എം.കെ. ബിനോദിനി ദേവി
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മഹാരാജ് കുമാരി ബിനോദിനി ദേവി | |
|---|---|
| ജനനം | വംഗോൽസന 6 ഫെബ്രുവരി 1922 രാജകൊട്ടാരം, ഇംഫാൽ, മണിപ്പൂർ |
| മരണം | 17 ജനുവരി 2011 (88 വയസ്സ്)[1] യെയ്സ്കുൾ, ഇംഫാൽ, മണിപ്പൂർ |
| തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്. |
| പൗരത്വം | ഇന്ത്യൻ |
| അവാർഡുകൾ | ജാമിനി സുന്ദർ ഗുഹ ഗോൾഡ് മെഡൽ (1966) പത്മശ്രീ (1976) സാഹിത്യ അക്കാദമി അവാർഡ് (1979) |
| കുട്ടികൾ | എൽ. ദേവബ്രത റോയ് എൽ. സോമി റോയ് |
മഹാരാജ് കുമാരി ബിനോദിനി ദേവി (ജീവിതകാലം: 6 ഫെബ്രുവരി 1922 - 17 ജനുവരി 2011) ഒരു ഇന്ത്യൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തയായ വനിയെന്നതിലുപരി മണിപ്പൂർ രാജകുടുംബത്തിലെ അംഗവുംകൂടിയായിരുന്നു. ബിനോദിനി എന്ന തൂലികാ നാമത്തിലാണ് അവർ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. 1976 ൽ എഴുതിയ ബോരോ സാഹേബ് ഓങ്ബി സനാറ്റോംബി എന്ന നോവലിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
ജീവിതരേഖ
[തിരുത്തുക]മണിപ്പൂർ രാജാവായിരുന്ന സർ മഹാരാജ് ചുരചന്ദ് സിംഗിൻറേയും അദ്ദേഹത്തിൻറെ പത്നി മഹാറാണി ധനമഞ്ചൂരിയുടെയും പുത്രിയായി 1922 ഫെബ്രുവരി 6 ന്[2] രാജകൊട്ടാരത്തിൽ ജനിച്ച ബിനോദിനി ദേവി കൊട്ടാരവൃത്തങ്ങളിൽ വംഗോൽസന അല്ലെങ്കിൽ സന വംഗോൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മണിപ്പൂരിലെ ആദ്യ വനിതാ ബിരുദധാരിണിയായിരുന്നു അവർ. ഡോ.ലൈഫുങ്ബാം നന്ദലാൽ റോയിയെ വിവാഹം കഴിച്ച അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു.
സാഹിത്യജീവിതം
[തിരുത്തുക]17-ാം വയസ്സിൽ ഇമാറ്റോൺ എന്ന ചെറുകഥ രചിച്ചുകൊണ്ട് അവർ സാഹിത്യവേദിയിൽ അരങ്ങേറ്റം കുറിച്ചു. 1965 ൽ പ്രസിദ്ധീകരിച്ച 16 ചെറുകഥകളുടെ സമാഹാരമായ നുങ്കൈരക്ത ചന്ദ്രമുഖിയെന്ന ആദ്യ പുസ്തകത്തിന് ജാമിനി സുന്ദർ ഗുഹ ഗോൾഡ് മെഡൽ ലഭിച്ചു. അവരുടെ മികച്ച സൃഷ്‌ടിയായി കണക്കാക്കപ്പെടുന്ന ബോറോ സാഹേബ് ഓങ്ബി സനാറ്റോമ്പി എന്ന മികച്ച കൃതിക്ക് 1979 ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.[3] അമ്മായി സനാറ്റോമ്പിയെയും മണിപ്പൂരിനെയും കുറിച്ചുള്ളതായിരുന്നു ഈ നോവൽ.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; ":2" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Iconic Manipuri novelist M.K. Binodini's 'The Princess and the Political Agent' to release on May 11". www.indulgexpress.com.
- ↑ "Bor Saheb Ongbi Sanatombi vy M.K. Binodini: A Book Review". www.e-pao.net.