എംഗെൽസ്ബെർഗ്ഗ് അയേൺ വർക്ക്സ്
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ [1][2] |
മാനദണ്ഡം | (iv) [2] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്556, 556rev 556, 556rev |
നിർദ്ദേശാങ്കം | 59°58′09″N 16°00′37″E / 59.9692°N 16.0103°E |
രേഖപ്പെടുത്തിയത് | 1993 (17th വിഭാഗം) |
വെബ്സൈറ്റ് | www |
സ്വീഡനിലെ വാസ്റ്റ്മാൻലാന്റിലെ ഫഗെർസ്റ്റ മുനിസിപ്പാലിറ്റിയിലെ വില്ലേജായ ഏഞ്ചൽബെർഗ്ഗിൽ സ്ഥിതിചെയ്യുന്ന ഒരു ഇരുമ്പുപണിശാലയാണ് എംഗെൽസ്ബെർഗ്ഗ് അയേൺ വർക്ക്സ് (സ്വീഡിഷ്:Engelsbergs bruk). 1681 ൽ പെർ ലാർസൺ ഗ്യാല്ലെൻഹുക്ക് ആണ് ഇത് നിർമ്മിച്ചത്. 1700-1800 കാലഘട്ടത്തിലെ ലോകത്തിലെ എറ്റവും ആധുനിക ഇരുമ്പുപണിശാലകളിലൊന്നായി ഇത് മാറി. 1993 മുതൽ യുനെസ്കോ ഇത് ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
പേര്
[തിരുത്തുക]എംഗെൽസ്ബെർഗ്ഗ് അയേൺ വർക്സ് നാമകരണം ചെയ്യപ്പെട്ടത് എംഗ്ലിക്കയുടെ പേരിൽനിന്നാണ്. എംഗ്ലിക്ക ജർമ്മിനിയിലാണ് ജനിച്ചത്. 14-ാം നൂറ്റാണ്ടുമുതൽ എംഗെൽസ്ബെർഗ്ഗ് അയേൺ വർക്സിൽ ഇരുമ്പ് ഉത്പാദനം ആരംഭിച്ചു. [3]
ചരിത്രം
[തിരുത്തുക]13-ാം നൂറ്റാണ്ടുമുതൽ ഇരുമ്പുൽപാദനത്തിന്റെ ചരിത്രം ആരംഭിക്കുന്നു. ആദ്യകാലത്ത് പ്രാകൃതമായ ഫർണസുകളുപയോഗിച്ചാണ് കുഴിച്ചെടുത്ത ഇരുമ്പയിരിൽനിന്നും ഇരുമ്പ് നിർമ്മിച്ചിരുന്നത്. [4]
16-ാം നൂറ്റാണ്ടിന്റെ അവസാനം ആധുനിക ഇരുമ്പ് നിർമ്മാണ രീതികൾ എംഗെൽസ്ബെർഗ്ഗ് അയേൺ വർക്സിൽ നിലവിൽ വന്നു. പിന്നീട് ഉത്പാദനത്തിന്റെ വ്യാപ്തിയിലും ഗുണമേന്മയിലും കുതിച്ചുചാട്ടം നടന്നു.[5]
സ്ഥല വിവരണം
[തിരുത്തുക]സംരക്ഷിക്കപ്പെട്ട കെട്ടിടങ്ങളിൽ ഒരു മാനർ ഹൗസ്, ഇൻസ്പെക്ടർ ഹൗസ്, സ്മെൽറ്റിംഗ് ഹൗസ്, അതിലെ ബ്ലാസ്റ്റ് ഫർണ്ണസ് എന്നിവ ഉൾപ്പെടുന്നു. [6]
യുനെസ്കോ ലോക പൈതൃക സ്ഥാനം
[തിരുത്തുക]1993 ൽ എംഗെൽസ്ബെർഗ്ഗ് അയേൺ വർക്സിനെ യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
“ | സൂപ്പർഗ്രേഡ് ഇരുമ്പ് നിർമ്മിക്കാനുള്ള സ്വീഡന്റെ കഴിവ് 17,18 നൂറ്റാണ്ടുകളിൽ ആ രാജ്യത്തെ ഈ രംഗത്തെ ലോക നായകസ്ഥാനത്ത് എത്തിച്ചു. ഈ സ്ഥലം സ്വീഡനിലെ ഇരുമ്പ് നിർമ്മാണശാലകളുടെ ഏറ്റവും സംരക്ഷിക്കപ്പെട്ടിട്ടുള്ളതും മികച്ചതുമായ ഉദാഹരണമാണ്. | ” |
ചിത്രശാല
[തിരുത്തുക]-
എംഗെൽസ്ബെർഗ്ഗ് അയേൺ വർക്ക്സ് മാൻഷൻ
-
മാൻഷൻ പൂന്തോട്ടത്തിന്റെ ഭാഗത്തുനിന്നും
-
തെക്കുഭാഗത്തെ കെട്ടിടം
-
സ്ലാഗ് സ്റ്റോൺ ടവറുകൾ (രണ്ടെണ്ണം)
-
ഫോർജ്
-
പഴയ ഓഫീസ്
-
ആക്സൽ ജോൺഗ്രൂപ്പിന്റെ ആർക്കേവുകൾ
-
പുതിയ ഓഫീസ്
-
ഫർണ്ണസ്സുകൾ
-
ഡാം, ബ്ലാസ്റ്റ് ഫർണ്ണസ് എന്നിവ
-
പഴയ ബാരൺ
-
എംഗെൽസ്ബെർഗ്ഗ് അയേൺ വർക്ക്സിലെ ഒരു റോഡ്
അവലംബങ്ങൾ
[തിരുത്തുക]- ↑ Wiki Loves Monuments monuments database. 11 മാർച്ച് 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=se-arbetsl&srlanguage=sv&srid=2418.
{{cite web}}
: Missing or empty|title=
(help) - ↑ 2.0 2.1 "Engelsberg Ironworks". Retrieved 30 ഏപ്രിൽ 2017.
- ↑ http://ekomuseum.se/?page_id=385
- ↑ http://whc.unesco.org/en/list/556
- ↑ http://whc.unesco.org/en/list/556
- ↑ http://whc.unesco.org/en/list/556
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- UNESCO description
- Riksantikvarieämbetet description Archived 2007-09-30 at the Wayback Machine.
- Ekomuseum Bergslagen description Archived 2012-05-23 at the Wayback Machine.
- Photos from Engelsberg Ironworks description