ഊത്തുക്കാട് വെങ്കടസുബ്ബയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കർണാടക സംഗീതത്തിലെ പ്രസിദ്ധനായ വാഗ്ഗേയകാരൻ ആണ് ഊത്തുക്കാട് വെങ്കടസുബ്ബയ്യർ (തെലുഗ്: ఊత్తుక్కాడు వెంకట కవి,തമിഴ്: ஊத்துக்காடு வேங்கட கவி. ഊത്തുക്കാട് വെങ്കിട കവി എന്നും അറിയപ്പെടുന്നു [1]. എ.ഡി.1700നും 1765നും ഇടയിൽ ജീവിച്ചിരുന്നു എന്നു കണക്കാക്കപ്പെടുന്ന ഇദേഹത്തിന്റെ ഗാനങ്ങൾ അതീവ ഹ്യദ്യമാണ് .പ്രധാനമായും കൃഷ്ണ ഭക്തിഗാനങ്ങളാണ് ഇദ്ദേഹം എഴുതിയത് .

കൃതികൾ[തിരുത്തുക]

ഇദ്ദേഹത്തിന്റെ “തായേ യശോദ ഉന്തൻ ആയർ ആയർകുലത്തുദിത്ത” എന്ന ഗാനം കാവ്യാത്മകതയും സംഗീതവും മനോഹരമായി ഇഴച്ചേർന്ന കൃതിയാണ്.

ഭരതനാട്യത്തിൽ[തിരുത്തുക]

ഭരതനാട്യം പഠിക്കുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത നാമമാണ് വെങ്കടസുബ്ബയ്യർ എന്ന കവിയുടേത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല. ക്ഷേത്രങ്ങളിലെ താളിയോല ഗ്രന്ഥങ്ങളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് എ.ഡി.1700നും 1765നും ഇടയിൽ ജീവിച്ചിരുന്നു എന്നു കണക്കാക്കപ്പെടുന്നു. നൃത്തത്തിന് ഉപയോഗിച്ച് വരുന്ന ചില കൃതികൾ ഇവയാണ്‌‍.

മരഗതമണിമയചേല - ആരഭി
സ്വാഗതം കൃഷ്ണ - മോഹനം
അലൈപായുതേ - കാനഡ
പാൽവടിയും മുഖം - നാട്ടക്കുറിഞ്ഞി
കുഴലൂതി മനമെല്ലാം - കാംബോജി
ആടാത് അശങ്കാത്വാ - കേദാരഗൗളം
നീരദ സമനീലകൃഷ്ണ - ജയന്തശ്രീ

അവലംബം[തിരുത്തുക]

  1. N. Ravikiran (2007). Oottukkadu Venkata Kavi. The International Foundation for Carnatic Music.

പുറം കണ്ണികൾ[തിരുത്തുക]