എം.എസ്. ദേവദാസ്
മലയാള സാഹിത്യനിരൂപകനും പത്രപ്രവർത്തകനുമായിരുന്നു എം.എസ്. ദേവദാസ്
ജീവിതരേഖ[തിരുത്തുക]
മണക്കുളത്തു മുകുന്ദരാജയും കുട്ടിമാളുഅമ്മയുടേയും പുത്രനായി, 1912 ഒക്ടോബർ 15നു് തൃശൂരിലെ വരയിടത്ത് ജനിച്ചു. ടാഗോറിന്റെ വിശ്വഭാരതിയിൽ വിദ്യാഭ്യാസം നടത്തിയ ദേവദാസ് എം.എ. ബിരുദധാരിയാണു്. കുറച്ചുനാൾ സിംഗപ്പോരിലും പിന്നീട് കേരളത്തിലെ ചില കോളജുകളിലും അധ്യാപകനായി പ്രവർത്തിച്ചു. മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുകയും ദേശാഭിമാനിയുടെ പത്രാധിപരായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1981-ലെ ചെറുകാട് പുരസ്കാരം കരസ്ഥമാക്കി[1]
1987[2] ഡിസംബർ 25നു് എം.എസ്. ദേവദാസ് അന്തരിച്ചു.
പ്രധാനകൃതികൾ[തിരുത്തുക]
- പുരോഗമന സാഹിത്യത്തിന്റെ പരിപ്രേക്ഷ്യം[3]
- പ്രേമവും പുരോഗമന സാഹിത്യവും
- ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം[3]
- മാർക്സിസ്റ്റ് ദർശനം[3]
- തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ[3]
- ജീവിതത്തിന്റെ താളുകൾ (ജീവചരിത്രം)[3]
തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
അവലംബം[തിരുത്തുക]
- ↑ "ചെറുകാട് അവാർഡ്". ശേഖരിച്ചത് 2021-06-19.
- ↑ "എം എസ് ദേവദാസ് | ചിന്ത പബ്ലിഷേഴ്സ്". മൂലതാളിൽ നിന്നും 2021-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-06-19.
- ↑ 3.0 3.1 3.2 3.3 3.4 "Grandham". മൂലതാളിൽ നിന്നും 2021-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-06-19.