Jump to content

ഉഷ എൻ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഷ
ജനനം
ഹസീന

(1969-05-10) 10 മേയ് 1969  (55 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽസിനിമ നടി
സജീവ കാലം1988–present
ജീവിതപങ്കാളി(കൾ)ടി.എസ് സുരേഷ്ബാബു (വിവാഹമോചനം)
നാസർ അബ്ദുൾ ഖാദർ (2011-present)

ഒരു മലയാള സിനിമാ നടിയും ഗായികയും ആണ് ഉഷ. [1] മലയാളചലച്ചിത്രങ്ങളിൽ ഇവർ പ്രവർത്തിക്കുന്നു. 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. [2]

ജീവിതരേഖ

[തിരുത്തുക]

ഹസീന എന്നാണ് ഉഷയുടെ യഥാർത്ഥ പേര്. ആലപ്പുഴ ആലിശേരിയിൽ എ.എസ്.ഐ മുഹമ്മദ് ഹനീഫയുടെയും ഹഫ്സ ബീവിയുടെയും മകളാണ് ഉഷ .[3] ഉഷയുടെ രണ്ട് സഹോദരങ്ങളാണ് ഹസീബ്, ഹെയ്ൻസ്. ഇരുവരും സിനിമാ രംഗത്താണ്. [4] ഉഷയുടെ പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴയിലെ ഗവ. മുഹമ്മദ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നായിരുന്നു. ഒരു സിനിമാകലാകാരിയായി തീർന്നതിനു മുൻപ് അവൾ നാടക നടിയായിരുന്നു. 1988 ൽ കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ നായികയായി അരങ്ങേറ്റം കുറിച്ചു. [5] പ്രശസ്ത തെന്നിന്ത്യൻ സംവിധായകനായ ടി.എസ്.സുരേഷ് ബാബുവുമായി വിവാഹം കഴിഞ്ഞെങ്കിലും വിവാഹമോചനത്തിൽ അവസാനിച്ചു. [6] പിന്നീട് 2011 ൽ ചെന്നൈയിലെ ബിസിനസുകാരനായ നാസർ അബ്ദുൾ ഖാദറെ വിവാഹം ചെയ്തു. [7]

സിനിമകൾ (അപൂർണ്ണം‌)

[തിരുത്തുക]

ടെലിവിഷൻ സീരിയലുകൾ

[തിരുത്തുക]
  • പടവുകൾ
  • ദേവമനോഹരി നീ
  • സഹയാത്രിക
  • മനസ്വിനി
  • മുഖങ്ങൾ
  • കഥ പറയുന്ന കണ്ണുകൾ
  • കൃഷ്ണതുളസി
  • വസുന്ധര മെഡിക്കൽസ്
  • 2005-ആലിലത്താലി ( സൂര്യ ടിവി )
  • 2010-ഇന്ദ്രനീലം (സൂര്യ ടിവി)
  • 2013-നിലപക്ഷി ( കൈരളി ടിവി )
  • 2016-ജാഗ്രത ( അമൃത ടിവി )
  • 2018 ഭാഗ്യജാതകം (മഴവിൽ മനോരമ)
  • 2023 കുങ്കുമ്മചെപ്പ് (Flowers TV)

മറ്റ് വിവരങ്ങൾ

[തിരുത്തുക]

സിനിമകളിൽ അഭിനയിക്കുക മാത്രമല്ല കൈരളി ടി വിയിലെ നിലപക്ഷി ഉൾപ്പെടെ ചില ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. കൈരളി ടി വിയിലെ നന്മയുടെ നക്ഷത്രങ്ങൾ എന്ന ടെലിഫിലിമിൽ അഭിനയിച്ചു . കൈരളി ടി.വി.യിലെ തരോത്സവം, നക്ഷത്രദീപങ്ങൾ എന്നീ ജനപ്രിയ റിയാലിറ്റി ഷോകളിൽ അവർ പങ്കെടുത്തിട്ടുണ്ട്.

റെഫറൻസുകൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2019-03-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-31. Retrieved 2019-03-18.
  3. "Mangalam Varika - 17-Dec-2012". mangalam.com. Archived from the original on 2019-01-10. Retrieved 28 February 2014.
  4. "Mangalam Varika 24-Dec-2012". mangalam.com. Archived from the original on 2019-01-09. Retrieved 28 February 2014.
  5. "Interview with Usha". starnet. Retrieved 28 February 2014.
  6. http://www.mangalam.com/mangalam-varika/113998
  7. "Actress Usha Marriage". asianetnews.com. Retrieved 28 February 2014.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉഷ_എൻ.&oldid=4098978" എന്ന താളിൽനിന്ന് ശേഖരിച്ചത്