എം.ബി.മനോജ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം ബി മനോജ്

ജീവിതരേഖ

1972 - ൽ ഇടുക്കിജില്ലയിലെ ഇരട്ടയാറിൽ ജനിച്ചു .പിതാവ്  എസ്.ബാബു ,മാതാവ് ടി .കെ .തങ്കമ്മ .എറണാകുളം മഹാരാജാസ് കോളേജ് ,മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്നിവിടങ്ങളിൽ പഠിച്ചു . മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി . കവി ,എഴുത്തുകാരൻ  ,എന്നീ മേഖലകളിൽ അറിയപ്പെടുന്നു . ദലിത് ബഹുജന സാഹിത്യത്തിൽ കൂടുതൽ സേവനം നൽകിവരുന്നു .


പുസ്തകങ്ങൾ

കുട്ടാന്തതയുടെ എഴുപതു വർഷങ്ങൾ , കാണുന്നിലോരക്ഷരവും ,

മുൻകാലുകൾ കൂട്ടിക്കെട്ടിയ നടത്തക്കാർ ,

പാവേ പാവേ  പോകവേണ്ട  ,

ബുദ്ധരപം ,

എന്നിവ കവിത സമാഹാരങ്ങളാണ് .

ആദർശം അദർശം എഴുത്ത്  അവസ്ഥ ,

ദേശം ദേശി മാർഗ ,

കവിത ഉടലും ഭാഷയും ,

വ്യവസ്ഥയും അടരുകളും ,

സമകാല മലയാള കവിത

തുടങ്ങിയവ പഠനങ്ങളാണ് .

ദലിത് പഠനങ്ങൾ ,

ആഖ്യാനം സാന്നിധ്യം  സൗന്ദര്യം ,

മുദിത ,

സമ്യക് ,

കവിത പഠനവും പാരായണവും

തുടങ്ങിയവ എഡിറ്റു ചെയ്ത പുസ്തകങ്ങളാണ് . സിലബിൾ [സഹ എഡിറ്റർ - ഡോ.ബിനു സചിവോത്തമപുരം ] ,

കവിതയുടെ ചരിത്ര പാഠങ്ങൾ [സഹ എഡിറ്റർ - ഡോ .എൽ . തോമസ് കുട്ടി ] ,

സെലീന പ്രക്കാനം ചെങ്ങറ സമര നായികയുടെ ജീവിതം [സഹ എഡിറ്റർ - ഡോ .ഓ. കെ .സന്തോഷ് ] ,

അതിജീവനം [സഹ എഡിറ്റർ- പി .കെ .ശെരീഫ് ഹുദവി ] ,

തിരു പി.ജെ.സഭാരാജ് [സഹ എഡിറ്റർ - അനുരാജ് തിരുമേനി ]

മരിയ ഇറുദയ എന്ന കഥ സമാഹാരവും

ജാഗ എന്ന നോവലും രചിച്ചിട്ടുണ്ട് .

Writing In The Dark [Co - Editor Dr George K .Alex ,Dr Ajay S. Shekhar ] എന്ന പുസ്തകം മലയാളത്തിലെ ദലിത് കവിതകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ആദ്യ പുസ്തകമാണ് .

അംബേദ്കർ പoനങ്ങൾ ,

എൻ്റെ കുട്ടരെ ഇത് മൂകമാണ്

എന്നീ പുസ്തകങ്ങളും രചിച്ചു.


അവാർഡ്

കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ അവാർഡ് [2009 ],

കാരവൻ കൾച്ചറൽ അവാർഡ് ,

എ കെ പി സി ടി എ കവിത അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട് .

യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ മലയാള വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആണ് .

അവലംബം

https://www.puzha .com[പ്രവർത്തിക്കാത്ത കണ്ണി]

https://ebooks.dcbooks.com Archived 2013-08-10 at the Wayback Machine.

https://themaarga.com Archived 2016-01-12 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=എം.ബി.മനോജ്‌&oldid=3802027" എന്ന താളിൽനിന്ന് ശേഖരിച്ചത്