Jump to content

ഉഷ് ലുസീയദഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഷ് ലുസീയദഷ്
Front of the first edition of Os Lusíadas
കർത്താവ്Luís de Camões
യഥാർത്ഥ പേര്Os Lusíadas
പരിഭാഷWilliam Julius Mickle
രാജ്യംPortugal
ഭാഷPortuguese
സാഹിത്യവിഭാഗംEpic poetry
പ്രസിദ്ധീകരിച്ച തിയതി
1572
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1776
മാധ്യമംPrint

വാസ്കൊ ദ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ ഒരു കാവ്യവിവരണമാണ് 1572-ൽ പോർച്ചുഗീസ് ഭാഷയിൽ വിരചിതമായ 'ഉഷ് ലുസീയദഷ്' അഥവാ 'ലുസിയാദുകളുടെ ഇതിഹാസം'. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് അധിനിവേശപദ്ധിതിയും സാംസ്കാരിക മുന്നേറ്റവും ഉദ്ഘോഷിക്കുന്ന ഈ ഇതിഹാസത്തിന്റെ രചയിതാവ് ലുയീഷ് വാഷ് ദ് കമോയിങ്ങ്ഷ് (1524-1580) എന്ന പോർച്ചുഗീസ് കവിയാണ്. വാസ്കൊ ദ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ വിവരണമാണ് ഈ കൃതിയുടെ ഉള്ളടക്കം.

മുഖ്യപ്രമേയം

[തിരുത്തുക]

പോർച്ചുഗലിന്റെ ദേശീയേതിഹാസമെന്നു പരക്കെ അറിയപ്പെടുന്നെങ്കിലും, ഇന്ത്യയുമായി, പ്രത്യേകിച്ചും കേരളവുമായുള്ള ഒരു പാശ്ചാത്യരാജ്യത്തിന്റെ പ്രഥമ സമാഗമവും പാരസ്പര്യവുമാണ് ഈ മഹാകാവ്യത്തിന്റെ മുഖ്യപ്രമേയം. സിന്ധു,ഗംഗാ നദികളുടെ സാന്നിദ്ധ്യം,സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും പടയോട്ടങ്ങൾ, കേരളത്തിലെ ഇതര നാട്ടുരാജ്യങ്ങളുടെ സൈനിക ഇടപെടലുകൾ, മലബാറിലെ സാമൂഹിക-സാംസ്കാരിക വർണ്ണനകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ മഹാകാവ്യം, കേരളത്തിന്റെ ഭാഷ, സംസ്കാരം, സമൂഹം എന്നീ മേഖലകളിൽ ഈ രണ്ടു രാജ്യങ്ങളുമായി നടന്ന വിനിമയങ്ങളുടെ ഒരു സുപ്രധാനരേഖയാണിത്.

വിവർത്തനം

[തിരുത്തുക]

എണ്ണായിരത്തിലധികം വരികളുള്ള ഈ മഹാകാവ്യത്തിൻ്റെ സമ്പൂർണ്ണ ഗദ്യമൊഴിമാറ്റം മലയാളത്തിൽ ഡോ ഡേവിസ് സി.ജെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. "ലുസിയാദുകളുടെ ഇതിഹാസം".
"https://ml.wikipedia.org/w/index.php?title=ഉഷ്_ലുസീയദഷ്&oldid=3639286" എന്ന താളിൽനിന്ന് ശേഖരിച്ചത്