ഊരാച്ചേരി ഗുരുനാഥന്മാർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥൻമാർ.[1][2]
താഴെ പറയുന്ന 5 പേരാണു് ഊരാച്ചേരി ഗുരുനാഥന്മാർ.
- കുഞ്ഞിക്കണ്ണൻ ഗുരുനാഥൻ,[3]
- കുഞ്ഞിച്ചന്തൻ ഗുരുനാഥൻ,[3]
- ഒതേനൻ ഗുരുനാഥൻ,[3]
- ചാത്തപ്പൻ ഗുരുനാഥൻ,[3]
- കോരൻ ഗുരുനാഥൻ[3]
തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂരാണ് ഊരാച്ചേരി ഗുരുക്കന്മാർ ജീവിച്ചിരുന്നത്.[1] 1871-ൽ സ്ഥാപിച്ച ഗുരുകുലം എൽ.പി.സ്ക്കൂൾ ഊരാച്ചേരി ഗുരുനാഥൻമാർ സ്ഥാപിച്ചു.[1]
ആദ്യകാല ജീവിതം[തിരുത്തുക]
തമ്പുരാക്കന്മാരുടെ പശുക്കളെ മേയ്ക്കലായിരുന്നു ഇവരുടെ തൊഴിൽ.[4] ഒരിക്കൽ കോവിലകത്തെ കുട്ടികളെ ഗുരുകുലത്തിലേക്ക് എത്തിക്കുവാൻ നിയോഗമുണ്ടായി. ഈ അവസരത്തിൽ പാഠശാലയ്ക്കു പുറത്തിരുന്ന് അകത്തു നടക്കുന്ന പഠനകാര്യങ്ങൾ കേട്ടു പഠിച്ച് അവർ അക്ഷരാഭ്യാസം നേടിയെടുത്തു.[4] ഈ കുട്ടികളുടെ അസാമാന്യ ബുദ്ധിവൈഭവം, കണ്ടറിഞ്ഞ ഗുരു, തമ്പുരാക്കന്മാരുടെ അനുവാദത്തോടെ ഇവരെ പാഠശാലയ്ക്കുള്ളിലിരുത്തി പഠിപ്പിച്ചു.[4] തങ്ങളുടെ അറിവിനെ അതിവേഗം വികസിപ്പിച്ച ഇവർ പെട്ടെന്നു തന്നെ നാടിന് ഗുരുക്കന്മാരായി മാറി.[4]
വാസനാശാലികളായ കവികളുമായിരുന്നു ഗുരുനാഥന്മാർ. അതിനാൽ ഇവർ ജീവിച്ച പ്രദേശം പിൽക്കാലത്ത് കവിയൂർ എന്ന പേരിൽ അറിയപ്പെട്ടു.[1][4] ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. ഗുണ്ടർട്ട് താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു വരുത്തിയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു രചിക്കാൻ പ്രേരണയായതും ഊരാച്ചേരി ഗുരുനാഥൻമാരായിരുന്നു[അവലംബം ആവശ്യമാണ്]. കവിയൂരിൽ ഇവർ ജീവിച്ച ഭവനം മാത്രമാണ് ഈ ഗുരുക്കന്മാരുടെ അവശേഷിക്കുന്ന ഏക സ്മാരകം.
അവലംബങ്ങൾ[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 ചൊക്ലി ഗ്രാമപഞ്ചായത്ത്, ചരിത്രം, സാംസ്കാരികചരിത്രം
- ↑ The Hindu, Thalassery's Gundert legacy
- ↑ 3.0 3.1 3.2 3.3 3.4 ചൊക്ലി ഗ്രാമപഞ്ചായത്ത്, പഞ്ചായത്തിലൂടെ, ചൊക്ലി - 2010
- ↑ 4.0 4.1 4.2 4.3 4.4 പന്ന്യന്നൂർ ഭാസി. "ഊരാച്ചേരി ഗുരുനാഥന്മാർ". ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ (PDF). നളന്ദ പബ്ബ്ലിക്കേഷൻ. pp. 26–34. ISBN 978-81-300-1398-5. മൂലതാളിൽ നിന്നും 2014-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ജൂലൈ 2014. Check date values in:
|accessdate=
(help)
പുറം കണ്ണികൾ[തിരുത്തുക]
- പന്ന്യന്നൂർ ഭാസി. ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ. നളന്ദ പബ്ബ്ലിക്കേഷൻ. ISBN 978-81-300-1398-5. മൂലതാളിൽ നിന്നും 2014-07-22 10:40:45-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂലൈ 2014. Check date values in:
|accessdate=
and|archivedate=
(help)