എം ഐ സി വാഫി കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലെ അത്താണിക്കലിൽ സ്ഥിതി ചെയ്യുന്ന സമന്വയ വിദ്യഭ്യാസ സ്ഥാപനമാണ് എം ഐ സി വാഫി കോളേജ്.

1980 കളിലാണ് അത്താണിക്കലിലെ ഒരു കൂട്ടം യുവാക്കളുടെ പ്രയത്‌ന ഫലമായി അത്താണിക്കലിലെ പള്ളി പറമ്പിലെ വാടക കെട്ടിടത്തിൽ MIC യതീം ഖാന സ്ഥാപിതമായത്. ഖിലാഫത്തിന്റെ ചരിത്രം ഉറങ്ങുന്ന പ്രദേശത്തെയും പരിസരങ്ങളിലെയും അനാഥകളെ സംരക്ഷിക്കുകയെന്ന ഉന്നത ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. പിന്നീട് വിദ്യഭ്യാസ മേഖലയിൽ പിന്നോക്കം നിന്നിരുന്ന മുസ്ലിം സമുദായത്തെ മുൻ നിരയിലെത്തിക്കുകയെന്ന ഒരു ദൗത്യം കൂടി MIC ഏറ്റെടുത്തു. അങ്ങനെ ഇസ് ലാമിക ചുറ്റുപാടിൽ മത വിദ്യഭ്യാസത്തോടപ്പം ഭൗതിക വിദ്യഭ്യാസവും നൽകുകയെന്ന മഹിത ലക്ഷ്യത്തോടെ മദ്രസ, ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എന്നിവ സ്ഥാപിച്ചു.ഇതിനിടയിൽ മുസ്ല്യാർ പീടികയിൽ MIC ക്ക് സ്വന്തം കെട്ടിടങ്ങൾ സ്ഥാപിതമായി.അങ്ങനെ ആർട്സ് കോളേജ് ,ഹയർ സെക്കൻഡറി സ്ക്കൂൾ തുടങ്ങിയ വൊക്കെ മഖ്ദൂമിയ ഇസ് ലാമിക്ക് കോംപ്ലക്ക് സി(MIC) ന് കീയിൽ ഉണ്ടായി. അപ്പോയേക്കും MIC, അത്താണിക്കലിന്റെ മേൽവിലാസമായി മാറിയിരുന്നു. പക്ഷെ ഇതിനാലൊന്നും MIC യുടെ സ്ഥാപിത ലക്ഷ്യം പൂർണമാക്കാൻ കഴിഞ്ഞില്ല. അങ്ങനെ 2010 ൽ MIC യുടെ ഇരുപത്തഞ്ചാം വാർഷികം നാടിന്റെ ഉൽത്സവമായി നടന്നു. ഇതിനോട് അനുബന്ധിച്ച് നടന്ന ചർച്ച യി ലാ ണ് Mic wafy collage എന്ന ആശയം ഉടലെടുത്തത്."ഇസ്ലാമിക ചുറ്റുപാടിൽ മത വിദ്യാഭ്യാസത്തോടപ്പം ഇസ് ലാമിക വിദ്യഭ്യാസം" എന്ന MIC യുടെ സ്ഥാപിത ലക്ഷ്യം പരിപൂർണതയിൽ എത്തണമെങ്കിൽ ഇത് അനിവാര്യമാണന്ന് ബോധപ്പെട്ടിന്റെ അടിസ്ഥാനത്തിൽ പല കോണുകളിൽ നിന്നും ഉണ്ടായ എതിർപ്പുകൾ വക വെക്കാതെ ഇത് സ്ഥാപിക്കാൻ തന്നെ തീരുമാനിച്ചു. പിന്നീടങ്ങോട്ട് കേരളത്തിലെ അത്യുന്നത മത-ഭൗതിക സമന്വയ കോഴ്സിന്റെ നടത്തിപ്പുകാരായ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെയും ഉസ്താദ് ഹഖീം ഫൈസിയുടെയും നേത്യത്വത്തിലുള്ള കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക്ക് കോളേജസ് (CIC[1]) ന്റെ അഫ് ലിയേഷന് വേണ്ടിയുള്ള ഓട്ടമായിരുന്നു. അങ്ങനെ ഇതെ വർഷം തന്നെ ഡോ: സ്വലാഹുദ്ദീൻ വാഫിയെ പ്രിൻസിപ്പ ളാക്കി കൊണ്ട് ഉസ്താദ് ഹസൻ സഖാഫി പൂക്കോട്ടൂരിന്റെ നേത്യത്വത്തിൽ MIC wafy collage എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന മഖ്ദൂമിയ വാഫി കോളേജ് സ്ഥാപിതമായത്.പിന്നീടങ്ങോട്ട് MIC കുതിക്കുകയായിരുന്നു. CIC ക്ക് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന 50 ഓളം വാഫി - വഫിയ്യ സ്ഥാപനങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്ന സ്ഥാപനമായി ഇതിനോടകം തന്നെ MlC മാറി. സ്ഥാപിതമായി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സംസ്ഥാന വാഫി ഫെസ്റ്റിന് വേദിയാകാനും ഇതിനു കഴിഞ്ഞു. ഇതിലൂടെ MIC യെന്ന നാമം കേരളമാകെ അറിയപ്പെട്ടു. അതു പോലെ തന്നെ വാഫി ആദ്യ ബാച്ച് ക്ലാസ് സംഘടന AFSA (Alflah Students Association ) "ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക പ്രബോധനം" എന്ന വിശയത്തിൽ സംഘടിപ്പിച്ച ദഅവാ കോൺഫ്രൻസും സംസ്ക്കാരിക കേരളത്തിന്റെ ശ്രദ്ധയാകർശിച്ചു.

പഠന പുരോഗതിയോടപ്പം തന്നെ കലാ-കായിക രംഗത്തും വാഫി സ്ഥാപനങ്ങൾക്കിടയിൽ ഔന്നിത്യം നേടാനും MlC ക്ക് സാധിച്ചു.

Mic വാഫി കോളേജിനെ ചർച്ച ചെയ്യുമ്പോൾ വിസ്മരിക്കാനാവാത്തതാണ് കോളേജ് യൂണിയനായ SIASA (SiraJul Adeeb Students Association) യുടെ പങ്ക്. വാഫി വിദ്യാർത്ഥികളുടെ കലാ-കായിക കഴിവുകളെ പരിപോഷിപ്പിക്കുകയെന്ന മഹിതമായ ലക്ഷ്യത്തോടെ പ്രയത്നിക്കുന്ന ഇതിന് വിദ്യാർത്ഥികളുടെ സർഗാത്മ കഴിവുകളെ പരിപോഷിപ്പിക്കുന്ന സമാജം ഡിപ്പാർട്ടുമെന്റ്, എഡിറ്റോറിയൽ ബോർഡ്, സാമുഹിക പ്രതിബദ്ധത വളർത്താൻ സഹായിക്കുന്ന സോഷ്യൽ അഫേയ്സ് ബോർഡ്(SA B0ARD) തുടങ്ങീ എട്ടോളം കീഴ്ഘടകങ്ങളുള്ള മഹിത സംഘടനയാണ് ഇത്. ഒരുപാട് കയ്യെയുത്ത് മാസികകളും ഇതിനോടകം Siasa ക്ക് കീഴിൽ പുറത്തിറങ്ങിയിട്ടുണ്ട്.

എം.ഐ .സി വാഫീ കോളേജിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന അബ്ദുള്ള ഖാസിമി(കുഞ്ഞുട്ടി മുസ്ല്യാർ) ,ബീരാൻ ഹാജി , ഹസൻ സഖാഫി തുടങ്ങിയ കമ്മിറ്റി ഭാരവാഹികളെയും ഒരിക്കലും മറക്കാനാകില്ല.

  1. "http://www.wafycic.com/". http://www.wafycic.com/. External link in |website=, |title= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=എം_ഐ_സി_വാഫി_കോളേജ്&oldid=2648679" എന്ന താളിൽനിന്ന് ശേഖരിച്ചത്