എം.എം. ജോഷി
എം.എം. ജോഷി | |
---|---|
ജനനം | |
തൊഴിൽ | Ophthalmologist |
അറിയപ്പെടുന്നത് | എം.എം ജോഷി ഐ ഇൻസ്റ്റിട്ട്യൂട്ട് |
പുരസ്കാരങ്ങൾ | പദ്മശ്രീ രാജ്യോത്സവ പ്രശക്തി AIOS Lifetime achievement Award FIE Foundation National Award |
വെബ്സൈറ്റ് | https://www.mmjoshieyeinstitute.com |
ഒരു ഇന്ത്യൻ നേത്രരോഗവിദഗ്ദ്ധനും എംഎം ജോഷി ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പത്മ നയനാലയ) സ്ഥാപകനുമാണ് മഹാപതി മാധവാചാര്യ ജോഷി (ജനനം: 1935). അദ്ദേഹം സ്ഥാപിച്ച ഹുബ്ലിയിലും ധാർവാഡിലും സ്ഥിതിചെയ്യുന്ന 75 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി നേത്ര ആശുപത്രി ഈ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയാണ്.[1] കർണാടകയിലെ ആദ്യത്തെ ബിരുദാനന്തര സ്വകാര്യ പരിശീലകനായ അദ്ദേഹം കർണാടക ഒഫ്താൽമിക് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും കർണാടക സർക്കാരിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ അവാർഡായ രാജ്യോത്സവ പ്രശസ്തി നേടിയ വ്യക്തിയുമാണ്.[2] വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2016 ൽ ഇന്ത്യാ ഗവൺമെന്റ് രാജ്യത്തെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.[3]
ജീവചരിത്രം
[തിരുത്തുക]1935 മെയ് 10 ന് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ബിജാപൂർ ജില്ലയിലെ നിംബാൽ ഗ്രാമത്തിലാണ് എം എം ജോഷി ജനിച്ചത്.[4] നേത്രരോഗത്തിൽ ബിരുദാനന്തര ബിരുദം (എംഎസ്) നേടിയ ശേഷം കർണാടകയിലെ ഹുബ്ലിയിൽ സ്വകാര്യ പരിശീലനം ആരംഭിച്ചു. 1967 ൽ എം എം ജോഷി ഐ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഈ സ്ഥാപനം വർഷങ്ങളായി രണ്ട് സ്ഥലങ്ങളിലായുള്ള (ഹുബ്ലി, ധാർവാഡ്) സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഗ്രൂപ്പായി വളർന്നു, ഇത് നേത്രവിജ്ഞാനത്തിലെ ഒരു ബിരുദാനന്തര ബിരുദ സ്ഥാപനമാണ്.[1] തന്റെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സൌജന്യ നേത്ര ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും[5] [6] മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നതിലും ജോഷി ഏർപ്പെട്ടിരിക്കുന്നു.[7] കർണാടക സംസ്ഥാനത്ത് ആദ്യത്തെ ഐ ബാങ്ക് സ്ഥാപിച്ചതും സംസ്ഥാനത്ത് ആദ്യ നേത്രദാന പരിപാടി ആരംഭിച്ചതും അദ്ദേഹത്തിന്രെ നേതൃത്വത്തിലാണ്.[2] കർണാടക ഒഫ്താൽമിക് സൊസൈറ്റിയുടെ സ്ഥാപകരിലൊരാളാണ് അദ്ദേഹം. 1980 ൽ ഈ സൊസൈറ്റി സ്ഥാപിതമായപ്പോൾ സംസ്ഥാനത്തെ നേത്രരോഗത്തിലെ ഒരേയൊരു പ്രൊഫഷണൽ സ്ഥാപനമായിരുന്നു ഇത്. 1989 ൽ കർണാടക സർക്കാർ അദ്ദേഹത്തെ രാജ്യോത്സവ പ്രശസ്തി നൽകി ആദരിച്ചു. 2016 ൽ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി ലഭിച്ചു.[3] കർണാടക സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയ ജോഷിക്ക് 1997 ൽ എഫ്ഐഇ ഫൌണ്ടേഷന്റെ ദേശീയ അവാർഡും 2015 ൽ ഓൾ ഇന്ത്യ ഒഫ്താൽമിക് സൊസൈറ്റിയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും ലഭിച്ചു. നേത്രരോഗത്തിലെ പുതുമകൾ അംഗീകരിച്ചതിന്റെ ബഹുമാനാർത്ഥം കർണാടക ഒഫ്താൽമിക് സൊസൈറ്റി ഡോ. എം എം ജോഷി ബെസ്റ്റ് പേപ്പർ അവാർഡ് ഏർപ്പെടുത്തി.[8][9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "M M Joshi Eye Institute in Dharwad". Ask Me. 2016. Archived from the original on 18 August 2016. Retrieved 30 July 2016.
- ↑ 2.0 2.1 "M.M. Joshi, Venkateshkumar among winners". The Hindu. 26 January 2016. Retrieved 30 July 2016.
- ↑ 3.0 3.1 "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 3 August 2017. Retrieved 3 January 2016.
- ↑ "Founder". M M Joshi Eye Clinic. 2016. Archived from the original on 2019-01-19. Retrieved 30 July 2016.
- ↑ "Cataract Surgery for screened patients at M.M. Joshi Eye Institute, Hubli under CSR - Kaiga Site" (PDF). Nuclear Power Corporation of India. 20 May 2014. Retrieved 30 July 2016.
- ↑ "Blinded by greed". Indian Institute of Journalism and New Media. 2016. Archived from the original on 2017-02-02. Retrieved 30 July 2016.
- ↑ "CME on ophthalmology draws 170 participants". The Hindu. 12 October 2004. Retrieved 30 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Orations & Awards". Karnataka Ophthalmic Society. 2016. Archived from the original on 2019-12-24. Retrieved 30 July 2016.
- ↑ "Dr Padmamalini Mahendradas". Narayana Netthralaya. 2016. Retrieved 30 July 2016.