എം. സി. ദത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം. സി. ദത്തൻ പ്രമുഖ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും വി. എസ്.എസ്. സിയുടെ മുൻ ഡയറക്ടറും ആണ്. 43 വർഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ജോലിചെയ്ത അദ്ദേഹം, ശ്രീഹരിക്കോട്ടയിൽ മുപ്പതിലധികം വിക്ഷേപണത്തിനു നേതൃത്വം നൽകി.

ചാന്ദ്രയാൻ, മംഗൾയാൻ വിക്ഷേപണ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചു. ഖരഇന്ധന മേഖലയിൽ വിദഗ്ദ്ധനാണ്. ശ്രീഹരിക്കോട്ടയിൽ ലോകോത്തരമായ ഖര ഇന്ധന പ്ലാന്റ് (എസ്. പി. പി.) സ്ഥാപിച്ചു.

ഔദ്യോഗികജീവിതം[തിരുത്തുക]

ഡപ്യൂട്ടി ഡയറക്ടറായിരുന്ന എം. സി. ദത്തൻ 2008 മുതൽ 2012 വരെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ചാന്ദ്രദൗത്യമടക്കം ഇരുപത്തഞ്ചിലേറെ വിക്ഷേപണത്തിനു നേതൃത്വം നൽകി. ചൊവ്വാദൗത്യത്ത്നുള്ള മംഗള്യാനെ നിയന്ത്രിച്ച് നിർത്തുന്നതിനുള്ള ലിക്വിഡ് അപ്പോജി റോക്കറ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചു. ജി. എസ്. എൽ. വി. മാർക്ക് - 3, സ്പേസ് ഷട്ടിൽ (ആർഎൽവി-ടിഡി) തുടങ്ങിയ പദ്ധതികളിൽ പങ്കാളിത്തം. 2013ൽ വലിയമല എൽപിഎസ്‌സി ഡയറക്ടറായിരിക്കുമ്പോൾ തിരുവനന്തപുരം വി. എസ്. എസ്. സി. ഡയറക്ടറായി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി(2016)

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ തിരുവനന്തപുരത്തെ വർക്കലയിൽ ജനിച്ചു. വർക്കല ഗവൺമെന്റ് ഹൈസ്കൂൾ, വർക്കല എസ്. എൻ കോളേജ്, തൃശൂർ ഗവ: എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. 1972ൽ ജോലിയിൽ പ്രവേശിച്ചു. ഭാര്യ: രാധ (റിട്ടയേഡ് സീനിയർ സയന്റിസ്റ്റ്, ഐ. എസ്. ആർ. ഒ.), മക്കൾ: മനുദത്തൻ, വിഷ്ണുദത്തൻ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മ പുരസ്കാരം (2014)
"https://ml.wikipedia.org/w/index.php?title=എം._സി._ദത്തൻ&oldid=2428555" എന്ന താളിൽനിന്ന് ശേഖരിച്ചത്