Jump to content

എം.എസ്. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എസ്. മേനോൻ
ജനനം1925 സെപ്‌റ്റംബർ 15
ഗുരുവായൂർ
മരണം1998 ആഗസ്‌റ്റ്‌ 25
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
പങ്കാളിസി. ശാന്തകുമാരി.
കുട്ടികൾരാജഗോപാൽ, സുരേന്ദ്രനാഥ്‌, ജയരാമൻ.

പ്രസിദ്ധ മലയാള സാഹിത്യവിമർശകനായിരുന്നു എം.എസ്. മേനോൻ. സമഗ്ര സംഭാവനയ്‌ക്കുളള കേരളസാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എഴുത്തുകാരുടെ പ്രശ്‌നങ്ങളെ ഏറ്റവും നന്നായി വിശദീകരിച്ച വിമർശക ചിന്തകനായിരുന്നു ഇദ്ദേഹമെന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്. [1]


ജീവിതരേഖ

[തിരുത്തുക]

1925 സെപ്‌റ്റംബർ 15-ന് പളളത്ത്‌ കിട്ടുണ്ണിമേനോന്റെയും മനയത്തു വീട്ടിൽ കുഞ്ഞുക്കുട്ടിയമ്മയുടെയും മകനായി ഗുരുവായൂരിൽ ജനിച്ചു. ഗുരുവായൂർ സംസ്‌കൃതസ്‌കൂളിലായിരുന്നു ആദ്യ വിദ്യാഭ്യാസം. 1943-ൽ പാവറട്ടി സാഹിത്യദീപികാ സംസ്‌കൃതകോളേജിൽ നിന്ന്‌ സാഹിത്യശിരോമണി പാസ്സായി. അധ്യാപകനായി ജോലിനോക്കവേ ഹിന്ദി വിശാരദ്‌, ബി.ഒ. എൽ, പിന്നീട്‌ സംസ്‌കൃതം എം. എ, എം. എ. (മലയാളം) തുടങ്ങിയ ബിരുദങ്ങൾ നേടി. സംസ്‌കൃതവ്യാകരണത്തിൽ പി.എച്ച്‌ഡി ബിരുദവും നേടി. മുണ്ടൂരിലെ (പാലക്കാട്‌ ജില്ല) ഗോപാലകൃഷ്‌ണഗോഖലെ മെമ്മോറിയൽ സംസ്‌കൃതസ്‌കൂളിൽ പ്രഥമാധ്യാപകനായിരുന്നു. 1944-ൽ കൊടകരയിലെ നാഷനൽ ഹൈസ്‌കൂളിൽ സംസ്‌കൃതാധ്യാപകനായി. 1950-ൽ എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജിൽ ട്യൂട്ടർ, 1951-ൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ സംസ്‌കൃതാധ്യാപകൻ എന്നീ സ്ഥാനങ്ങളിലെത്തി. തുടർന്ന്‌ മദ്രാസ്‌ പ്രസിഡൻസി കോളേജിൽ അധ്യാപകനായി. പിന്നീട്‌ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌, എറണാകുളം മഹാരാജാസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ സംസ്‌കൃതവിഭാഗം പ്രൊഫസർ. 1977-ൽ കോഴിക്കോട്‌ സർവകലാശാലയിൽ സംസ്‌കൃതവിഭാഗം തലവനായി. 1985 സെപ്‌റ്റംബർ 30-ന്‌ വിരമിച്ചു.

കേരള, കോഴിക്കോട്‌, മദിരാശി സർവകലാശാലകളിൽ സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗമായും അധ്യക്ഷനായും പ്രവർത്തിച്ചിരുന്നു. കോഴിക്കോട്‌ സർവകലാശാലയുടെ ഭാഷാഫാക്കൽറ്റി, അക്കാദമിക്‌ കൗൺസിൽ, സെനറ്റ്‌, അധ്യാപന നിയമനസമിതി, അന്താരാഷ്‌ട്ര സംസ്‌കൃതസമിതി ഇവയിൽ അംഗം. തിരൂരിലെ തുഞ്ചൻസ്‌മാരക മാനേജിംഗ്‌ കമ്മിറ്റിയുടെ ചെയർമാൻ, വി.ടി. സാമാരക ട്രസ്‌റ്റ്‌ ചെയർമാൻ, പി. സി. വാസുദേവൻ ഇളയത്‌ സ്‌മാരക ട്രസ്‌റ്റ്‌ വൈസ്‌ചെയർമാൻ, ശ്രീശങ്കര സംസ്‌കൃത സർവകലാശാല ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻ, അക്കാദമിക്‌ കൗൺസിൽ മെമ്പർ എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചു. 1996 മുതൽ കേരളസർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌ അധ്യക്ഷനായിരുന്നു. 1998 ആഗസ്‌റ്റ്‌ 25-ന്‌ അന്തരിച്ചു. മരണം വരെ രണ്ട് പതിറ്റാണ്ടോളം കാലം കോഴിക്കോട് തിരുവണ്ണൂർ ആയിരുന്നു താമസിച്ചിരുന്നത്. സി. ശാന്തകുമാരിയാണ് ഭാര്യ. രാജഗോപാൽ, സുരേന്ദ്രനാഥ്‌, ജയരാമൻ എന്നിവരാണ് മക്കൾ.

കൃതികൾ

[തിരുത്തുക]

വിമർശനം, പഠനം

[തിരുത്തുക]
 • കല ശാസ്‌ത്രീയയുഗത്തിൽ[2]
 • വിമർശനത്തിന്റെ പ്രശ്‌നങ്ങൾ
 • സാഹിത്യാസ്വാദനം
 • ഹൃദയസംവാദം
 • അവലോകനം
 • ലോകമാന്യ ബാലഗംഗാധര തിലകൻ
 • കവി-കവിത-സഹൃദയൻ
 • സ്‌മൃതിമണ്‌ഡലം
 • ഗ്രന്ഥസമീക്ഷ
 • പൗരസ്‌ത്യ സാഹിത്യദർശനം
 • നിരൂപണം മലയാളത്തിൽ
 • കവിത കവിത്രയത്തിനു ശേഷം (സമ്പാദകൻ)

വിവർത്തനഗ്രന്ഥങ്ങൾ

[തിരുത്തുക]
 • ഭവഭൂതി
 • ദക്ഷിണേന്ത്യാചരിത്രം

പുരസ്കാരങ്ങൾ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.എസ്._മേനോൻ&oldid=3756708" എന്ന താളിൽനിന്ന് ശേഖരിച്ചത്