എം.എ. യൂസഫലി
എം.എ. യൂസഫലി | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
തൊഴിൽ | വ്യവസായം |
തൊഴിലുടമ | മാനേജിംഗ് ഡയറക്ടർ, എംകേ ഗ്രൂപ്പ്,ലുലു ഹൈപ്പർമാർക്കറ്റ്] |
ജീവിതപങ്കാളി(കൾ) | ഷാബിറ യൂസഫലി |
കുട്ടികൾ | 3 daughters |
പുരസ്കാരങ്ങൾ | പത്മശ്രീ (2008) പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം (2005)) |
വെബ്സൈറ്റ് | http://yusuffali.com/ |
ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ വ്യവസായ പ്രമുഖനാണ് മുസലിയാം വീട്ടിൽ അബ്ദുൾഖാദർ യൂസഫലി എന്ന എം.എ. യൂസഫലി (ജനനം-15 നവംബർ 1955). തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.
26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി.[1] കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ,[2] സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[3] കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. [4]
ജീവിതരേഖ
[തിരുത്തുക]തൃശൂർ ജില്ലയിലെ നാട്ടിക പഞ്ചായത്തിൽ മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിൻ്റെയും സഫിയയുടേയും മകനായി 1955 നവംബർ 15ന് ജനനം. മുസലിയാം വീട്ടിൽ അബ്ദുൾ ഖാദർ യൂസഫലി എന്നതാണ് ശരിയായ പേര്. നാട്ടിക മാപ്പിള എൽ.പി സ്കൂൾ, ഗവ. ഫിഷറീസ് സ്കൂൾ, കാരാഞ്ചിറ സെൻ്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ യൂസഫലി ചെറുപ്പത്തിലെ തന്നെ ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയി. അവിടെ പിതാവും ബന്ധുക്കളും നടത്തിയിരുന്ന എം.കെ.ബ്രദേഴ്സ് ജനറൽ സ്റ്റോർ എന്ന പലചരക്ക് കടയിൽ നിന്ന് ബിസിനസിലെ ആദ്യ പാഠങ്ങൾ പഠിച്ചു.
പതിനെട്ടാമത്തെ വയസിൽ 1973 ഡിസംബർ 26ന് ദുംറ എന്ന കപ്പലിൽ ദുബായിലേക്ക് ആദ്യ യാത്ര നടത്തിയ യൂസഫലി ഡിസംബർ 31ന് ദുബായ് റാഷിദ് പോർട്ടിൽ കപ്പലിറങ്ങി. പിതൃസഹോദരനായ എം.കെ.അബ്ദുള്ള ഗൾഫിൽ പലവ്യഞ്ജന കച്ചവടം നടത്തിയിരുന്നു. പൊള്ളുന്ന പകൽച്ചൂടും വിറയ്ക്കുന്ന തണുപ്പും അതിജീവിച്ച് ദുബായിൽ ജീവിതമാരംഭിച്ച യൂസഫലി ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും സാധനങ്ങൾ ഗൾഫിൽ എത്തിച്ച് കച്ചവടം നടത്തി ലാഭം പങ്കിടുന്ന ബിസിനസിൻ്റെ അനന്ത സാധ്യതകൾ മനസിലാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി നടത്തിയ ശേഷം പിന്നീടാണ് വിദേശ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകൾ എന്ന പുത്തൻ ആശയങ്ങളിലേക്ക് യൂസഫലി വഴിമാറുന്നത്. 1989-ൽ ദുബായിൽ ഒരു ചെറിയ സൂപ്പർ മാർക്കറ്റ് തുടങ്ങിയ യൂസഫലി ഇത് വിജയിച്ചതിനെ തുടർന്ന് അബുദാബിയിൽ ഒരു വലിയ സൂപ്പർ മാർക്കറ്റ് ആരംഭിക്കാൻ ശ്രമം നടത്തി.
1990-കളിലെ ഗൾഫ് യുദ്ധത്തെ തുടർന്ന് പലരും നാടുവിട്ടെങ്കിലും യൂസഫലി പിടിച്ചു നിന്നു. പ്രതിസന്ധികൾക്കിടയിലും ബിസിനസ് തുടരുന്ന യൂസഫലിയെ പറ്റി പത്രത്തിൽ വായിച്ചറിഞ്ഞ അന്നത്തെ യുഎഇ ഭരണാധികാരി യൂസഫലിയെ വിളിപ്പിച്ച് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. ഗൾഫ് യുദ്ധം തുടരുമ്പോഴും അബുദാബിയിലെ ബിസിനസിനോട് പ്രതിബദ്ധത കാണിച്ച യൂസഫലിക്ക് അബുദാബിയിൽ മാൾ നിർമ്മിക്കാനുള്ള 40 ഏക്കർ ഭൂമിയടക്കം വിട്ടുനൽകിയ രാജകുടുംബം അദ്ദേഹത്തിൻ്റെ നിരവധി പദ്ധതികൾക്ക് പിന്തുണ നൽകി.
അവിടം മുതൽക്കാണ് എം.എ.യൂസഫലിയുടേയും അദ്ദേഹത്തിൻ്റെ കമ്പനിയായ ലുലു ഗ്രൂപ്പിൻ്റെയും ഉന്നതങ്ങളിലേക്കുള്ള വളർച്ച ആരംഭിക്കുന്നത്. 1990-കളുടെ തുടക്കം മുതൽ തന്നെ ലുലു ഗ്രൂപ്പ് വളർച്ചയുടെ പടവുകൾ കയറി തുടങ്ങി. പിന്നീട് പടി പടിയായി യൂസഫലി ഗൾഫിൽ ലുലു ഗ്രൂപ്പിൻ്റെ ബിസിനസ് വികസിപ്പിച്ചു. പലവ്യഞ്ജന കടയിൽ നിന്ന് ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളിലേക്കും സൂപ്പർ മാർക്കറ്റിലേക്കും പിന്നീട് ഹൈപ്പർ മാർക്കറ്റിലൂടെ മാളുകളിലേക്കും കൺവെൻഷൻ സെൻ്ററുകളിലേക്കും ക്രമാനുഗതമായ വളർച്ചയാണ് യൂസഫലിയുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങളിൽ കൈവരിച്ചത്.
ഇന്ന് നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് റീട്ടെയിൽ മേഖല കൂടാതെ തന്നെ ഹോൾസെയിൽ കയറ്റുമതി & ഇറക്കുമതി, ഷിപ്പിംഗ്, ഐ.ടി, ഹോട്ടൽ, ട്രാവൽ & ടൂറിസം, ബാങ്കിംഗ് തുടങ്ങി നിരവധി മേഖലകളിൽ ബിസിനസ് നടത്തിപ്പോരുന്നു.
മൂല്യങ്ങളാണ് എന്നും ബിസിനസ് വിജയത്തിൻ്റെ അടിത്തറ എന്ന് വിശ്വസിച്ചു പോരുന്ന ലോക രാജ്യങ്ങളിലെ വ്യവസായ പ്രമുഖൻ എന്ന പേരിലും അറിയപ്പെടുന്ന യൂസഫലിക്ക് 2005-ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും 2008-ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. ലോകത്തിലെ ശതകോടിശ്വരന്മാരിൽ ഒരാളായ യൂസഫലി ഫോബ്സിൻ്റെ ലോക സമ്പന്നരുടെ പട്ടികയിലും ഇടം നേടി.[5][6][7]
ഔദ്യോഗിക സ്ഥാനങ്ങൾ
[തിരുത്തുക]- പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം
- ഇന്ത്യൻ വികസന സമിതി രക്ഷാധികാരി
- അബൂദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് അംഗം
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ,[8]
- നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം
- എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ
- വിദേശ ഇന്ത്യക്കാർക്കായുള്ള ഇന്ത്യ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ അംഗം [9] - 3 ജനുവരി 2015 മുതൽ - രണ്ട് വർഷത്തേക്കാണ് നിയമനം.
അവാർഡുകൾ
[തിരുത്തുക]- പത്മശ്രീ പുരസ്കാരം - 2008
- പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം -2005
ബിസിനസ് സ്ഥാപനങ്ങൾ
[തിരുത്തുക]- ലുലു മാൾ, കൊച്ചി
- ലുലു ഹൈപ്പർമാർക്കറ്റ്
- ഹയാത് റീജൻസി, തൃശൂർ
അവലംബം
[തിരുത്തുക]- ↑ "യൂസഫലി ലഘു ജീവചരിത്രം". യൂസഫലിയുടെ ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-09-26. Retrieved 26-സെപ്തംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ലേക് ഷോർ ഹോസ്പിറ്റൽ ചെയർമാൻ". ലേക് ഷോർ ആശുപത്രി. Archived from the original on 2013-09-26. Retrieved 26-സെപ്തംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "വ്യവസായി യൂസഫലിക്ക് പത്മശ്രീ പുരസ്കാരം". പ്രസ്സ് ഇൻഫർമേഷൻ ബ്യുറോ. Archived from the original on 2013-09-26. Retrieved 26-സെപ്തംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-19. Retrieved 2016-02-20.
- ↑ ബിസിനസ് വിജയത്തിൻ്റെ അര നൂറ്റാണ്ട്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഒരു ജൈത്രയാത്രയുടെ അര നൂറ്റാണ്ട്,എം.എ. യൂസഫലി
- ↑ ജീവിതരേഖ
- ↑ "യൂസഫലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടർ പദവിയിൽ". കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-09-26. Retrieved 26-സെപ്തംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-03. Retrieved 2015-01-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- CS1 maint: bot: original URL status unknown
- Articles with dead external links from ഫെബ്രുവരി 2024
- Pages using infobox person with multiple employers
- Pages using infobox person with unknown empty parameters
- Pages using infobox person with deprecated net worth parameter
- 1955-ൽ ജനിച്ചവർ
- നവംബർ 15-ന് ജനിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- മലയാളി വ്യാപാരപ്രമുഖർ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- സംരംഭകർ
- ഇന്ത്യൻ വ്യവസായികൾ