എം.എസ്. നരസിംഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.എസ്. നരസിംഹൻ
നരസിംഹൻ ബെംഗളൂരുവിൽ (2010ലെ ചിത്രം).
ജനനം1932
അനന്തപുർ, ബ്രിട്ടീഷ് ഇന്ത്യ
(ഇപ്പോൾ ആന്ധ്രാപ്രദേശ്,  ഇന്ത്യ)
താമസംമുംബൈ
ദേശീയത ഇന്ത്യ
മേഖലകൾഗണിതം
സ്ഥാപനങ്ങൾടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
ബിരുദംടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
ഡോക്ടറേറ്റിനുള്ള ഉപദേശകൻകെ. ചന്ദ്രശേഖരൻ
ഗവേഷണ വിദ്യാർത്ഥികൾഎം.എസ്. രഘുനാഥൻ,
എസ്. രമണൻ,
വി.കെ. പട്ടോഡി

ഭാരതീയനായ ഒരു ഗണിതശാസ്ത്രജ്ഞനാണ് മുദുംബെ ശേഷാചലു നരസിംഹൻ (ജനനം 1932). ആന്ധ്രാപ്രദേശിലെ അനന്തപുർ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.[1] .

വിദ്യാഭ്യാസം[തിരുത്തുക]

എം.എസ്. നരസിംഹൻ (ഇടത്) ഗൃഗറി മാർഗുലിസിനൊപ്പം (2007ലെ ചിത്രം)

മദ്രാസ് ലയോള കോളേജിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കിയ നരസിംഹൻ, ലയോളാ കോളേജിൽ ഫാദർ റാസിന്റെ ശിഷ്യനായിരുന്നു. ഫാദർ റാസിൻ, ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞരായ ഏലീ കർട, ഴാക്ക് അഡമാർ എന്നിവരുമായി ചേർന്ന് അദ്ധ്യയനം നടത്തിയിരുന്നു. പിൽക്കാലത്ത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്നു ബിരുദാനന്തര ബിരുദവും മുംബൈ സർവ്വകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടിയ നരസിംഹൻ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നരസിംഹൻ - ശേഷാദ്രി സിദ്ധാന്തം രൂപപ്പെടുത്തിയതിൽ നരസിംഹന്റെ പങ്ക് ഗണനീയമാണ്.

ബഹുമതികൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മനോരമ ഇയർബുക്ക് 2013 പേജ് 413.
  2. *Donaldson and Narasimhan Receive 2006 King Faisal Prize - Notices of the AMS, March 2006, Volume 53, Number 3.
"https://ml.wikipedia.org/w/index.php?title=എം.എസ്._നരസിംഹൻ&oldid=2914437" എന്ന താളിൽനിന്ന് ശേഖരിച്ചത്