മംഗലത്തയിൽ അലി അബ്ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം.എ. അബ്ദു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മംഗലത്തയിൽ അലി അബ്ദു
ഡോ: എം. എ. അബ്ദു
ജനനം(1938-07-07)7 ജൂലൈ 1938
തൊഴിൽബഹിരാകാശ ഗവേശകൻ, ശാസ്ത്രജ്ഞൻ
കുട്ടികൾഹസീന എം അബ്ദു, നജീബ എം അബ്ദു, സൽമ എം അബ്ദു
വെബ്സൈറ്റ്http://abduma.net

ബ്രസീലിലെ ഒരു ബഹിരാകാശ ഗവേഷകനും ശാസ്ത്രജ്ഞനുമാണ് ഡോ: മംഗലത്തയിൽ അലി അബ്ദു എന്ന ഡോ. എം.എ. അബ്ദു.[1]

ജീവിത രേഖ[തിരുത്തുക]

തൃശൂർ ജില്ലയിലെ കൊച്ചനൂരിൽ 1938 ൽ ജനിച്ചു.

അറബി പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പരേതനായ അലി മൗലവിയുടെ മകനാണ് അലി അബ്ദു. മാതാവ് ഖദീജ. കൊച്ചന്നൂർ മാപ്പിള എൽ.പി.സ്‌ക്കൂളിലും തൊഴിയൂർ സെന്റെ് ജോർജ് ഹൈസ്‌ക്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭാസം. തൃശ്ശിനാപ്പിള്ളി ജമാൽ മുഹമ്മദ് കോളേജില് നിന്നും ഇന്‌റെർ മീഡിയററ് പൂർത്തിയാക്കി‍. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജില് നിന്ന് ഫിസിക്‌സിൽ ബിരുദവും (B.Sc) ബിരുദാനന്തര ബിരുദവും (M.Sc) കരസ്ഥമാക്കി. ഗുജറാത്ത് യൂനിവേർസിറ്റിയിൽ നിന്ന് 1967-ൽ ഡോക്ടറേറ്റ് ലഭിച്ചു[2]. തുടർന്ന് കാനഡയിലെ നാഷണൽ റിസർച്ച് കൗൺസിൽ അനുവദിച്ച റിസർച്ച്‌ ഫെല്ലോഷിപ്പ്‌ സ്വീകരിച്ച് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓന്റാറിയോവിൽ പോസ്റ്റ് ഡോക്ടോറൽ ഗവേഷണം നടത്തി.

തുടർന്ന് ബ്രസീലിയൻ നാഷ്ണൽ സ്പെയ്സ് റിസർച്ച് സ്ഥാപനത്തിന്റെ (National Institute for Space Research) ക്ഷണം സ്വീകരിച്ച് 1973 മുതൽ അവിടെ ബഹിരാകാശ ഗവേഷണം നടത്തി[3]. ഈ അവസരത്തിൽ സ്പേസ് റിസേർച്ച് ഓർഗനൈസേഷനും (COSPAR) ISRO യും ചേർന്ന് വിക്രം സാരാഭായിയുടെ ബഹുമാനാർത്ഥം നൽകുന്ന ഐ എസ് ആർ ഒ വിക്രം സാരാഭായി മെഡലിന് 2008 ൽ ഇദ്ദേഹം അർഹനായി[4] [5]. അമേരിക്കയിലെ ജിയോ ഫിസിക്കൽ യൂണിയന്റെ അംഗീകാരവും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌ [6].

അംഗീകാരങ്ങളും ബഹുമതികളും[തിരുത്തുക]

  • 2008 ൽ Indian Space Research Organization (ISRO) യും COSPAR ഉം സംയുക്തമായി നൽകുന്ന വിക്രം സാരാഭായ് മെഡൽ [7].

പുസ്തകങ്ങൾ[തിരുത്തുക]

Aeronomy of the Earth's Atmosphere and Ionosphere

അവലംബം[തിരുത്തുക]

  1. http://www.asiaoceania.org/aogs2015/doc/lecturers/SL/ST/ST1/ST1_Mangalathayil_Ali_Abdu_Bio.pdf
  2. "CURSO DE PÓS-GRADUAÇÃO EM" (PDF). National institute for Space Research, Brazil. Archived from the original (PDF) on 2015-05-26. Retrieved 2016-01-20.
  3. http://www.bv.fapesp.br/en/pesquisador/832/mangalathayil-ali-abdu/
  4. "Vikram Sarabhai Medal". COSPAR. Retrieved 2016-01-20.
  5. "Dr. Abdu receives Vikram Sarabhai Medal". INPE / Notícias - Dr. Abdu recebe medalha Vikram Sarabhai. Archived from the original on 2020-10-28.
  6. "നാട്ടുവർത്തമാനം". മംഗളം ദിനപത്രം. 2014-09-04. Retrieved 2016-01-20.
  7. യൂട്യൂബ് വീഡിയോ

കണ്ണികൾ[തിരുത്തുക]

  1. INPE വെബ്'സൈറ്റ്
  2. Indian Muslim Legends
  3. Mangalathayil Ali Abdu
  4. Interview with V K Sreeraman
"https://ml.wikipedia.org/w/index.php?title=മംഗലത്തയിൽ_അലി_അബ്ദു&oldid=4085473" എന്ന താളിൽനിന്ന് ശേഖരിച്ചത്