ഉള്ളടക്കത്തിലേക്ക് പോവുക

ഉസ്മാൻ ഡെംബെലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്മാൻ ഡെംബെലെ
Dembélé with France in 2026
Personal information
Full name Masour Ousmane Dembélé
Date of birth (1997-05-15) 15 മേയ് 1997 (age 29) വയസ്സ്)
Place of birth Vernon, Eure, France
Height 1.78 m (5 ft 10 in)[1]
Position(s) Forward, right winger
Club information
Current team
Paris Saint-Germain
Number 10
Youth career
2004–2009 Madeleine Évreux
2009–2010 Évreux
2010–2014 Rennes
Senior career*
Years Team Apps (Gls)
2014–2015 Rennes II 22 (13)
2015–2016 Rennes 26 (12)
2016–2017 Borussia Dortmund 32 (6)
2017–2023 Barcelona 127 (24)
2023– Paris Saint-Germain 77 (34)
National team
2013–2014 France U17 8 (4)
2014–2015 France U18 5 (0)
2015 France U19 3 (1)
2016 France U21 4 (0)
2016– France 65 (12)
Honours
Men's football
Representing  ഫ്രാൻസ്
FIFA World Cup
Winner2018 Russia
Runner-up2022 Qatar
UEFA Nations League
Third place2025 Germany
Signature
Ousmane Dembélé signature
*Club domestic league appearances and goals, correct as of 21:02, 17 May 2026 (UTC)
‡ National team caps and goals, correct as of 22:00, 9 July 2026 (UTC)

ഫ്രാൻസിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമാണ് മസൂർ ഉസ്മാൻ ഡെംബെലെ (French pronunciation: [usman dɛmbele][2] (ജനനം: 1997 മേയ് 15). നിലവിൽ ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ പാരിസ് സെന്റ്-ജെർമെയ്ൻ (PSG)-നുവേണ്ടിയും ഫ്രാൻസ് ദേശീയ ടീമിനുവേണ്ടിയും ഫോർവേഡ് അല്ലെങ്കിൽ റൈറ്റ് വിംഗർ സ്ഥാനത്ത് കളിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഡെംബെലെ,[3][4][5][6] തന്റെ കരിയറിൽ ഫിഫ ലോകകപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, ബലോൻ ഡി'ഓർ എന്നീ മൂന്ന് സുപ്രധാന കിരീടങ്ങളും നേടിയ അപൂർവ താരങ്ങളിൽ ഒരാളാണ്.

ഫ്രഞ്ച് ക്ലബ്ബായ റെൻസ്-ലാണ് ഡെംബെലെ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ആദ്യ ടീമിനൊപ്പമുള്ള ഏക സീസണിൽ തന്നെ അദ്ദേഹം ലീഗ് 1 യംഗ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടി. 2016-ൽ അദ്ദേഹം ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ട്-ലേക്ക് മാറി. അരങ്ങേറ്റ സീസണിൽ തന്നെ DFB-പോക്കൽ കിരീടം സ്വന്തമാക്കുകയും ഫൈനലിൽ ഗോൾ നേടുകയും ചെയ്തു. ലോക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ യുവതാരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെട്ട ഡെംബെലെ, 2017-ൽ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്ക് പ്രാരംഭമായി 105 മില്യൺ യൂറോയുടെ ട്രാൻസ്ഫർ തുകയ്ക്ക് ചേർന്നു. അന്നത്തെ സാഹചര്യത്തിൽ, നെയ്മർക്ക് പിന്നിലും പോൾ പോഗ്ബയ്‌ക്കൊപ്പവും ചരിത്രത്തിലെ സംയുക്തമായി രണ്ടാമത്തെ ഏറ്റവും വിലയേറിയ ട്രാൻസ്ഫറായിരുന്നു ഇത്. ക്ലബ്ബിൽ അദ്ദേഹത്തിൽ നിന്നുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും പൂർണമായി നിറവേറ്റാനായില്ലെങ്കിലും, ബാഴ്സലോണയ്ക്കൊപ്പം മൂന്ന് ലാ ലിഗ, രണ്ട് കോപ്പ ഡെൽ റേ, രണ്ട് സൂപ്പർകോപ്പ ഡി എസ്പാന്യ കിരീടങ്ങൾ ഉൾപ്പെടെ നിരവധി ആഭ്യന്തര കിരീടങ്ങൾ അദ്ദേഹം നേടി.

2023-ൽ ഡെംബെലെ ഫ്രാൻസിലേക്ക് മടങ്ങിയെത്തി 50.4 മില്യൺ യൂറോയുടെ ട്രാൻസ്ഫർ തുകയ്ക്ക് പാരിസ് സെന്റ്-ജെർമെയ്ൻ (PSG)-നൊപ്പം കരാർ ഒപ്പുവച്ചു. 2024–25 സീസണിൽ അദ്ദേഹത്തിന്റെ കരിയറിൽ ശ്രദ്ധേയമായ തിരിച്ചുവരവാണ് ഉണ്ടായത്. 49 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും 15 അസിസ്റ്റുകളും സംഭാവന ചെയ്ത അദ്ദേഹം PSGയെ ആഭ്യന്തര ലീഗ്, ആഭ്യന്തര കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നീ മൂന്ന് പ്രധാന കിരീടങ്ങളിലേക്ക് (കോണ്ടിനെന്റൽ ട്രെബിൾ) നയിച്ചു. അതേ സീസണിൽ അദ്ദേഹം ലീഗ് 1 പ്ലെയർ ഓഫ് ദ ഇയർ, 2025 യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദ സീസൺ എന്നീ ബഹുമതികൾ നേടി. കൂടാതെ ലീഗ് 1-ലെ ടോപ് സ്കോററായും മാറി. ഈ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം 2025 ബലോൻ ഡി'ഓർ സ്വന്തമാക്കി. തുടർന്നുള്ള സീസണിലും അദ്ദേഹം വീണ്ടും ലീഗ് 1 പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെടുകയും മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടവും ലീഗ് കിരീടവും നേടുകയും ചെയ്തു.

യുവതലത്തിൽ ഫ്രാൻസിനായി 20 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ ഡെംബെലെ, 2016-ലാണ് സീനിയർ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2018 ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിലെ അംഗമായിരുന്ന അദ്ദേഹം, യുവേഫ യൂറോ 2020, 2022 ഫിഫ ലോകകപ്പ് (റണ്ണേഴ്‌സ്-അപ്പ്), യുവേഫ യൂറോ 2024, 2026 ഫിഫ ലോകകപ്പ് എന്നിവയിലും ഫ്രാൻസിനെ പ്രതിനിധീകരിച്ചു.

ആദ്യകാല ജീവിതവും കരിയറും

[തിരുത്തുക]

മസൂർ ഉസ്മാൻ ഡെംബലെ 1997 മേയ് 15-ന് ഫ്രാൻസിലെ യൂർ (Eure) വകുപ്പിലുള്ള വെർണോൺ (Vernon) നഗരത്തിലാണ് ജനിച്ചത് . വാലി ഡിയാന്താങ് (Waly Diantang) സ്വദേശിനിയായ ടെമ്പെലെയുടെ അമ്മ മൗറിറ്റാനിയൻ–സെനഗലീസ് വംശജയാണ്. പിതാവ് മാലി സ്വദേശിയാണ്. ഡെംബലെ തന്റെ ആദ്യ ഫുട്ബോൾ പരിശീലനം സമീപ നഗരമായ എവ്രൂ (Évreux)യിൽ ആരംഭിച്ചു. ആദ്യം ALM Évreux ക്ലബ്ബിലും തുടർന്ന് 12 മുതൽ 13 വയസ്സിനിടെ Évreux FC 27 ക്ലബ്ബിലും അദ്ദേഹം കളിച്ചു.

അവലംബം

[തിരുത്തുക]
  1. "Ousmane Dembélé". Paris Saint-Germain FC. Retrieved 28 June 2026.
  2. "L'interview « Petit frère » avec Ousmane Dembélé". YouTube. Onze Mondial. 12 September 2025. Retrieved 15 November 2025.
  3. "Ballon d'Or 2025 Power Rankings: Desire Doue's Champions League final fireworks move PSG teenager into the top 10 – but this is Ousmane Dembele's Golden Ball". Goal.com. 1 June 2025. Retrieved 3 June 2025.
  4. Swan, Rob; Malyan, Christy; Murray, Will (10 November 2023). "The 25 best footballers in the world right now – ranked in order". GiveMeSport. Retrieved 3 June 2025.
  5. "After PSG beat Liverpool, we ask: Is Dembélé the world's best soccer player?". ESPN. 14 March 2025. Retrieved 3 June 2025.
  6. Ross-Murray, Ewan (March 30, 2026). "The 15 Best Players Who Will Be At the 2026 World Cup—Ranked". Sports Illustrated. Retrieved April 28, 2026.
"https://ml.wikipedia.org/w/index.php?title=ഉസ്മാൻ_ഡെംബെലെ&oldid=4647386" എന്ന താളിൽനിന്ന് ശേഖരിച്ചത്