എം‌.എ. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.എ കൃഷ്ണൻ
ജനനം (1929-01-17) 17 ജനുവരി 1929 (പ്രായം 91 വയസ്സ്)
ദേശീയതഭാരതം
മറ്റ് പേരുകൾഎം.എ സാർ
തൊഴിൽപ്രചാരകൻ,ബാലഗോകുലം മാർഗദർശി
സംഘടനരാഷ്ട്രീയ സ്വയംസേവക സംഘം

എം.എ കൃഷ്ണൻ മറവുന്തോട്ടത്തിൽ അയ്യപ്പൻ കൃഷ്ണൻ എന്നു പൂർണ്ണ നാമം . 1104 മകര മാസം നാലാം തീയതി (1929 ജനുവരി 17 ) ഉതൃട്ടാതി നക്ഷത്രത്തിൽ കൊല്ലം ജില്ലയിലെ ഐവർകാല പുത്തനമ്പലത്ത് ജനനം. അച്ഛൻ പുത്തനമ്പലത്ത് മംഗലത്തു പത്മനാഭൻ , അമ്മ കരിമ്പിൻപുഴ മറവുന്തോട്ടത്തിൽ ലക്ഷ്മിയമ്മ.[1]. [2].

ജീവിത രേഖ[തിരുത്തുക]

പുത്തനമ്പലം , കടമ്പനാട്, പാങ്ങോട് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി .തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്നു തർക്കത്തിൽ മഹോപാധ്യായ ബിരുദം നേടി .1947 മുതൽ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തനം ആരംഭിച്ചു.1953 ൽ സംഘത്തിന്റെ നിർദ്ദേശാനുസാരം വാഴൂർ ശ്രീ വിദ്യാധിരാജ വിദ്യാഭവൻ ഹൈസ്കൂളിൽ സംസ്കൃത അദ്ധ്യാപകൻ ആയി ഒരു വർഷം ജോലി നോക്കി . ശേഷം ജോലി രാജി വച്ച് പ്രചാരകനായി .വാഴൂർ ,തൊടുപുഴ , ആലപ്പുഴ , കൊല്ലം എന്നിവിടങ്ങളിൽ സംഘ പ്രചാരകനായി പ്രവർത്തിച്ചു .1964 നവംബർ 14 മുതൽ കേസരി വാരികയുടെ പത്രാധിപ വൃത്തിയിൽ നിയുക്തനായി.അടിയന്തരാവസ്ഥക്കാലത്ത് (1975 – 1977) ഒളിവിൽ പ്രവർത്തിച്ചുകൊണ്ട് സംഘത്തിന്റെ പ്രചാർ പ്രവർത്തനങ്ങളിൽ സജീവം ആയി.തപസ്യ , ബാലഗോകുലം,അമൃതഭാരതി എന്നീ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചു.ബാലഗോകുലം വിഭാവനം ചെയ്യുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ചെയർമാൻ ആണ് .സംഘത്തിന്റെ പ്രാന്തീയ ബൌദ്ധിക് ശിക്ഷൻ പ്രമുഖ്,പ്രചാർ പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചിരുന്നു .2008 ൽ കൽകത്തയിൽ നിന്നുള്ള വിവേകാനന്ദ സേവാ സമ്മാൻ പുരസ്കാരം ലഭിച്ചു .

ഇപ്പോൾ എറണാകുളത്തു.എളമക്കരയിലെ സംഘത്തിന്റെ പ്രാന്തീയ കാര്യാലയമായ മാധവ നിവാസിൽ വിശ്രമ ജീവിതം നയിക്കുന്നു. അനാരോഗ്യം അവഗണിച്ചുകൊണ്ട് തപസ്യ, ബാലഗോകുലം, അമൃതഭാരതി എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി തുടരുന്നു.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം‌.എ._കൃഷ്ണൻ&oldid=3284129" എന്ന താളിൽനിന്ന് ശേഖരിച്ചത്