എം. ഗംഗാധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഗംഗാധരൻ
M gangadharan 01.jpg
എം. ഗംഗധരൻ 2010 ജൂണിൽ
ജനനം കേരളം, ഇന്ത്യ
ദേശീയത  ഇന്ത്യ
തൊഴിൽ അദ്ധ്യാപകൻ, ചരിത്രപണ്ഡിതൻ, സാംസ്കാരിക വിമർശകൻ

കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരൻ‍. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന്‌ അർഹനായിട്ടുണ്ട്.[1] മലബാർ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.

ജീവിതരേഖ[തിരുത്തുക]

പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ 1933 ൽ ജനനം. 1954 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ മലബാർ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലികറ്റ് സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം കോട്ടയം കൊല്ലം സർ‌വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.[2] 1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ട്.[2]. ഇപ്പോൾ പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തിൽ താമസം. ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്‌.

കുടുംബം

ഭാര്യ:യമുനാദേവി. മകൻ:നാരായണൻ. മകൾ‍‍:നളിനി

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • അന്വേഷണം,ആസ്വാദനം.[2]
  • നിരൂപണം പുതിയ മുഖം
  • മലബാർ റബല്ല്യൻ-1921-22 (ഇംഗ്ലീഷ്)
  • ദ ലാന്റ് ഓഫ് മലബാർ
  • മാപ്പിള പഠനങ്ങൾ
  • വസന്തത്തിന്റെ മുറിവ് (വിവർത്തനം)-1999

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സാഹിത്യ അക്കാഡമി ഔദ്യോഗിക വെബ്സൈറ്റ്
  2. 2.0 2.1 2.2 മലബാർ കലാപം,നാലാം ലോക കേരളീയത-എം. ഗംഗാധരനുമായി എം.എൻ കാരശ്ശേരി നടത്തിയ ആശയസം‌വാദം- പ്രസാധകർ:കറന്റ് ബുക്സ്-2005
  3. http://www.mathrubhumi.com/books/awards.php?award=19
  4. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  5. "തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്". ജന്മഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 17 മാർച്ച് 2016-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 മാർച്ച് 2016. 
"https://ml.wikipedia.org/w/index.php?title=എം._ഗംഗാധരൻ&oldid=2324859" എന്ന താളിൽനിന്നു ശേഖരിച്ചത്