എം ആൻഡ് ദ ബിഗ് ഹൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജെറി പിന്റോ എഴുതിയ ഇംഗ്ലീഷ് നോവലാണ് എം ആൻഡ് ദ ബിഗ് ഹൂം (Em and the big Hoom).[1] 2012 ലെ ഹിന്ദു ലിറ്റററി പ്രൈസും[2] 2016 ലെ ഇംഗ്ലീഷ് പുസ്തകങ്ങൾക്കായുള്ള കേന്ദ്ര സാഹിത്യ അകാദമി അവാർഡും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[3] മറാത്തി, തമിഴ്, ഫ്രഞ്ച് ഭാഷകളിലേക്ക് ഈ നോവൽ വിവർത്തനം ചെതിട്ടുണ്ട്.

നോവലിനെപ്പറ്റി[തിരുത്തുക]

സന്തോഷത്തിന്റേയും സന്താപത്തിന്റേയും രണ്ടു ധ്രുവങ്ങൾക്കിടയിൽ ചാഞ്ചാടുന്ന അമ്മമനസ്സിന്റെ കഥയാണ് എം അൻഡ് ദ ബിഗ് ഹൂം. കൗമാരപ്രായക്കാരനായ മകനാണ് കഥ പറയുന്നത്. അമ്മയെ എം എന്നും അച്ഛനെ ബിഗ് ഹും എന്നുമാണ് താനും സഹോദരി സൂസനും വിശേഷിപ്പിച്ചിരുന്നതെന്ന് മകൻ പറയുന്നു. അച്ഛനും അമ്മയും തമ്മിലുള്ള പ്രണയത്തിന്റെ ആഴവും പരപ്പും മകന് മനസ്സിലാവുന്നത് അവർ പരസ്പരം എഴുതിയ കത്തുകളിൽ നിന്നും അമ്മയുടെ ഡയറിക്കുറിപ്പുകളിൽ നിന്നും, പിന്നെ അമ്മയുടെ തന്നെ വാക്കുകളിൽ നിന്നുമാണ്. വിഷാദരോഗം മൂർച്ഛിക്കുമ്പോൾ എം ആത്മഹത്യക്കു ശ്രമിക്കും. ഗുരുതരമായ അവസ്ഥയിൽ അവരെ ജെ.ജെ. ഹോസ്പിറ്റലിലെ മുപ്പത്തിമൂന്നാം വാർഡിൽ പ്രവേശിപ്പിക്കേണ്ടി വരും. അമ്മയെ ബാധിച്ചിരിക്കുന്ന ബൈപോളാർ ഡിസോർഡർ ജനിതകമാണെന്നും (ജനറ്റിക് ) അത് തന്നേയും ബാധിക്കാൻ ഇടയുണ്ടെന്നും മകന് ഭയാശങ്കകളുണ്ട്. അതുകൊണ്ടു തന്നെ രോഗത്തിന്റെ വൈകാരികകാരണങ്ങൾ കണ്ടെത്താനും മകൻ ശ്രമിക്കുന്നു. മുംബായിലെ മാഹിമിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന നാലംഗ കുടുംബത്തിന്റെ സ്നേഹപരാധീനതകളാണ് നോവലിലെ പ്രമേയം.

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2016 വിൻ‌ഹാം-ക്യാമ്പ്‌ബെൽ ലിറ്ററേച്ചർ പ്രൈസ്[4]
 • 2016 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - ഇംഗ്ലീഷ്[5]
 • 2013 ക്രോസ്‍വേഡ് ബുക്ക് അവാർഡ് (ബാലസാഹിത്യം)[6]
 • 2012 ഹിന്ദു ലിറ്റററി പ്രൈസ്[7]

വിവർത്തനങ്ങൾ[തിരുത്തുക]

 • മറാത്തി: एम आणि हूमराव (എം ആണി ഹൂംറാവ്), ശാന്ത ഗോഖലെ വിവർത്തനം ചെയ്തത്[8][9]
 • ഫ്രഞ്ച്: Nous l'appelions Em, മൗറിയം ബെല്ലിഹിഗ് വിവർത്തനം ചെയ്തത്[10]
 • പ്രശസ്ത തമിഴ് വിവർത്തകനായ കണ്ണയ്യൻ ദ‍ക്ഷിണാമൂർത്തി എമ്മും പെരിയ ഹൂമും എന്ന പേരിൽ ഈ നോവൽ തമിഴിലേക്ക് വിവർത്തനം ചെയ്തു, സാഹിത്യ അക്കാദമി ഇത് പ്രസിദ്ധീകരിച്ചു.[11]

അവലംബം[തിരുത്തുക]

 1. Jerry Pinto (2012). E, and the Big Hoom. Aleph Book Company. ISBN 9788192328027. {{cite book}}: Cite has empty unknown parameter: |1= (help)
 2. The Hindu literary prize goes to Jerry Pinto
 3. Sahitya Akademi Award 2016
 4. "In conversation with Jerry Pinto: How mental health and illness is perceived in India-Living News , Firstpost". Firstpost. 11 സെപ്റ്റംബർ 2016.
 5. "Hope my book has served readers well: Jerry Pinto on Sahitya Akademi award". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 22 ഡിസംബർ 2016.
 6. Dec 7, TNN / Updated:. "Popular choice: 'Popular choice' ruled at book awards | Mumbai News - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്).{{cite news}}: CS1 maint: extra punctuation (link)
 7. "The Hindu Literary Prize goes to Jerry Pinto". The Hindu (ഭാഷ: Indian English). 17 February 2013. ശേഖരിച്ചത് 31 December 2017.
 8. "Delhi Public Library". ശേഖരിച്ചത് 31 December 2017.
 9. Pinto, Jerry (8 May 2016). "The modest Shanta Gokhale". theweek.in. മൂലതാളിൽ നിന്നും 2021-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 December 2017.
 10. Desquesnes, Naïké (1 March 2016). "Grandir près d'une mère folle". Le Monde diplomatique (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 31 December 2017.
 11. Pinto, Jerry (2018). "எம்மும் பெரிய ஹூமும்".
"https://ml.wikipedia.org/w/index.php?title=എം_ആൻഡ്_ദ_ബിഗ്_ഹൂം&oldid=3802037" എന്ന താളിൽനിന്ന് ശേഖരിച്ചത്