ഉള്ളടക്കത്തിലേക്ക് പോവുക

എം. നർമദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. എം. നർമ്മദ
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾകർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം
തൊഴിൽ(കൾ)വയലിനിസ്റ്റ്
ഉപകരണ(ങ്ങൾ)വയലിൻ

കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നീ മേഖലകളിൽ പ്രശസ്തയായ ഒരു ഇന്ത്യൻ വയലിനിസ്റ്റാണ് ഡോ. എം. നർമ്മദ.

ആദ്യകാല ജീവിതം

[തിരുത്തുക]

പ്രശസ്ത വയലിൻ വിദ്വാൻ എം.എസ്. ഗോപാലകൃഷ്ണന്റെ മകളാണ് നർമ്മദ. തന്റെ മുത്തച്ഛനായ പരൂർ എ. സുന്ദരം അയ്യരിൽ നിന്നും പിന്നീട് പിതാവിൽ നിന്നും സംഗീതം അഭ്യസിച്ചു. ഡൽഹി സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

സംഗീത ജീവിതം

[തിരുത്തുക]

പരൂർ ശൈലിയിൽ വയലിൻ വായിക്കുന്ന ഇവർ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സംഗീത രംഗത്ത് സജീവമാണ്. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇവരുടെ പ്രത്യേകതയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കച്ചേരികൾ ഇവർ അവതരിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കലൈമാമണി പുരസ്കാരം - തമിഴ്നാട് സർക്കാർ.
  • മികച്ച വയലിനിസ്റ്റിനുള്ള പുരസ്കാരം - മ്യൂസിക് അക്കാദമി, ചെന്നൈ (തുടർച്ചയായി എട്ടു തവണ).
  • ഷൺമുഖാനന്ദ സംഗീത ശിരോമണി പുരസ്കാരം.

അവലംബം

[തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=എം._നർമദ&oldid=4613000" എന്ന താളിൽനിന്ന് ശേഖരിച്ചത്