എം.എം. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അറ്റ്ലസ് രാമചന്ദ്രൻ
Ram02
ജനനം
M. M. രാമചന്ദ്രൻ

(1942-07-31) 31 ജൂലൈ 1942  (79 വയസ്സ്)
തൊഴിൽChairman of Atlas Jewellery
ജീവിതപങ്കാളി(കൾ)ഇന്ദിര രാമചന്ദ്രൻ
കുട്ടികൾശ്രീകാന്ത് രാമചന്ദ്രൻ, മഞ്ജു രാമചന്ദ്രൻ
മാതാപിതാക്ക(ൾ)V. Kamalakara Menon
M. M. Rugmani Amma
വെബ്സൈറ്റ്www.atlasera.co

മലയാളിയായ ഒരു പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിർമ്മാതാവും നടനും സംവിധായകനുമാണ് അറ്റ്ലസ് രാമചന്ദ്രൻ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. എം.എം. രാമചന്ദ്രൻ[1] (ജനനം: ജൂലൈ 31, 1941).

പ്രവർത്തന മണ്ഡലം[തിരുത്തുക]

ഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനായ രാമചന്ദ്രൻ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവും വിതരണക്കാരനുമായിരുന്നു.[2] വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവർ, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു.[3] സർഗ്ഗ പ്രവർത്തനത്തിലും അക്ഷരശ്ലോക പ്രസ്ഥാനത്തിലും തല്പരനാണ്‌ രാമചന്ദ്രൻ.[4] ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിർമ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്.

കുടുംബം[തിരുത്തുക]

പ്രമുഖ കവിയും അക്ഷരശ്ലോകവിദഗ്ദ്ധനുമായിരുന്ന പരേതനായ വി. കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1941 ജൂലൈ 31-ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ ജനിച്ചത്. രാധ, രവീന്ദ്രൻ, രത്നം, രാജേന്ദ്രൻ, രാജലക്ഷ്മി, രമാദേവി, രാമപ്രസാദ് എന്നിവരാണ് സഹോദരങ്ങൾ. ഇന്ദിരയാണ് ഭാര്യ. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്.

സിനിമാരംഗം[തിരുത്തുക]

സിനിമ വർഷം സംവിധായകൻ കർത്തവ്യം
വൈശാലി 1988 ഭരതൻ നിർമ്മാതാവ്
വാസ്തുഹാര 1991 ജി. അരവിന്ദൻ നിർമ്മാതാവ്
ധനം 1991 സിബി മലയിൽ നിർമ്മാതാവ്
സുകൃതം 1994 ഹരികുമാർ നിർമ്മാതാവ്
ഹോളിഡേസ് 2010 M. M. രാമചന്ദ്രൻ നിർമ്മാതാവ്
അനന്തവൃത്താന്തം 1990 പി. അനിൽ നിർമ്മാതാവ്
ഇന്നലെ 1990 പി. പത്മരാജൻ നിർമ്മാതാവ്
കൌരവർ‌ 1992 ജോഷി നിർമ്മാതാവ്
വെങ്കലം 1993 ഭരതൻ നിർമ്മാതാവ്
ചകോരം 1994 M. A. വേണു നിർമ്മാതാവ്
യൂത്ത് ഫെസ്റ്റിവൽ 2004 ജോസ് തോമസ് നടൻ
ആനന്ദഭൈരവി 2007 ജയരാജ് നടൻ
അറബിക്കഥ 2007 ലാൽ ജോസ് നടൻ
സുഭദ്രം 2007 ശ്രീലാൽ ദേവരാജ് നടൻ
മലബാർ വെഡ്ഡിംഗ് 2008 രാജേഷ്-ഫൈസൽ നടൻ
2 ഹരിഹർ നഗർ 2009 ലാൽ നടൻ
തത്വമസി 2010 സ്വാമി വിശ്വ ചൈതന്യ (സുനിൽ) നടൻ
3 ചാർ സൌ ബീസ് 2010 ഗോവിന്ദൻകുട്ടി നടൻ
ബ്രഹ്മാസ്ത്രം 2010 V. സോമനാഥ് നടൻ
ബോംബെ മിഠായി 2013 ഉമർ കരിക്കാട് നടൻ
ബാല്യകാലസഖി 2014 പ്രമോദ് പയ്യന്നൂർ നടൻ
ദൈവത്തിന്റെ കയ്യൊപ്പ് 2016 Benny Ashamsa നടൻ
മേഘങ്ങൾ (ടെലി ഫിലിം) 2016 Shaji Kallur നടൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എം._രാമചന്ദ്രൻ&oldid=3658912" എന്ന താളിൽനിന്ന് ശേഖരിച്ചത്