ഉസ്‌ബെക്കിസ്ഥാന്റെ ദേശീയപതാക
പേര് | ഉസ്ബെക്: Oʻzbekiston davlat bayrogʻi |
---|---|
ഉപയോഗം | Civil and state flag, civil and state ensign |
അനുപാതം | 1:2 |
സ്വീകരിച്ചത് | 18 November 1991 |
മാതൃക | A horizontal blue, white and green stripes, separated by two narrow red stripes. A crescent and three rows of twelve stars are situated on the left side of the upper blue stripe. |
ഉപയോഗം | യുദ്ധക്കൊടി |
അനുപാതം | 1:2 |
സ്വീകരിച്ചത് | 4 June 1992 |
കുറുകേയുള്ള മൂന്ന് നീലയും വെള്ളയും പച്ചയും വരകളും രണ്ട് ചുവന്ന വരകളും ഒരു ചന്ദ്രക്കലയും പന്ത്രണ്ട് നക്ഷത്രങ്ങളുമുള്ള പതാകയാണ് ഉസ്ബെക്കിസ്ഥാന്റെ ദേശീയപതാക (ഉസ്ബെക്: Oʻzbekiston davlat bayrogʻi). 1991 സെപ്റ്റംബർ 1-ന് സോവിയറ്റ് യൂണിയൻ ശിഥിലമായതിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഉസ്ബെക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പതാകയുടെ പുതിയ രൂപകൽപ്പന തിരഞ്ഞെടുക്കുവാൻ ഒരു മത്സരം സംഘടിപ്പിക്കുകയുണ്ടായി. വിജയിച്ച രൂപകൽപ്പന 1991 നവംബർ 18-ന് ഉസ്ബെക്ക് സുപ്രീം സോവിയറ്റിന്റെ അസാധാരണമായ ഒരു യോഗത്തിൽ ദേശീയ പതാകയായി തിരഞ്ഞെടുക്കപ്പെട്ടു.
മദ്ധ്യേഷ്യയിൽ പുതുതായി രൂപവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ സ്വന്തമായി ഒരു പതാക തിരഞ്ഞെടുക്കുന്ന ആദ്യത്തെ രാജ്യമായിരുന്നു ഉസ്ബെക്കിസ്ഥാൻ. പുതിയ പതാക ഭാഗികമായി പഴയ പതാകയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]സോവിയറ്റ് ഭരണത്തിന്റെ ഭാഗമായി ഇന്നുള്ള ഉസ്ബെക്കിസ്ഥാൻ പ്രദേശത്ത് നിലനിന്നിരുന്ന റിപ്പബ്ലിക്ക് കമ്യൂണിസ്റ്റ് ബിംബങ്ങളോട് കൂടിയ ഒരു പതാകയാണ് ദേശീയ പതാക എന്ന നിലയിൽ ഉപയോഗിച്ചിരുന്നത്. സോവ്യറ്റ് യൂണിയന്റെ പതാകയിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞുണ്ടായത്. 1952-ൽ ഈ പതാക സ്വീകരിക്കപ്പെട്ടു.[1] ഈ പതാക സോവിയറ്റ് യൂണിയന്റെ പതാകയുമായി സാമ്യമുള്ളതാണെങ്കിലും ഒരു നീല ഭാഗവും വെള്ള അരികുകളും ഉണ്ടായിരുന്നു.
1991 സെപ്റ്റംബർ 1-ന് സോവിയറ്റ് യൂണിയൻ ശിഥിലമായതിന് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഉസ്ബെക്കിസ്ഥാൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.[2] ഒരു പുതിയ ഉസ്ബെക്കിസ്ഥാൻ പതാകയ്ക്കായുള്ള അന്വേഷണം ഉടൻ തന്നെ ആരംഭിച്ചു. പുതിയ രൂപകൽപ്പന തിരഞ്ഞെടുക്കുവാൻ ഒരു മത്സരം സംഘടിപ്പിക്കുകയുണ്ടായി.[1] ഇരുനൂറിലധികം ആൾക്കാർ തങ്ങളുടെ ഡിസൈനുകൾ മത്സരത്തിൽ സമർപ്പിച്ചു. വിജയിയായ ഡിസൈൻ കണ്ടെത്തുവാനായി ഒരു കമ്മീഷൻ രൂപവൽക്കരിച്ചു. കമ്മീഷൻ എല്ലാ രൂപകൽപ്പനകളും പരിശോധിക്കുകയും പ്രധാനപ്പെട്ട അധികാരകേന്ദ്രങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിക്കുകയും ചെയ്തു.[3] വിജയിച്ച രൂപകൽപ്പന 1991 നവംബർ 18-ന് ഉസ്ബെക്കിസ്ഥാന്റെ പതാകയായി സ്വീകരിച്ചു.[1] ഉസ്ബെക്ക് സുപ്രീം സോവിയറ്റിന്റെ അസാധാരണമായ ഒരു യോഗത്തിലാണ് പുതിയ പതാക സ്വീകരിക്കപ്പെട്ടത്.[4][5] ഇതോടെ മദ്ധ്യേഷ്യയിൽ പുതുതായി രൂപവത്കരിക്കപ്പെട്ട രാജ്യങ്ങളിൽ സ്വന്തമായി ഒരു പതാക തിരഞ്ഞെടുക്കുന്ന ആദ്യത്തെ രാജ്യമായി ഉസ്ബെക്കിസ്ഥാൻ മാറി.[6]
രൂപകൽപ്പന
[തിരുത്തുക]ബിംബങ്ങൾ
[തിരുത്തുക]പതാകയിലെ നിറങ്ങൾക്കും രൂപങ്ങൾക്കും സാംസ്കാരികവും രാഷ്ട്രീയവും പ്രാദേശികവുമായ അർത്ഥങ്ങളുണ്ട്. വെള്ളനിറം സമാധാനവും പരിശുദ്ധിയും സൂചിപ്പിക്കുന്നു. നീലനിറം ജലത്തെയും ആകാശത്തെയുമാണ് സൂചിപ്പിക്കുന്നത്. നീലനിറം തിമൂറിന്റെ പതാകയെയും സൂചിപ്പിക്കുന്നു. തിമൂർ ഇന്നത്തെ ഉസ്ബെക്കിസ്ഥാൻ പ്രദേശം പതിനാലാം നൂറ്റാണ്ടിൽ ഭരിച്ചിരുന്നു.[1][6] പച്ചനിറം ഔദ്യോഗികമായി "പരിസ്ഥിതിയെയും ഉത്പാദനശേഷിയെയും" ആണ് സൂചിപ്പിക്കുന്നത്. ഇസ്ലാം മതത്തെയും ഈ നിറം സൂചിപ്പിക്കുന്നു.[1] വണ്ണം കുറഞ്ഞ ചുവന്ന വരകൾ എല്ലാവർക്കും ഉള്ളിലുള്ള "ജീവശക്തിയെ" പ്രതിനിധീകരിക്കുന്നു.[1][6] ചന്ദ്രക്കല ഒരു സ്വതന്ത്ര രാജ്യം എന്ന നിലയിൽ ഉസ്ബെക്കിസ്ഥാന്റെ പുനർജന്മത്തെ സൂചിപ്പിക്കുന്നു.[1][7] ഉസ്ബെക്കിസ്ഥാനിലെ 88% പേരും പിന്തുടരുന്ന ഇസ്ലാം മതത്തെയും ചന്ദ്രക്കല ബിംബവത്കരിക്കുന്നുണ്ട്.[2] ചന്ദ്രക്കലയുടെ വലതുവശത്തായി പന്ത്രണ്ട് നക്ഷത്രങ്ങളുണ്ട്. ഇവ ഇസ്ലാമിക കലണ്ടറിലെ മാസങ്ങളെ സൂചിപ്പിക്കുന്നു.[6] പന്ത്രണ്ട് രാശികളെയും ഇവ സൂചിപ്പിക്കുന്നുണ്ട്..[1]
നിയമപരമായ സംരക്ഷണം
[തിരുത്തുക]2010 ഡിസംബർ 27-ന് പ്രസിഡന്റ് ഇസ്ലാം കരിമോവ് നിലവിലുള്ള നിയമത്തിൽ ഒരു ഭേദഗതി അംഗീകരിച്ചു. കൊടിയും മുദ്രയും പോലുള്ളവയുടെ സംരക്ഷണം ഈ ഭേദഗതി ഉറപ്പുവരുത്തുന്നു. ഉസ്ബെക്കിസ്ഥാന്റെ പതാക പരസ്യങ്ങളിലും രേഖകളിലും ഉപയോഗിക്കുന്നതും വാണിജ്യപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും ഈ നിയമം നിരോധിക്കുന്നു. ഉസ്ബെക്കിസ്ഥാൻ ഗവണ്മെന്റുമായി ബന്ധമില്ലാത്ത സംഘടനകൾ ദേശീയ സിംബലുകളുമായി സാമ്യമുള്ള ലോഗോകൾ ഉപയോഗിക്കുന്നത് ഈ നിയമം നിരോധിക്കുന്നു.[8]
പണ്ടുണ്ടായിരുന്ന പതാകകൾ
[തിരുത്തുക]-
1925 ജൂലൈ 22 മുതൽ 1926 ജനുവരി 9 വരെ
-
1926 ജനുവരി 9 മുതൽ 1931 വരെ
-
1931 മുതൽ 1935 ജനുവരി വരെ
-
1935 ജനുവരി മുതൽ 1937 വരെ
-
1937 മുതൽ 1941 ജനുവരി 16 വരെ
-
1941 ജനുവരി 16 മുതൽ 1952 ഓഗസ്റ്റ് 29 വരെ
-
1952 ഓഗസ്റ്റ് 29 മുതൽ 1991 നവംബർ 18 വരെ
-
1991 നവംബർ 18 മുതൽ ഇന്നുവരെ
സാമ്യമുള്ള പതാകകൾ
[തിരുത്തുക]-
കൊളംബിയയിലെ സാന്റിയാഗോ ഡെ കാലിയുടെ പതാക
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Smith, Whitney. "Uzbekistan, flag of". Encyclopedia Britannica. Encyclopedia Britannica, Inc. Retrieved May 18, 2014. (subscription required)
- ↑ 2.0 2.1 "Uzbekistan". The World Factbook. CIA. Archived from the original on 2019-01-05. Retrieved May 18, 2014.
- ↑ "The National Flag of the Republic of Uzbekistan Celebrates 20th Anniversary". Journal of Turkish Weekly. International Strategic Research Organization. November 18, 2011. Archived from the original on 2022-11-23. Retrieved May 18, 2014.
- ↑ Azizov, D. (November 18, 2010). "Brief: Uzbekistan celebrates Flag Day". Baku, Azerbaijan: Trend News Agency. Retrieved May 18, 2014. (subscription required)
- ↑ McCray, Thomas R.; Gritzner, Charles F. (January 1, 2009). Uzbekistan. Infobase Publishing. p. 96. Retrieved May 18, 2014.
- ↑ 6.0 6.1 6.2 6.3 Kindersley, Dorling (November 3, 2008). Complete Flags of the World. Dorling Kindersley Ltd. p. 191. Retrieved May 18, 2014.
- ↑ Waters, Bella (2006). Uzbekistan in Pictures. Twenty-First Century Books. p. 191. Retrieved May 18, 2014.
- ↑ Azizov, D. (December 27, 2010). "Brief: Uzbekistan bans using state symbols in commercial purposes". Baku, Azerbaijan: Trend News Agency. Retrieved May 18, 2014. (subscription required)