്‌ക്യുഎൽ ഡാറ്റാബേസ്‌ മുതലായവയും പി.എച്ച്.പി., പേൾ എന്നീ പ്രോഗ്രാമിംഗ്‌ ഭാഷകളിലുള്ള സ്ക്രിപ്റ്റുകൾക്കുവേണ്ടിയുള്ള ഇന്റർപ്രറ്ററുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

എക്സ്‌.എ.എം.പി.പി. എന്ന പേരിലെ എക്സ്‌ (X) എന്നത്‌ വ്യത്യസ്ത ഓപറേറ്റിംഗ്‌ സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നതിനെയും (ക്രോസ് പ്ലാറ്റ്ഫോം), എ.എം.പി.പി. എന്നത്‌ യഥാക്രമം അപാച്ചി (Apache), മൈഎസ്‌ക്യുഎൽ (MySQL), പി.എച്ച്‌.പി. (PHP), പേൾ (Perl) എന്നിവയെയും സൂചിപ്പിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എക്സാംപ്&oldid=1695638" എന്ന താളിൽനിന്നു ശേഖരിച്ചത്