ഉസ്മാൻ ഡാൻ ഫോദിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉസ്മാൻ ഡാൻ ഫോദിയോ
Sultan of Sokoto, Amir al-Muminin
ഭരണകാലം1804-1815
ജനനം1754
ജന്മസ്ഥലംGobir
മരണം1817
മരണസ്ഥലംSokoto
അടക്കം ചെയ്തത്Hubare, Sokoto.[1]
പിൻ‌ഗാമിEastern areas (Sokoto):
Muhammed Bello, son.
Western areas (Gwandu):
Abdullahi dan Fodio, brother.
ഭാര്യമാർ
  • Maimuna
  • Aisha
  • Hawau
  • Hadiza
അനന്തരവകാശികൾ23 children, including:
Muhammed Bello
Nana Asmau
Abu Bakr Atiku
രാജവംശംSokoto Caliphate
പിതാവ്Muhammadu Fodio (Legal and Religious teacher)

ഉസ്മാൻ ഡാൻ ഫോദിയോ ഇസ്ലാമിക മതപണ്ഡിതനും പ്രചാരകനുമായിരുന്നു. പശ്ചിമാഫ്രിക്കയിലെ പഴയ ഗോബിർ (ഇന്നത്തെ നൈജീരിയയിലെ സൊകോട്ടൊ സംസ്ഥാനം ) രാജ്യത്താണ് ഫുൾബ (Fulba)[2] എന്ന ഇസ്ലാം മതശാഖയുടെ പ്രമുഖ പ്രചാരകനായ ഡാൻ ഫോദിയൊ ഉസ്മാൻ ജനിച്ചത്.

നവോത്ഥാന പ്രസ്ഥാനം[തിരുത്തുക]

ഗോബിർ നിവാസികളുടെയിടയിൽ സുന്നി ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിൽ മുൻകൈയെടുത്ത ഒരു കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. ഇസ്ലാം മതാനുഭാവികളായിരുന്നു ഗോബിറിലെ ഭരണാധികാരികളും പ്രഭുക്കന്മാരും. എങ്കിലും പരമ്പരാഗത ഹൗസ സംസ്കാരത്തിലെ ആചാരങ്ങളും നിയമങ്ങളുമാണ് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. ഇസ്ലാം ശരിയത്ത് നിയമം അതേപടി നടപ്പിലാക്കുവാൻ കഴിഞ്ഞില്ല. ഇത് അഭ്യസ്തവിദ്യരായ മുസ്ലീങ്ങളിൽ അസ്വസ്ഥത ഉളവാക്കുകയും ഇസ്ലാം നവോത്ഥാന പ്രസ്ഥാനത്തിന് വഴി തെളിക്കുകയും ചെയ്തു. ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്നു ഡാൻ ഫോദിയൊ ഉസ്മാൻ.

ജിഹാദ്[തിരുത്തുക]

ചെറുപ്പത്തിൽ ഗോബിർ, സംഫാര, കാത്സിന, കെബ്ബി തുടങ്ങിയ സ്ഥലങ്ങളിൽ മതപ്രചാരണത്തിൽ ഉസ്മാൻ ഏർപ്പെട്ടു. ബലപ്രയോഗത്തിൽ ഇദ്ദേഹം ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാൽ, പല ഭരണാധികാരികളും പരമ്പരാഗത ഹൗസ നിയമങ്ങൾ ഉപേക്ഷിച്ച് ഇസ്ലാം നിയമങ്ങൾ നടപ്പിലാക്കുവാൻ വിസമ്മതിച്ചു. ഇത് സംഘർഷത്തിനിടയാക്കി. 1804-ൽ ഉസ്മാന്റെ ശിഷ്യന്മാർ ഗോബിർസേനയുമായി ഏറ്റുമുട്ടി. ഇസ്ലാം നവോത്ഥാന വക്താക്കൾ ഈ ഏറ്റുമുട്ടലിനെ ജിഹാദ് (Jihad)[3] അഥവാ അവിശ്വാസികൾക്കെതിരെയുള്ള പുണ്യയുദ്ധമായി വിശേഷിപ്പിച്ചു.

1808-ൽ ഗോബിർ രാജ്യവംശത്തിന്റെ അപചയം പൂർണമാവുകയും ഗോബിറിലെ കലാപങ്ങൾ അവസാനിക്കുകയും ചെയ്തു. ഉസ്മാന്റെ നേതൃത്വത്തിൽ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചുള്ള ഭരണം ഗോബിറിൽ സ്ഥാപിക്കപ്പെട്ടു. 1817-ൽ ഉസ്മാന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ മുഹമ്മദു ബെല്ലോ അധികാരം ഏറ്റെടുത്തു.

ഇസ്ലാമികതത്ത്വങ്ങളുടെ പ്രചാരണം[തിരുത്തുക]

ഇസ്ലാമികതത്ത്വങ്ങളുടെ പ്രചാരണത്തിനായി ഉസ്മാൻ ലേഖനങ്ങളും കവിതകളും എഴുതി. അനിസ്ലാമികവും ഹൗസ സംസ്കാരത്തിന്റെ പ്രതീകങ്ങളുമായ ആചാരങ്ങൾ, ചടങ്ങുകൾ, സംഗീതം, അലങ്കാര വസ്ത്രങ്ങൾ തുടങ്ങിയവയെ വിമർശിച്ചു കൊണ്ടുള്ളവയാണ് ഇദ്ദേഹത്തിന്റെ ലേഖനങ്ങൾ. ഇദ്ദേഹത്തിന്റെ അൽ-ദാലിയ്യ (Al-daleyah) എന്ന കവിത മുഹമ്മദു നബിയുടെ സൂക്തങ്ങൾ പ്രചരിപ്പിക്കുവാൻ സഹായകമായി. ഹൗസ സംസ്കാരത്തിലധിഷ്ഠിതമായ പശ്ചിമാഫ്രിക്കൻ ഭരണവും ആചാരങ്ങളും ഉന്മൂലനം ചെയ്ത് തത്സ്ഥാനത്ത് ഇസ്ലാമിക നിയമങ്ങളും വിശ്വാസങ്ങളും പുനസ്ഥാപിക്കുന്നതിൽ ഡാൻ ഫോദിയൊ ഉസ്മാൻ വിജയിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാൻ ഫോദിയൊ ഉസ്മാൻ (1754/5 - 1817) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഉസ്മാൻ_ഡാൻ_ഫോദിയോ&oldid=2845007" എന്ന താളിൽനിന്ന് ശേഖരിച്ചത്