ഉഹ്‌ദ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉഹുദ് യുദ്ധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉഹുദ് യുദ്ധം
മുസ്ലിം-ഖുറൈഷ് യുദ്ധങ്ങളുടെ ഭാഗം
തിയതി23 മാർച്ച്, 625
സ്ഥലംഉഹുദ് മലയുടെ മുന്നിലെ താഴ്വാരം, മദീനയിൽ നിന്ന് 5 miles (8.0 km) അകലെയുള്ള സ്ഥലം
ഫലംഖുറൈഷികളുടെ ഭാഗികമായ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മുസ്ലിംകൾഖുറൈഷ്-മക്കക്കാരുടെ സഖ്യം
പടനായകരും മറ്റു നേതാക്കളും
മുഹമ്മദ്
ഹംസ ബിൻ അബ്ദുൽ മുത്തലിബ് 
അലി
അബു സുഫിയാനിബ്നു ഹർബ്
ഖാലിദ് ബിൻ വലീദ്
ഇക്രിമ ഇബ്നു അബു ജഹൽ
ശക്തി
700-1000 കാലാൾപട,
2-4 കുതിരകൾ
3,000 കാലാൾപട,
200 കുതിരകൾ[1]
നാശനഷ്ടങ്ങൾ
7044-45

ഉഹ്ദ് യുദ്ധം (Arabic: غزوة أحد‎ Ġazwat ‘Uḥud) ക്രി.വ.625 മാർച്ച് 19ന് (ഹിജ്റ 3ആം വർഷം ശവ്വാൽ 3ന്) പ്രവാചകൻ മുഹമ്മദിന്റെ ﷺ നേതൃത്വത്തിൽ മദീനയിലെ മുസ്ലിം സമൂഹവും അബുസുഫിയാനിന്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധമാണ്.

പശ്ചാത്തലം[തിരുത്തുക]

ക്രി.വ.613 പ്രവാചകൻ മുഹമ്മദ് മക്കയിൽ ഇസ്ലാമിക പ്രബോധനവുമയി രംഗത്തിറങ്ങിയതു മുതൽ മക്കയിലെ സമൂഹം അദ്ദേഹത്തെ പലവിധത്തിലും ഉപദ്രവിച്ചു പോന്നു. മക്കയിൽ അദ്ദേഹത്തിന് വളരേകുറച്ച് അനുയായികളെയെ ലഭിച്ചുള്ളു. അക്രമം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ യസ്രിബ്(മദീന)വാസികളുടെ ക്ഷണപ്രകാരം മുഹമ്മദും അനുയായികളും അങ്ങോട്ടു പാലായനം ചെയ്തു. മദീനയിൽ പ്രവാചകൻ ഒരു ഇസ്ലാമിക സമൂഹം പടുതുയർത്തി. മദീനയെ നശിപ്പിക്കാൻ വൻയുദ്ധസന്നാഹവുമായി എത്തിയ മക്കക്കാരെ ബദ്റിൽ വച്ച് നാമമാത്ര മുസ്ലിംകൾ പരാജയപ്പെടുത്തി. ഇതിനു പ്രതികാരമായി അടുത്തവർഷം മക്കക്കാർ നടത്തിയ നീക്കമാണ് ഉഹ്ദ് യുദ്ധത്തിൽ കലാശിച്ചത്.


യുദ്ധം[തിരുത്തുക]

പ്രമാണം:Battle of Auhad.gif
യുദ്ധ ഭൂപടം, മക്കക്കാരുടെയും മുസ്ലിംകളുടേയും തമ്പുകൾ കാണാം.

ഹിജ് റ വർഷം 3 ശവ്വാൽ മാസം മക്കക്കാർ അബു സുഫ് യാന്റെ നേതൃത്വത്തിൽ 3000 കാലാൾപടയും 200 അശ്വഭടന്മാരും അടങ്ങുന്ന സൈന്യവുമായി മദീനയെ ലക്ഷ്യമാക്കി നീങ്ങി.മദീനയുടെ പ്രാന്തപ്രദേശമായ ഉഹ്ദ് മലയടിവാരത്തിൽ 1000 കലാൾപടയടങ്ങുന്ന പ്രവാചകസൈന്യം മക്കക്കാരെ പ്രതീക്ഷിച്ചു നിലയുറപ്പിച്ചു.പിന്നിൽ നിന്നുള്ള ആക്രമണം തടയാനായി കുറച്ചു അമ്പെയ്ത്തുകാരെ പ്രവാചകൻ ഉഹ്ദ് മലയുടെ മുകളിൽ വിന്യസിച്ചു,എന്തു സംഭവിച്ചാലും താഴെയിറങ്ങരുതെന്ന് കല്പ്പിക്കുകയും ചെയ്തു. ശവ്വാൽ 3ന് യുദ്ധം ആരംഭിച്ചു. തുടക്കത്തിൽ മുസ്ലിംകൾക്കായിരുന്നു വിജയം.ഖുറൈഷികൾ പിൻവാങ്ങിത്തുടങ്ങി.മലമുകളിൽ നിലയുറപ്പിച്ച അമ്പെയ്ത്തുകാരിൽ ഭൂരിഭാഗവും യുദ്ധമുതൽ സംഭരിക്കാനായി പ്രവാചകകല്പ്പന ധിക്കരിച്ച് താഴെ ഇറങ്ങി.ഇതു കണ്ട ഖുറൈഷി പടനായകൻ ഖാലിദ് ബിൻ വലീദ് മക്കക്കരെയും കൂട്ടി ഉഹ്ദ് മലയുടെ പിന്നിലൂടെ കറങ്ങി വന്ന് മുസ്ലിംകളെ പിന്നിൽ നിന്ന് ആക്രമിച്ചു.അപ്രതീക്ഷിത ആക്രമണത്തിൽ മുസ്ലിം സൈന്യം ഛിന്നഭിന്നമായി.മുസ്ലിം നാകയകൻ ഹംസ ബിൻ താലിബ് വധിക്കപ്പെടുകയും,പ്രവാചകന് പരിക്കേൽക്കുകയും ചെയ്തു.പ്രവാചകൻ വധിക്കപ്പെട്ടു എന്നുള്ള കിംവദന്തിയും പരന്നു.പിന്നീട് മുസ്ലിംകൾ ഖുറൈഷികളെ തുരത്തിയെങ്കിലും മുസ്ലിംകൾക്ക് കനത്ത നഷ്ടമുണ്ടായി.70ഓളം മുസ്ലിംകൾ ഈ യുദ്ധത്തിൽ വധിക്കപ്പെട്ടു.

യുദ്ധാനന്തരം[തിരുത്തുക]

യുദ്ധത്തിൽ കൊല്ലപ്പെട്ട മുസ്ലിംകളെ പ്രവാചകൻ യുദ്ധഭൂമിയിൽ തന്നെ കബറടക്കി.തുടർന്ന് ഒരു ചെറുസംഘത്തെ മക്കക്കാരുടെ പിന്നിൽ അയച്ചു.മക്കക്കാരെ മദീനപ്രദേശത്തു നിന്നു കഴിവതും വേഗം അകറ്റാൻ സമ്മർദ്ദം ചെലുത്താൻ വേണ്ടിയായിരുന്നു ഇത്.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

അവലംബം[തിരുത്തുക]

  1. Watt (1974) p. 136

ഇതുകൂടി കാണുക[തിരുത്തുക]

ബദ്ർ യുദ്ധം
യമാമ യുദ്ധം

"https://ml.wikipedia.org/w/index.php?title=ഉഹ്‌ദ്_യുദ്ധം&oldid=2908942" എന്ന താളിൽനിന്ന് ശേഖരിച്ചത്