എം. ദാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം. ദാസൻ
Member of the Kerala Legislative Assembly
In office
1987–1991
മുൻഗാമിK. Chandrasekhara Kurup
പിൻഗാമിA. Sujanapal
മണ്ഡലംKozhikode North
In office
1996–2001
മുൻഗാമിA. Sujanapal
പിൻഗാമിA. Sujanapal
മണ്ഡലംKozhikode North
Personal details
Born(1953-01-01)ജനുവരി 1, 1953
Kozhikode, Kerala
Died29 ജൂൺ 2002(2002-06-29) (പ്രായം 49)
Kozhikode, Kerala
Spouse(s)P. Sathidevi
Children1
Residence(s)Kozhikode

എം. ദാസൻ കേരളത്തിലെ ഒരു സാമൂഹിക പ്രവർത്തകനും ട്രേഡ് യൂണിയനിസ്റ്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രാഷ്ട്രീയക്കാരനുമായിരുന്നു. അദ്ദേഹം 8, 10 കേരള നിയമസഭകളിൽ കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ജീവചരിത്രം[തിരുത്തുക]

1953 ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയിലെ തെല്യങ്കരയിൽ കണാരന്റെയും ചീരുവിന്റെയും മകനായി എം.ദാസൻ ജനിച്ചു. [1] [2] ചേരോട് യു.പി.സ്കൂളിലും മടപ്പള്ളി ഗവൺമെന്റ് ഹൈസ്കൂളിലുമാണ് പഠിച്ചത്. [1]

വ്യക്തിഗത ജീവിതവും മരണവും[തിരുത്തുക]

ദാസനും ഭാര്യ പി.സതീദേവിക്കും ഒരു മകളുണ്ട്. [3] 2002 ജൂൺ 29-ന് 49-ാം വയസ്സിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. [4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

തിരഞ്ഞെടുപ്പ് രാഷ്ട്രീയം[തിരുത്തുക]

ദാസൻ 8, 10 കേരള നിയമസഭകളിൽ കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചു . [4]

ട്രേഡ് യൂണിയനിസം[തിരുത്തുക]

പഠനശേഷം ദാസൻ നെയ്ത്തുകാരനായാണ് ജീവിതം തുടങ്ങിയത്. നെയ്ത്തു തൊഴിലാളി യൂണിയനിൽ സജീവമായ അദ്ദേഹം യൂണിയൻ വടകര താലൂക്ക് സെക്രട്ടറിയായി. [1] പിന്നീട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റായി നിയമിതനായി. [1]

പാർട്ടി രാഷ്ട്രീയം[തിരുത്തുക]

ഡി.വൈ.എഫ്.ഐ രൂപീകരിച്ചപ്പോൾ അതിന്റെ ജില്ലാ പ്രസിഡന്റായും പിന്നീട് 1983-ൽ സംസ്ഥാന പ്രസിഡന്റായും 1986 [1] ൽ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 8 വർഷം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. [1]

1972-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ ചേർന്ന ദാസൻ 1987-ൽ പാർട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്കും 1988 [1] ൽ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ദാസൻ കേരളത്തിലെ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു. [1]

പാരമ്പര്യം[തിരുത്തുക]

എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം-ഡിറ്റ്) കോഴിക്കോട്, എം.ദാസൻ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവ അദ്ദേഹത്തിൻ്റെ പേര് നൽകിയ സംരംഭങ്ങളാണ്. [5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "KERALA WATER AUTHORITY EMPLOYEES UNION CITU". kwaeucitu.in. ശേഖരിച്ചത് 2022-05-10.
  2. "Legislators of Kerala" (PDF).
  3. "Kerala Women's Commission Chairperson : അഡ്വ. പി സതീദേവി ഒക്ടോബർ ഒന്നിന് കേരള വനിത കമ്മീഷൻ അധ്യക്ഷയായി ചുമതലയേൽക്കും". Zee News Malayalam. 2021-09-25. ശേഖരിച്ചത് 2022-05-11.
  4. 4.0 4.1 Jun 29, PTI /; 2002; Ist, 21:20. "CPM leader M Dasan dead | Thiruvananthapuram News - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-05-11.CS1 maint: numeric names: authors list (link)
  5. "Mdit | M.Dasan Institute of Technology". ശേഖരിച്ചത് 2022-05-11.
"https://ml.wikipedia.org/w/index.php?title=എം._ദാസൻ&oldid=3737395" എന്ന താളിൽനിന്ന് ശേഖരിച്ചത്