ഊർവശി ഇറാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഊർവശി ഇറാനി മുംബൈയിൽ നിന്നുള്ള ഒരു സ്വതന്ത്ര ചലചിത്ര സംവിധായകയാണ്. ചലചിത്ര വിദ്യാഭ്യാസരംഗത്തും ചലചിത്ര നിരൂപണത്തിലും അഭിനയ പരിശീലകയായും ഊർവശി തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. 1975 ൽ തന്റെ പിതാവും ചലചിത്ര നിർമാതാവുമായ സൊറാബ് ഇറാനി ആരംഭിച്ച ഹോം പ്രൊഡക്ഷൻ കമ്പനിയായ എസ്.ബി.ഐ. ഇം പ്രസാരിയൊ പ്രൈ. ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഡയറക്ടറാണ്. മുംബൈ ജെ. വി. പരേഖ് ഇന്റെർ നാഷണൽ സ്കൂളിൽ ചലചിത്ര അധ്യാപികയാണ്. മൈക്കൽ ചെക്കോവ് അഭിനയ സങ്കേതങ്ങൾ (The Michael Chekhov Acting Technique) ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ഊർവശി ഇറാനിയാണ്. മാമാജി (2011), ദ കെ ഫയൽ (2012) എന്നീ ഹ്രസ്വ ചിത്രങ്ങൾ ഊർവശി സംവിധാനം ചെയ്തവയാണ്. ദ പാത്ത് ഓഫ് സരതുഷ്ട്ര (2015) എന്ന സിനിമയുടെ സംവിധാനത്തോടൊപ്പം നായികാ കഥാപാത്രം ചെയ്തിരിക്കുന്നതും ഊർവശി തന്നെയാണ്.

അവലംബം[തിരുത്തുക]

1. http://www.ashacentre.org/

"https://ml.wikipedia.org/w/index.php?title=ഊർവശി_ഇറാനി&oldid=2869573" എന്ന താളിൽനിന്ന് ശേഖരിച്ചത്