എക്കോ കാർഡിയോഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എക്കോ കാർഡിയോഗ്രാം
Intervention
VSD എന്ന ഘടനാവൈകല്യമുള്ള ഒരു ഹൃദയത്തിന്റെ എക്കൊ ചിത്രം. വിവിധ ദിശകളിലേക്കും വിവിധ വേഗത്തയിലുമുള്ള രക്തയോട്ടത്തെക്കുറിക്കാൻ വിവിധ നിറങ്ങൾ നൽകിയിരിക്കുന്നു ICD10 =
ICD-9-CM 88.72
MeSH D004452
OPS-301 code: 3-052
ജ്നമാനായുള്ള പല വൈകല്യങ്ങളും ഹൃദരോഗാവസ്ഥയും എക്കോ ടെസ്റ്റ് മുഖാന്തരം കണ്ടെത്താനാവുന്നു
എക്കൊ കാർഡിയോഗ്രാമിന്റ് മറ്റൊരു ദൃശ്യം

അൾട്രാസൗണ്ട് തരംഗങ്ങളുടെഡോപ്പ്ലർ പ്രതിഭാസത്തെ ആസ്പദമാക്കി നടത്തുന്ന ഒരു ഹൃദയപരിശോധന സംവിധാനമാണ് എക്കൊ കാർഡിയ യഗ്രാം( echo cardiogram) .
ഹൃദയത്തിന്റെ അൾട്രാ സൗണ്ട് സ്കാൻ എന്നും ഇതിനെ പറയാവുന്നതാണ്.കേരളത്തിലെ ജനങ്ങളുടെ ഇടയിൽ എക്കൊ ടെസ്റ്റ് എന്ന പേരിൽ
ഈ സംവിധാനം അറിയപ്പെടുന്നു.ഹൃദയ പ്രവർത്തനത്തിന്റെ 3D ചിത്രങ്ങൾ തൽസമയം കാണിക്കുന്ന ആധുനിക എക്കോ കാർഡിയോഗ്രാം
സംവിധാനങ്ങൾക്ക് ഇന്ന് പ്രചാരത്തിലായികഴിഞ്ഞിരിക്കുന്നു.

പ്രയോജനങ്ങൾ[തിരുത്തുക]

ഇന്ന് ഹൃദ്രോഗനിർണ്ണയത്തിനു ഏറ്റവും ആശ്രയിക്കപ്പെടുന്ന പരിശോധനകളിൽ ഒന്നായി എക്കോ കാർഡിയോഗ്രാം മാറികഴിഞ്ഞിരിക്കുന്നു. ഹൃദയത്തിന്റെയും ഹൃദയധമനികളുടേയും രോഗനിർണ്ണയതിനായി എക്കോ ടെസ്റ്റ് അനിവാര്യമാണ്. ഹൃദയത്തിന്റെ വലിപ്പം, ആകൃതി, ധമനികളിലെ രകതയോട്ട വേഗത,ഹൃദയവേഗത തുടങ്ങിയ ധാരാളം വിവരങ്ങൾ ചുരുങ്ങിയ സമയം കൊണ്ടും , ശരീരഹാനിയില്ലാതെയും(non invasive) മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
ഹൃദയവാൽവുകളുടെ ക്ഷമതയും , രോഗാവസ്ഥയും വെളിപ്പെടുത്തുന്നു എന്നതാണ് എക്കോ കാർഡിയോഗ്രാമിന്റെ മറ്റൊരു സവിശേഷത.
ഹൃദയപേശികളുടെ ദൃഡത, ധമനികളുടെ തടസ്സ്മില്ലായമ, എന്നിവ സ്ഥിരീകരിക്കാനും എക്കൊ ഉപയോഗിക്കുന്നു.
നെഞ്ചുവേദനയുടെ കാരണം ഹൃദ്രോഗമാണോ എന്നു സ്ഥിരീകരിക്കാനും എക്കോ ടെസ്ത് ഉപയോഗിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=എക്കോ_കാർഡിയോഗ്രാം&oldid=2281168" എന്ന താളിൽനിന്നു ശേഖരിച്ചത്