എം. കുഞ്ഞാമൻ
കേരളത്തിലെ ഒരു സാമ്പത്തികശാസ്ത്ര പണ്ഡിതനും[1] ദലിത് ചിന്തകനും അദ്ധ്യാപകനുമാണ് ഡോ.എം.കുഞ്ഞാമൻ എന്ന മണ്ണ്യമ്പത്തൂർ കുഞ്ഞാമൻ.ഡോ. കെ.ആർ. നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എ യിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് കേരളീയനുമാണ് കുഞ്ഞാമൻ. മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തുന്ന ഒരു ദലിത് ഇടതു ചിന്തകനായാണ് കുഞ്ഞാമൻ അറിയപ്പെടുന്നത്.[2][3]കുഞ്ഞാമന്റെ 'എതിര്' എന്ന ജീവചരിത്രത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2021 (ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ) ലെ പുരസ്കാരം ലഭിച്ചുവെങ്കിലും അദ്ദേഹമത് നിരസിച്ചു.[4]
ജീവിതം[തിരുത്തുക]
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയിൽ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ജനിച്ചു. പാണ സമുദായത്തിൽ പിറന്ന കുഞ്ഞാമന്റെ ചെറുപ്പകാലം ദാരിദ്ര്യത്തിന്റെതും ജാതി വിവേചനത്തിന്റെതും ആയിരുന്നു.ആത്മവിശ്വാസത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും അതിനെയെല്ലാം അദ്ദേഹം നേരിട്ടു. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് എം.എ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് കരസ്ഥാമാക്കി.[5]തിരുവനന്തപുരം സിഡിഎസിൽ നിന്ന് എം.ഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പി.എച്ച്ഡിയും നേടി. കേരള സർവകലാശായുടെ കാര്യവട്ടം കാമ്പസിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിൽ അദ്ധ്യാപകനായി 1979 മുതൽ 2006 വരെയുള്ള 27 വർഷം ജോലി ചെയ്തു. തുടർന്ന് ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ തുൽജാപൂർ ക്യാമ്പസിൽ അദ്ധ്യാപകനായി ഒമ്പത് വർഷം പ്രവർത്തിച്ചു. കുഞ്ഞാമനെ കുറിച്ച് പത്രപ്രവർത്തകൻ എം. കണ്ണൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച "എതിര്" എന്ന അനുഭവക്കുറിപ്പ് കുഞ്ഞാമൻ തന്റെ ജീവിതത്തിലുടനീളം അനുഭവിച്ച ജാതിവിവേചനത്തിന്റെയും ജാതി പീഢനത്തിന്റേയും അമ്പരപ്പിക്കുന്ന നേർകാഴ്ചകൾ വായനക്കാർക്ക് മുമ്പിൽ തുറന്നിടുന്നു.[6][7]
ഗ്രന്ഥങ്ങൾ[തിരുത്തുക]
- ഡവലപ്മെന്റ് ഓഫ് ട്രൈബൽ ഇക്കോണോമി[8]
- സ്റേറ്ട് ലെവൽ പ്ലാനിംഗ് ഇൻ ഇന്ത്യ [8]
- എക്കണോമിക് ഡെവലൊപ്മെന്റ് ആൻഡ് സോഷ്യൽ[8]
- ഗ്ലോബലൈസേഷൻ[8]
ഉപന്യാസങ്ങൾ[8][തിരുത്തുക]
- ഗ്ലോബലൈസേഷൻ: ചാലഞ്ചസ് ആൻഡ് റെസ്പോൻസസ്- എ പേഴ്സ്പെക്റ്റീവ്.
- ലാൻഡ് റിലേഷൻസ് ഇൻ ഇന്ത്യ: എ ക്രിട്ടിക്കൽ പേഴ്സ്പെക്റ്റീവ്
- വുമൺ എംപവര്മെന്റ് ത്രൂ റിസർവേഷൻ ഇൻ ഇന്ത്യൻ ലെജിസ്ലേറ്റേഴ്സ്
- റിവിസ്റ്റിംഗ് ഡെവലൊപ്മെന്റ് ഇൻ ദി ഇറാ ഓഫ് ഗ്ലോബലൈസേഷൻ
- ഗ്ലോബലൈസേഷൻ: ചാലഞ്ചസ് ആൻഡ് റെസ്പോണ്സ്സ്
- റൂറൽ ടെലോപ്മെന്റ് പ്രോജെക്ടസ് പോളിസി പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ്
പുരസ്കാരങ്ങൾ[തിരുത്തുക]
- ജീവചരിത്രം/ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - എതിര് - 2021[9]
അവലംബം[തിരുത്തുക]
- ↑ CHRONICLE, DECCAN. "Economist slams anti-women comments". deccanchronicle.com. deccanchronicle. ശേഖരിച്ചത് 9 സെപ്റ്റംബർ 2020.
- ↑ https://truecopythink.media/m-kunhaman-reply-to-b-rajeevan-on-marxism-ambedkarism
- ↑ എൻ കെ, ഭൂപേഷ്. "വ്യവസ്ഥാപിത ചിന്തയ്ക്ക് ഒരു 'എതിര്'; ജാതി, അതിജീവനം, മാർക്‌സിസം; ഡോ. എം. കുഞ്ഞാമന്റെ ജീവിത ചിന്തകൾ". azhimukham.com. ശേഖരിച്ചത് 9 സെപ്റ്റംബർ 2020.
- ↑ https://www.madhyamam.com/culture/literature/kerala-sahithya-acadamy-award-1046634
- ↑ പുസ്തകവിചാരം, ഷാജി ജേക്കബ്. "തന്റേടങ്ങൾ". marunadanmalayalee.com. മറുനാടൻമലയാളി. ശേഖരിച്ചത് 9 സെപ്റ്റംബർ 2020.
- ↑ കെ.വേണു. "ഒരു മനുഷ്യൻ പൊരുതിമുന്നേറിയ കഥ". dcbooks.com. DCBOOKS NEWS PORTAL. ശേഖരിച്ചത് 9 സെപ്റ്റംബർ 2020.
- ↑ https://truecopythink.media/vineetha-menon-reviewing-ethir-by-m-kunhaman
- ↑ 8.0 8.1 8.2 8.3 8.4 Social Sciences, Tata Institute of. "Online Public Access Catalogue". opac.tiss.edu. Tata Institute. ശേഖരിച്ചത് 10 September 2020.
- ↑ "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". മൂലതാളിൽ നിന്നും 27 ജൂലൈ 2022-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ജൂലൈ 2022.