ഉർബാക്കോഡോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

(URBACODON) ട്രൂഡോൺടിട് (troodontid) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിൽപ്പെടുന്ന ഒരു ദിനോസർ ആണ് ഉർബാക്കൊഡോൺ.

Urbacodon
Temporal range: Late Cretaceous
Scientific classification
കിങ്ഡം:
ഫൈലം:
Class:
Superorder:
നിര:
Suborder:
Infraorder:
കുടുംബം:
Genus:
Urbacodon

Averianov & Sues, 2007
Species
  • Urbacodon itemirensis Averianov & Sues, 2007 (type)

പേരിനു പിന്നിൽ[തിരുത്തുക]

ഈ ജീവിയുടെ അവശിഷ്ടകണ്ടെത്തലിൽ പങ്കെടുത്ത ശാസ്ത്രജ്ഞമാരെ ആദരിച്ചാണ് പേര് നൽക്കപ്പട്ടത്. Uzbekishtan, Russia, Britain, America, Canada എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തെയാണ് URBAC സൂചിപ്പിക്കുന്നത്. Odon എന്നത് പല്ലുകളെ കുറിക്കുന്നു. പല്ലുകളടങ്ങിയ കീഴ്താടിയുടെ ഒരു ഭാഗം മാത്രമാണ് കണ്ട്കിട്ടിയിട്ടുള്ളത്.

ഖനന ചരിത്രം[തിരുത്തുക]

ഉസ്ബെകിസ്താനിലെ Kyzylkum മരുഭൂമിയിലെ ഇറ്റെമിർ പ്രദേശത്ത് 2007ലാണ് ഏക സ്പെസിമൻ കണ്ടെത്തിയത്. ഈ പ്രദേശത്തെ മാനിച്ചാണ് ഉപവർഗ്ഗത്തിനു ഉർബാക്കോഡോൺ ഇറ്റെമിറെൻസിസ് (Urbacodon itemirensis,)എന്ന് പേരിട്ടിരിക്കുന്നത്.

സ്പെസിമൻ വിവരണം[തിരുത്തുക]

ഇടത് കീഴ്താടിയുടെ ദന്തഭാഗം മാത്രമാണ് ഇത് വരെ ലഭിച്ച അവശിഷ്ടം. 79.2cm നീളമുള്ള ഈ അവശിഷ്ട ഭാഗം 32 പല്ലുകളും ഉൾകൊള്ളുന്നു. പല്ലുകളൂടെ ഘടനയും വലിപ്പവും വച്ച് നോക്കുമ്പോൾ ഈ ജന്തു മാംസംതീനിയായിരുന്നെന്ന് അനുമാനിക്കുന്നു.[1]

ജന്തു വിവരണം[തിരുത്തുക]

1.5മീറ്റർ നീളവും, 10 കിലോ തൂക്കവുമുള്ള ദിനോസർ ആയിരുന്നിരിക്കണം ഈ ജന്തു.[2]

"https://ml.wikipedia.org/w/index.php?title=ഉർബാക്കോഡോൺ&oldid=2890931" എന്ന താളിൽനിന്ന് ശേഖരിച്ചത്