എം.എ. ഉമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള ഒരു സാമ്പത്തിക വിദഗ്ദനാണ് എം.എ. ഉമ്മൻ[1]. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ (GIFT), സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിൽ ഹോണററി ഫെല്ലോ ആണ് അദ്ദേഹം. കേരളത്തിലെ സർവ്വകലാശാലകളിലെ സാമ്പത്തികശാസ്ത്ര വകുപ്പുകളിൽ കരിക്കുലം തയ്യാറാക്കുന്നതിൽ പങ്കു വഹിച്ച എം.എ. ഉമ്മൻ, പല രാജ്യങ്ങളുടെയും സാമ്പത്തിക ആസൂത്രണത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്[2].

ജീവിതരേഖ[തിരുത്തുക]

ജനകീയാസൂത്രണത്തിന്റെ പത്തുവർഷങ്ങളെക്കുറിച്ച് പഠനം നടത്താൻ എം.എ. ഉമ്മൻ കമ്മറ്റി പ്രവർത്തിച്ചിരുന്നു. അതിന്റെ റിപ്പോർട്ട് 2009-ൽ സർക്കാറിന് സമർപ്പിക്കപ്പെട്ടു[3].

രചനകൾ[തിരുത്തുക]

  • ഓർമ്മപ്പടികൾ[2]
  • ഭൂപരിഷ്കരണങ്ങളും സാമൂഹിക സാമ്പത്തിക പരിവർത്തനങ്ങളും കേരളത്തിൽ[4][5]
  • പഞ്ചായത്ത്‌സ് ആൻഡ് ദെയർ ഫൈനാൻസ്[6]

അവലംബം[തിരുത്തുക]

  1. George, K. K.; Nair, V. Sankaran; Jacob, Jose; Oommen, M. A. (1997). Economics, Development, and the Quest for Alternatives: Essays in Honour of Professor M.A. Oommen (in ഇംഗ്ലീഷ്). Concept Publishing Company. ISBN 978-81-7022-678-9.
  2. 2.0 2.1 "പ്രൊഫ. എം എ ഉമ്മന്റെ ആത്മകഥ 'ഓർമപ്പടികൾ' പ്രകാശനംചെയ്‌തു". Archived from the original on 2021-10-03. Retrieved 2021-10-03.
  3. "14-ആം കേരള നിയമസഭ, രണ്ടാം സമ്മേളനം, ചോദ്യം-5223" (PDF). Retrieved 2021-10-03.
  4. 500 വർഷത്തെ കേരളം. താരതമ്യപഠനസംഘം. 1999. ISBN 978-81-87378-02-0.
  5. ഫിലിപ്പ്, ചെറിയാൻ (1995). കാൽനൂറ്റാണ്ട്. ഡിസി ബുക്സ്. ISBN 978-81-7130-432-5.
  6. Oommen, M. A.; Datta, Abhijit (1995). Panchayats and Their Finance (in ഇംഗ്ലീഷ്). Concept Publishing Company. ISBN 978-81-7022-568-3.
"https://ml.wikipedia.org/w/index.php?title=എം.എ._ഉമ്മൻ&oldid=3675188" എന്ന താളിൽനിന്ന് ശേഖരിച്ചത്