Jump to content

എം.ഐ. തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിവർത്തകൻ, രാഷ്ട്രീയനേതാവ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് എം ഐ തങ്ങൾ എന്ന മാരങ്ങേലത്ത് ഇമ്പിച്ചി തങ്ങൾ.[1]. മുസ്ലിം ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനും ചന്ദ്രിക, വർത്തമാനം എന്നീ പത്രങ്ങളുടെ പത്രാധിപരുമായിരുന്നു. 2019 ജൂലൈ 27 ന് 75-ആം വയസ്സിൽ മരണമടഞ്ഞു.

ജീവിതരേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിൽ എം കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫ കദീജ ബീവിയുടെയും മകനായി 1948 മാർച്ച് 15ന് ജനിച്ചു. യഥാർഥ നാമം മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങൾ. മഞ്ചേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടർപഠനം അഹമ്മദാബാദിലായിരുന്നു. 1991 മുതൽ 1996 വരെ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനാധിപത്യ വൽക്കരണത്തിനു നേതൃത്വം നൽകിയ കൺട്രോൾ ബോർഡിന്റെ മുഴുസമയ അംഗമായിരുന്നു.[2] മികച്ച ഹോമിയോ ഡോക്ടർ കൂടിയായിരുന്നു[അവലംബം ആവശ്യമാണ്]. പൊതുരംഗത്ത് സജീവമായതോടെ പ്രാക്ടീസ് നിർത്തി. മരണം: 2019 ജൂലൈ 27. മരിക്കുമ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു. എടവണ്ണക്കടുത്ത പത്തപ്പിരിയത്തായിരുന്നു താമസം(ഗ്രീന ഹൗസ്). ചന്ദ്രിക പത്രാധിപർ, വർത്തമാനം എക്സികുട്ടീവ് എഡിറ്റർ , മാപ്പിള നാട് പത്രാധിപർ തുടങ്ങിയ ചുമതലകൾ വഹിച്ചു. [3] മിറ്റ് (MIT) എന്ന തൂലിക നാമത്തിൽ ശബാബ് വാരികയിൽ എം.ഐ.തങ്ങൾ ലേഖനം എഴുതിയിരുന്നു.

കുടുംബം

[തിരുത്തുക]

ഭാര്യ: ശരീഫ ഷറഫുന്നിസ,മക്കൾ: ശരീഫ നജ്മുന്നിസ,ശരീഫ സബാഹത്തുന്നിസ,സയ്യിദ് ഇൻതിഖാബ് ആലം. സയ്യിദ് അമീൻ അഹ്സൻ,സയ്യിദ് മുഹമ്മദ് അൽത്വാഫ്,സയ്യിദ് മുജ്തബ വസീം.

കൃതികൾ

[തിരുത്തുക]
  • ന്യൂനപക്ഷ രാഷ്ട്രീയം ദർശനവും ദൗത്യവും,
  • ആത്മീയതയുടെ അഗ്നിനാളങ്ങൾ,[4]
  • മുസ്‌ലിം രാഷ്ട്രീയം ഇന്ത്യയിൽ,[5]
  • ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ കഥ,
  • ആഗോളവൽക്കരണത്തിന്റെ അനന്തരഫലങ്ങൾ,
  • സർ സയ്യിദ് അഹമ്മദ്ഖാൻ

വിവർത്തനങ്ങൾ

  • ഫിഖ്ഹിന്റെ പരിണാമം,
  • നമ്മുടെ സമ്പദ്ശാസ്ത്രം,
  • വിപ്ലവത്തിന്റെ പ്രവാചകൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • എ വി അബ്ദുറഹ്മാൻ ഹാജി ഫൗണ്ടേഷൻ അവാർഡ്.
  • ദുബായ് കെഎംസിസി മലപ്പുറം ജില്ല മാധ്യമപുരസ്കാരം.
  • അൽകോബാർ കെഎംസിസി രജതജൂബിലി പുരസ്കാരം.
  • ഖത്തർ മിഡിൽ ഈസ്റ്റ് ചന്ദ്രിക അവാർഡ്.
  • വള്ളിക്കുന്ന് സമാനമനസ്കർ ഇ.അഹമ്മദ് സ്മാരക സേവനരത്ന പുരസ്കാരം.

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/kerala/2019/07/28/mi-thangal-passes-away.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-20. Retrieved 2020-09-02.
  3. https://www.newindianexpress.com/states/kerala/2019/jul/28/iuml-state-vice-president-mi-thangal-passes-away-2010495.html
  4. https://keralabookstore.com/books-by/m-i-thangal/2378/
  5. https://keralabookstore.com/books-by/m-i-thangal/2378/
"https://ml.wikipedia.org/w/index.php?title=എം.ഐ._തങ്ങൾ&oldid=3802007" എന്ന താളിൽനിന്ന് ശേഖരിച്ചത്