എം.സി. ജോസഫൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.സി. ജോസഫൈൻ (2018)

കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷയും സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗമാണ് എം.സി. ജോസഫൈൻ. പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടു.

ജീവിതരേഖ[തിരുത്തുക]

വൈപ്പിൻ സ്വദേശിനി. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിരുദാനന്തരബിരുദം നേടി. ജി.സി.ഡി.എ. ചെയർപേഴ്സണും വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണും അങ്കമാലി നഗരസഭാ കൗൺസിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു. [1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2006 മട്ടാഞ്ചേരി നിയമസഭാമണ്ഡലം വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.സി. ജോസഫൈൻ സി.പി.എം., എൽ.ഡി.എഫ്.
1989 ഇടുക്കി ലോകസഭാമണ്ഡലം പാലാ കെ.എം. മാത്യു കോൺഗ്രസ് (ഐ.) യു.ഡി.എഫ്. എം.സി. ജോസഫൈൻ സി.പി.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://deshabhimani.co.in/allCandidates.php
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എം.സി._ജോസഫൈൻ&oldid=3463827" എന്ന താളിൽനിന്ന് ശേഖരിച്ചത്