എം എസ് ഫൈസൽഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം എസ് ഫൈസൽഖാൻ
ജനനം (1982-05-28) 28 മേയ് 1982  (41 വയസ്സ്)
നെയ്യാറ്റിൻകര, കേരള
ദേശീയതഇന്ത്യൻ
കലാലയംഅണ്ണാ സർവകലാശാല
ബോർഡ് അംഗമാണ്; 
എം ഡി, നിംസ് മെഡിസിറ്റി
പ്രോ ചാൻസലർ, നൂറുൽ ഇസ്ലാം സർവകലാശാല
പുരസ്കാരങ്ങൾ
.യൂത്ത് ഐക്കൺ അവാർഡ്, 2015 (യുവജന കമ്മിഷൻ, കേരള സർക്കാർ )
വിവേകാനന്ദ യൂത്ത് ഐക്കൺ അവാർഡ് (നെഹ്റു യുവ കേന്ദ്ര),
തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സിൻറെ ബിസിനസ് അച്ചീവർ അവാർഡ്, 2015
വെബ്സൈറ്റ്msfaizalkhan.com

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും തമിഴ് നാട് നൂറുൽ ഇസ്ലാം സർവകലാശാല പ്രോ ചാൻസലറുമാണ് എം എസ് ഫൈസൽ ഖാൻ.

ഇന്ത്യൻ ആരോഗ്യ പരിപാലന രംഗത്തും ആതുര സേവന രംഗത്തും ശ്രദ്ധേയൻ. യുവ സംരംഭകനും വ്യവസായ പ്രമുഖനുമായ ഇദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയൻ കൂടിയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ചികിത്സയും സാധാരണക്കാർക്കു താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലധിഷ്ടിതമാണ് ഫൈസൽ ഖാൻറെ ഓരോ ചുവടുവെയ്പ്പും. 

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലാണ് എം എസ് ഫൈസൽഖാൻ ജനിച്ചത്. 2005 ൽ നൂറുൽ ഇസ്ലാം സർവകലാശാലയിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം. വിദ്യാഭ്യാസത്തിനു ശേഷം നൂറുൽ ഇസ്ലാം എഡ്യൂക്കേഷൻ ട്രസ്റ്റിൽ അംഗമായി. പിന്നീട് നിംസ് മെഡിസിറ്റിയിൽ മാനേജിംഗ് ഡയറക്ടറായി സേവനമാരംഭിച്ചു. ആരോഗ്യ സേവന രംഗത്തേക്കുള്ള നിംസ് എഡ്യൂക്കേഷൻ ട്രസ്റ്റിൻറെ ആദ്യ ചുവടുവെയ്പ്പാണ് 2006 ൽ സ്ഥാപിതമായ നൂറുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻറ് റിസർച്ച് ഫൌൺഡേഷൻ (നിംസ്). തമിഴ് നാട് നൂറുൽ ഇസ്ലാം സർവകലാശാല പ്രോ ചാൻസലറും കൂടിയാണ് എം എസ് ഫൈസൽ ഖാൻ. അദ്ദേഹത്തിൻറെ ഊർജവും ദീർഘവീക്ഷണവും ഉൾക്കാഴ്ചയുമാണ് നിംസ് എന്ന സ്ഥാപനത്തെ ചുരുങ്ങിയ കാലയളവിൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയത്. സൌജന്യ ഹൃദ്രോഗ ചികിത്സാ പദ്ധതിയായ ഹാർട്ട് ടു ഹാർട്ട് , സൌജന്യ ഡയാലിസിസ് എന്നിവയെല്ലാം ഫൈസൽഖാൻറെ സാരഥ്യത്തിൽ പിറവിയെടുത്ത ഉദ്യമങ്ങളാണ്. 

വികസന പ്രവർത്തനങ്ങൾ[തിരുത്തുക]

ഇന്ത്യയിലെ ആരോഗ്യ പരിപാലന മേഖലയിലെ വികസന പ്രവർത്തനങ്ങളിൽ സജീവമാണ് ഫൈസൽഖാൻ. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹ്യപ്രവർത്തനം എന്നീ രംഗങ്ങളിൽ ശ്രദ്ധേയനായ ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. നിംസ് മെഡിസിറ്റിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് ടു ഹാർട്ട് ഇന്ന് 220 ഓളം ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിക്കഴിഞ്ഞു. കേരളത്തിൽ തന്നെ ആദ്യമായി എച്ച്ഐവി രോഗികൾക്കു സൗജന്യമായി മരുന്നു കൊടുക്കുന്ന ആശുപത്രിയാണ് നിംസ്. സൗജന്യ മരുന്ന് സ്വകാര്യത ഉറപ്പു വരുത്തി എത്തിച്ചുകൊടുക്കാനും ചികിത്സയിൽ ഇളവുകൾ നൽകാനുമുള്ള പദ്ധതി നിംസ് നടത്തുന്നു. ഇതു കൂടാതെ സൗജന്യ കരൾ രോഗ നിർണയ കേന്ദ്രവും നിംസിൽ സ്ഥാപിതമായിട്ടുണ്ട്. സൗരോർജം ഉപയോഗിച്ച് ഹൃദയശസ്ത്രക്രിയ നടത്തിയ ഇന്ത്യയിലെ ആദ്യ ആശുപത്രിയാണ് നിംസ്. ഹരിതോർജ കാർഡിയാക് കാത്ലാബും നിംസിലുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സൌരോർജ പദ്ധതിയാണിത് എന്നതാണ് മറ്റൊരു സവിശേഷത. സെറിബ്രൽ പാൾസി രോഗ ബാധിതരായ 450 ഓളം രോഗികൾക്ക് കൈത്താങ്ങാവുകയാണ് ഇന്ന് ഈ സ്ഥാപനം. ഭിന്നശേഷിയുള്ള ഒരു കൂട്ടം കുരുന്നുകളുടെ വിദ്യാഭ്യാസ ചെലവും നിംസ് ഏറ്റെടുത്തിട്ടുണ്ട്.സുനാമി ബാധിത പ്രദേശമായ നാഗപട്ടിണത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നിംസ് ചുക്കാൻ പിടിക്കുന്നു.  

ഐക്യരാഷ്ട്ര സംഘടനയുടെ രാജ്യാന്തര സമ്മേളനത്തിൽ റിന്യുവബിൾ എനർജി പ്രോജക്ടിനെക്കുറിച്ച് എം എസ് ഫൈസൽഖാൻ വിശദീകരിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഏഷ്യയിലെ ആദ്യത്തെ റിന്യുവബിൾ എനർജികാത്ത് ലാബോറട്ടറി നിംസിൻറെ കീഴിലാണ് സ്ഥാപിതമായിരിക്കുന്നത്. മിത്ര സംയോഗ എന്ന നിംസിൻറെ ഈ അഭിമാന പദ്ധതിക്ക് ഏറെ അഭിനന്ദങ്ങളാണ് സമ്മേളനത്തിൽ ലഭിച്ചത്.

നേട്ടങ്ങൾ[തിരുത്തുക]

ഐക്യരാഷ്ട്ര സംഘടനയുടെ രാജ്യാന്തര സമ്മേളനത്തിൽ റിന്യുവബിൾ എനർജി പ്രോജക്ടിനെക്കുറിച്ച് എം എസ് ഫൈസൽഖാൻ വിശദീകരിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.ഏഷ്യയിലെ ആദ്യത്തെ റിന്യുവബിൾ എനർജികാത്ത് ലാബോറട്ടറി നിംസിൻറെ കീഴിലാണ് സ്ഥാപിതമായിരിക്കുന്നത്. മിത്ര സംയോഗ എന്ന നിംസിൻറെ ഈ അഭിമാന പദ്ധതിക്ക് ഏറെ അഭിന്ദനങ്ങളാണ് സമ്മേളനത്തിൽ ലഭിച്ചത്. 

അവാർഡുകൾ അംഗീകാരങ്ങൾ[തിരുത്തുക]

  • യൂത്ത് ഐക്കൺ അവാർഡ്, 2015 (യുവജന കമ്മിഷൻ, കേരള സർക്കാർ )
  •  വിവേകാനന്ദ യൂത്ത് ഐക്കൺ അവാർഡ് (നെഹ്റു യുവ കേന്ദ്ര),
  •  തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സിൻറെ ബിസിനസ് അച്ചീവർ അവാർഡ്,
  •  2015 ടൈംസ് ഓഫ് ഇന്ത്യയുടെ എക്സലൻസ് ഏഷ്യൻ ഡയസ്പോറ അച്ചീവേഴ്സ് അവാർഡ് (2011,2015)

മിത്രസംയോഗ[തിരുത്തുക]

നിംസ് മെഡിസിറ്റിയുടെ സോളാർ എനർജി പദ്ധതിയാണ് നിംസ് മിത്രസംയോഗ .സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോർജ പ്ലാൻറാണിത്. സംസ്ഥാനത്തെ ഊർജ പ്രതിസന്ധി മറികടക്കുക എന്ന വിപ്ലവകരമായ മുന്നേറ്റത്തിനാണ് ഫൈസൽഖാനും സംഘവും ഇതിലൂടെ നേതൃത്വം നൽകുന്നത്. പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ലഭിച്ചു. 220 കിലോവാട്ട് ഉത്പാദന ശേഷിയുള്ള പ്ലാൻറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഹൃദയ ശസ്ത്രക്രിയകൾ അടക്കം നടക്കുന്ന കത്തീറ്ററൈസേഷൻ ലാബ് പ്രവർത്തിപ്പിക്കാനാകും. ഏഷ്യയിൽ സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ആദ്യ കാത്ത് ലാബ് ആണ് നിംസ് മെഡിസിറ്റിയിലുള്ളത്. നൂർ ഉൽ ഇസ്ലാം ഗ്രൂപ്പിൽപ്പെട്ട മിത്രസംയോഗ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ മേൽനോട്ടത്തിലായിരുന്നു ഒരുവർഷം കൊണ്ട് വൈദ്യുതി പ്ലാൻറ് നിർമ്മാണം പൂർത്തീകരിച്ചത്. 22,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പ്ലാൻറിനായി സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്. കൂടുതൽ വൈദ്യുതി ആവശ്യമായി വരുമ്പോൾ അത് പൊതുഗ്രിഡിൽ നിന്നും സ്വീകരിക്കുന്നതിനൊപ്പം ജനറേറ്റർ സംവിധാനവും ഉപയോഗപ്പെടുത്താനാകും. സ്റ്റോറേജ് ബാറ്ററി ഇല്ലാതെ സൗരോർജം നേരിട്ട് ഗ്രിഡിലേക്ക് കടത്തിവിടുന്നതിനാൽ പ്രാരംഭ നിക്ഷേപവും ചെലവും കുറവാണ്.

സ്വപ്നവ്യാപാരം:മലയാളത്തിലെ ആദ്യ ബിസിനസ് നോവൽ[തിരുത്തുക]

മലയാളത്തിലെ ആദ്യ ബിസിനസ് നോവൽ. ആരും കടന്നുചെന്നിട്ടില്ലാത്ത വ്യാവസായിക ലോകത്തേക്കുള്ള വിസ്മയിപ്പിക്കുന്ന നോട്ടമാണ് എം.എസ്. ഫൈസൽഖാൻറെ സ്വപ്‌നവ്യാപാരം .കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് ജോലി തേടി മുംബൈയിൽ എത്തുന്ന ഗീരീഷ് നാരായണൻ എന്ന യുവാവിലൂടെയാണ് സ്വപ്‌നവ്യപാരം പുരോഗമിക്കുന്നത്. ഒരു നോവൽ നൽകുന്ന എല്ലാ ആസ്വാദനത്തിനുമൊപ്പം വ്യവസായ ലോകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചയും വായനക്കാരന് സ്വപ്‌നവ്യാപാരം പകർന്നുനൽകുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നോവൽ മാസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്  പ്രകാശനം ചെയ്തത്.

ന്യൂസാറ്റ്:ആദ്യ സ്വകാര്യ ഉപഗ്രഹം[തിരുത്തുക]

നൂറുൽ ഇസ്ലാം സർവകലാശാലയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത നാനോ സാറ്റ്‌ലൈറ്റ്- ന്യൂസാറ്റ് വിജയകരമായി വിക്ഷേപിച്ചതും മറ്റൊരു അഭിമാന നിമിഷമാണ്. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും പ്രവചിക്കുന്ന ഉപഗ്രഹമാണ് ന്യൂസാറ്റ്. ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞരും ഇരുനൂറോളം വിദ്യാർഥികളും ആറുമാസം കൊണ്ടാണ് സാറ്റ്‌ലൈറ്റ് നിർമിച്ചത്. ഐഎസ്ആർഒയുടെ സ്റ്റുഡന്റ്‌സ് സാറ്റ്‌ലൈറ്റ് പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം നടന്നത്. പതിനാലു കിലോ മാത്രം ഭാരമുള്ള നാനോ സാറ്റ്‌ലൈറ്റായ ന്യൂസാറ്റിന് ഭൂഗർഭ ജലവിതാനങ്ങൾ കണ്ടെത്താനും പ്രകൃതിദുരന്തങ്ങളും കടൽക്ഷോഭങ്ങളും മുൻകൂട്ടി അറിയിക്കാനുമുള്ള ശേഷിയുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം_എസ്_ഫൈസൽഖാൻ&oldid=4019675" എന്ന താളിൽനിന്ന് ശേഖരിച്ചത്