എം.ഒ.ഐ.എൽ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാംഗനീസ് ഓർ (ഇന്ത്യ) ലിമിറ്റഡ്
പൊതുമേഖലാ സ്ഥാപനം (PSU)
Traded asബി.എസ്.ഇ.: 533286
എൻ.എസ്.ഇ.MOIL
വ്യവസായംമാംഗനീസ് അയിര്
സ്ഥാപിതം22 June 1962[1]
ആസ്ഥാനം
നാഗ്പൂർ
,
Area served
ഇന്ത്യ
പ്രധാന വ്യക്തി
മുകുന്ദ് ചൗധരി
(ചെയർമാൻ & മാനേജിംഗ് ഡയറക്ടർ)
Production output
1,093,363 tonne (1,205,226 ton)
വരുമാനംDecrease6,287 മില്യൺ (US$98 million) (2015-16)[1]
Decrease1,727 മില്യൺ (US$27 million) (2015-16)[1]
മൊത്ത ആസ്തികൾIncrease37,560 മില്യൺ (US$590 million) (2015-16)[1]
വെബ്സൈറ്റ്moil.nic.in

എം.ഒ.ഐ.എൽ. (നേരത്തെ മാംഗനീസ് ഓർ (ഇന്ത്യ) ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) ഇന്ത്യയിലെ നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു മിനിരത്‌ന മാംഗനീസ് അയിര് ഖനന കമ്പനിയാണ്. 50% വിപണി വിഹിതത്തോടെ, ഇന്ത്യയിലെ ഏറ്റവും വലിയ മാംഗനീസ് അയിര് നിർമ്മാതാവാണ് എം ഒ ഐ എൽ. മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും സമീപ ജില്ലകളിലായി 11 ഖനികൾ എം.ഒ.ഐ.എൽ നടത്തുന്നു. 2011-ലെ ഫോർച്യൂൺ ഇന്ത്യ 500 ലിസ്റ്റിൽ, ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ #486-ാം സ്ഥാനവും, മൈൻസ് ആൻഡ് മെറ്റൽസ് സെക്ടറിൽ 9-ാം സ്ഥാനവും ലഭിച്ചു. [2]

2010 ഡിസംബറിൽ ഗവൺമെന്റ് അതിന്റെ 20% ഓഹരികൾ ഐപിഒ വഴി വിറ്റഴിച്ചു. 20%-ൽ, ഇന്ത്യാ ഗവൺമെന്റിന്റെ വിഹിതം 10% ആയിരിക്കും, മഹാരാഷ്ട്ര, മധ്യപ്രദേശ് സർക്കാരുകൾ മൊത്തം ഇക്വിറ്റിയുടെ 5% വീതം വിറ്റഴിക്കും. എം ഒ ഐ എൽ-ൽ കേന്ദ്ര സർക്കാരിന് 54% ഉം രണ്ട്-സംസ്ഥാന സർക്കാരുകൾക്ക് 11% ഓഹരികളും ഉണ്ട്. പൊതുജനങ്ങൾക്ക് ഏകദേശം 35% ഓഹരികൾ ഉണ്ട്.[3]

ഓഹരികൾ 2011ൽ 440 രൂപയിൽ ലിസ്‌റ്റ് ചെയ്‌തു, ജൂലൈ 13, ഫെബ്രുവരി 15 തീയതികളിൽ 188 രൂപയിലേക്ക് താഴ്ന്നു, തുടർന്ന് ഇപ്പോൾ 351 രൂപയിൽ തിരിച്ചെത്തി. 2017 സെപ്‌റ്റംബർ 28-ന് കമ്പനി കൈവശം വച്ചിരിക്കുന്ന ഓരോ ഷെയറിനും ഒരു ബോണസ് ഷെയർ നൽകി. 2021 ജനുവരിയിൽ ഏകദേശം 140 രൂപയായിരുന്നു ഓഹരി വില.

ചരിത്രം[തിരുത്തുക]

എം.ഒ.ഐ.എൽ യഥാർത്ഥത്തിൽ "സെൻട്രൽ പ്രൊവിൻസ് പ്രോസ്പെക്ടിംഗ് സിൻഡിക്കേറ്റ്" ആയി 1896-ൽ മഹാരാഷ്ട്ര, മധ്യപ്രദേശ് മേഖലകളിൽ സ്ഥാപിച്ചു. പിന്നീട് 1935-ൽ "സെൻട്രൽ പ്രൊവിൻസസ് മാംഗനീസ് അയിര് കമ്പനി ലിമിറ്റഡ് (CPMO)" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1962-ൽ സി.പി.എം.ഒ.യിൽ നിന്ന് ഖനന പ്രവർത്തനങ്ങൾ ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തു. തുടർന്ന്, ഇന്ത്യാ ഗവൺമെന്റിനും മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാന സർക്കാരുകൾക്കുമിടയിൽ 51% ഓഹരിയുമായി "മാംഗനീസ് ഓർ (ഇന്ത്യ) ലിമിറ്റഡ്" രൂപീകരിച്ചു. ബാക്കി 49% സിപിഎംഒയിൽ നിലനിർത്തി. 1977-ൽ, ബാക്കിയുള്ള 49% CPMO-യിൽ നിന്ന് ഏറ്റെടുക്കുകയും എം.ഒ.ഐ.എൽ 100% സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സംരംഭമായി മാറുകയും ചെയ്തു.

ഖനികൾ[തിരുത്തുക]

എം.ഒ.ഐ.എൽ-ന്റെ പതിനൊന്ന് ഖനികളിൽ എട്ടെണ്ണം ഭൂഗർഭ ഖനികളും (കന്ദ്രി, മുൻസർ, ബെൽഡോംഗ്രി, ഗുംഗാവ്, ചിക്ല, ബാലാഘട്ട്, ഉക്വ ഖനികൾ) മൂന്നെണ്ണം ഓപ്പൺകാസ്റ്റ് ഖനികളുമാണ് (ഡോംഗ്രി ബുസുർഗ്, സീതാപതോരെ, തിരോഡി).

11 ഖനികളിൽ ഏറ്റവും വലുത് 383 മീറ്റർ ആഴമുള്ള 'ബാലാഘട്ട്' ഖനിയാണ്.

ഉൽപ്പന്നങ്ങൾ[തിരുത്തുക]

എം.ഒ.ഐ.എൽ അതിന്റെ ഖനികളിൽ നിന്ന് മാംഗനീസ് ഡയോക്സൈഡ് അയിര് കുഴിച്ചെടുക്കുന്നു. 2020ൽ 1.3 ദശലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനം. മാംഗനീസ് ലോഹത്തിന്റെയും, ഫെറോ-മാംഗനീസ്, സിലിക്കൺ-മാംഗനീസ് തുടങ്ങിയ അലോയ്കളുടെയും ഉത്പാദനത്തിനായി അയിരിന്റെ വിവിധ ഗ്രേഡുകൾ ഉപയോഗിക്കുന്നു. ശുദ്ധീകരിച്ച മാംഗനീസ് ഡയോക്സൈഡ് കാലിത്തീറ്റയിലും രാസവളങ്ങളിലും രാസവ്യവസായത്തിലും സപ്ലിമെന്റായി ഉപയോഗിക്കുന്നു.

ഡ്രൈ ബാറ്ററികളിൽ ഉപയോഗിക്കുന്ന 1,000 ടൺ ഇലക്‌ട്രോലൈറ്റിക് ഗ്രേഡ് ഉത്പാദിപ്പിക്കാൻ എം.ഒ.ഐ.എൽ അയിര് ശുദ്ധീകരിക്കുന്നു. എം.ഒ.ഐ.എൽ അതിന്റെ അയിര് ഉപയോഗിച്ച് 11,000 ടൺ ഫെറോ-മാംഗനീസ് ഉത്പാദിപ്പിക്കുന്നു. 2018-19 ൽ മൊത്തം വിൽപ്പന 16.3 ബില്യൺ ആയിരുന്നു, എന്നാൽ 2019-20 ൽ 12.2 ബില്യൺ മാത്രം.

കാറ്റാടി യന്ത്രങ്ങൾ വഴി 30 മെഗാവാട്ട് വൈദ്യുതിയും എം.ഒ.ഐ.എൽ ഉത്പാദിപ്പിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Red Herring Prospectus" (PDF). ശേഖരിച്ചത് 24 November 2010.
  2. "MOIL enters India Fortune 500 List" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-06-28.
  3. "Central Chronicle - Madhya Pradesh's News Portal". 2010-11-25. Archived from the original on 2010-11-25. ശേഖരിച്ചത് 2022-06-28.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=എം.ഒ.ഐ.എൽ.&oldid=3774363" എന്ന താളിൽനിന്ന് ശേഖരിച്ചത്